Image

ടെക്സസ് എന്നാൽ ഗ്രെഗ് ആബോട്ടാണോ ? (ഏബ്രഹാം തോമസ്)

Published on 25 June, 2025
ടെക്സസ് എന്നാൽ ഗ്രെഗ് ആബോട്ടാണോ ? (ഏബ്രഹാം തോമസ്)

ഓസ്റ്റിൻ, ടെക്സസ് : ടെക്സാസ് ഗവർണർ ഗ്രെഗ് ആബട് ഒരു നാലാം ഊഴത്തിനു തയ്യാറെടുക്കുമ്പോൾ വീണ്ടും ഗവർണർ ആയാൽ ചരിത്രം തിരുത്തി എഴുതും. പതിനാലു വർഷം ഗവർണർ ആയിരുന്ന റിപ്പബ്ലിക്കൻ റിക്ക് പെറിയുടെതാണ് ഇത് വരെയുള്ള റെക്കോർഡ്. മറ്റൊരു റിപ്പബ്ലിക്കാനായ ആബട് ടെക്സാസ് സംസ്ഥാനത്തെ തന്റെ പേരിനോട് ചേർത്തിരിക്കുകയാണ്. ടെക്സാസ് എന്നാൽ ആബട് എന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുമ്പോൾ തിരുത്താൻ വളരെ നേരിയ ശബ്ദം മാത്രമേ ഉയരാറുള്ളു.

അടുത്ത വർഷം നടക്കുന്ന സംസ്ഥാന ഗവർണർ, ലെഫ്. ഗവർണർ, അറ്റോർണി ജനറൽ തുടങ്ങിയ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ സർവ്വപ്രധാന സ്ഥാനത്തേക്ക് ഒരു ശക്ത(യായ)നായ എതിരാളി ഇത് വരെ രംഗപ്രവേശം നടത്തിയിട്ടില്ല.

നയപരമായും ഭരണപരമായും നേതൃത്വ പാടവം തെളിയിച്ച ആബോട് ടെക്സസിനായി വളരെ ദീർഘ വീക്ഷണമുൾക്കൊണ്ടു പ്രവർത്തിക്കുകയും ഇതിനു അംഗീകാരം നേടുകയും ചെയ്തു. അനുകൂലിക്കുന്നവരും എതിരാളികളും ഒന്നു പോലെ ഇപ്പോൾ പറയുന്നത് ആബട് തന്റെ രാഷ്ട്രീയ നീക്കങ്ങളിലും ചോദ്യം ചെയ്യപെടാനാവാത്ത പാടവം പ്രദർശിപ്പിക്കുന്നു എന്നാണ്. ആബട് ടെക്സസിനെ റിപ്പബ്ലിക്ക് പാർട്ടിയുടെ കോട്ടയാക്കി തീർത്തിരിക്കുകയാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. വലിയ എതിർപ്പുകൾ ഇല്ലാതെ 2026ൽ വീണ്ടും ടെക്സസിന്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെടും എന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു. എന്നാൽ ഗവർണർ സ്ഥാനത്തു 2030 വരെ തുടരാൻ സാധ്യതതയില്ല. 2028ൽ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാത്ഥിയായി മത്സരിക്കുവാനുള്ള സാധ്യത പലരും തള്ളിക്കളയുന്നില്ല. മുൻപ് ചില ടെക്സാസ് ഗർവെർണർമാർ തങ്ങളുടെ ഭരണ കാലം പൂർത്തിയാവുന്നതിന് മുൻപ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മാറിയിട്ടുണ്ട്.
ആബട്ടിന്റെ നേട്ടങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കുട്ടികളെ പ്രൈവറ്റ് സ്കൂളുകളിൽ വിട്ടു പഠിപ്പിക്കാൻ താൽപര്യപ്പെടുന്ന രക്ഷിതാക്കൾക്ക് വൗച്ചർ സമ്പ്രദായം ഏർപ്പെടുത്തിയത് മുതൽ ടെക്സസിന്റെ അതിർത്തി സംരക്ഷണം, നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ, ഗർഭാവസ്ഥയിൽ മുന്നോട്ടു പോയി കഴിഞ്ഞ സ്ത്രീകൾക്ക് ഗർഭഛിദ്രം നിഷേധിച്ചത് വരെ ആബോട്ടിന്റെ കൈ മുദ്ര പതിഞ്ഞ നിയമങ്ങളാണ്.

ഇനി വരുന്ന ടെക്സാസ് നിയമ സഭ സെഷനുകളിൽ ആബോട് ഉദ്ദേശിക്കുന്നത് സ്വകാര്യ സ്വത്തു വകകൾക്കു മേൽ ചുമത്തുന്ന തദ്ദേശീയ നികുതി വർധന തടയുക, പുതിയ തൊഴിൽ സങ്കേതങ്ങളിൽ തൊഴിലാളികൾക്ക് പരിശീലനം നൽകുക, രാഷ്ട്രീയ കുറ്റങ്ങൾക്ക് ശിക്ഷിക്കപെടുന്നവർക്കു ജാമ്യം നൽകുന്ന നിയമ വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയവയാണ്. എതിരാളികൾ പറയുന്നത് സ്കൂൾ വൗച്ചർ പോലെയുള്ള വിദ്യാഭ്യാസ മുൻകരുതൽ നിക്ഷേപങ്ങളുടെ പരിപാടിയും ആബോട്ടിന്റെ പരാജയത്തിന് കാരണമാകും എന്നാണ്. ഈ പരിപാടികളും പ്രസിഡണ്ട് ട്രംപ് മുൻപോട്ടു വയ്ക്കുന്ന താരിഫുകളും ആബട്ടിന്റെയും ടെക്സസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെയും പതനത്തിനു കാരണമാകും എന്ന് എതിരാളികൾ പറയുന്നു. സംഗതി എന്തായാലും സ്വകാര്യ സ്കൂളുകളിലെ വൗച്ചറുകൾ ആബട്ടിന്റെ ഒസ്യത്തായി അറിയപ്പെടും എന്ന് ഉറപ്പാണ്.

ലെജിസ്ലേറ്റീവ് സെഷനുകൾ അവസാനിച്ചു കഴിഞ്ഞതിനാൽ രാഷ്ട്രീയ നിരീക്ഷകരുടെ (രാഷ്ട്രീയ പാർട്ടികളുടെയും, നേതാക്കളുടെയും, ജനങ്ങളുടെയും) ശ്രദ്ധ 2026 ലെ ഇടക്കാല, എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പുകളിലേക്കു തിരിയുന്നു . ഒരു പോരാട്ടത്തിന് താൻ തയ്യാറാണെന്ന് ആബട് പറയുന്നു. പ്രചാരണ ഫണ്ടിൽ 70 മില്യൺ ഡോളർ നീക്കിയിരിപ്പുണ്ട്. ഇത് സംസ്ഥാന നിയമം അനുസരിച്ചു ജൂൺ 23 വരെയുള്ള മോറട്ടോറിയം നീങ്ങിയതിനാൽ വർധിക്കാനാണ് സാധ്യത. 2026 മാർച്ചിൽ നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആബോട്ടിനു വലിയ പ്രതിയോഗികൾ ഉണ്ടാവാൻ സാധ്യതയില്ല. ആബട്ടിന്റെ പ്രചാരണ വിഭാഗം ആബട്ടിന്റെ നേട്ടങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടു. 10 ബില്യൺ ഡോളറിന്റെ പ്രോപ്പർട്ടി ടാക്സ് റിലീഫ്, ടെക്സാസ് സൈബർ കമാൻഡ്, ചൈന പോലെയുള്ള വിദേശ എതിരാളികൾക്ക് വസ്തു വകകൾ വിൽക്കാതിരിക്കുവാൻ ശ്രദ്ധിക്കുക തുടങ്ങിയ പരിപാടികൾക്ക് 20 ബില്യൺ ഡോളർ നിക്ഷേപം, ലെഫ്. ഗവർണർ ഡാൻ പാട്രിക്കും സ്പീക്കർ ഡസ്റ്റിന് ബരൗസുമായി ചേർന്ന് ചരിത്രപ്രധാനമായ, യാഥാസ്ഥികമായ നിയമനിർമാണം മൂലം ടെക്സസിനെ ബലപ്പെടുത്തുവാനും, മുന്പിലത്തെക്കാൾ അഭിവൃദ്ധിപ്പെടുത്തുവാനും കഴിഞ്ഞു. ആബട്ടിന്റെ നടപ്പാക്കാതെ പോയ ശ്രമം അക്രമപരമായ കുറ്റത്തിന് വീണ്ടും പിടിക്കപെടുന്നവർക്കു ജാമ്യം നല്കുവാനുള്ളതാണ്. അദ്ദേഹത്തിന്റെ മറ്റു ജാമ്യ വിഷയസംബന്ധമായ പ്രമേയങ്ങൾ പരിഗണിക്കപ്പെട്ടു.
മുൻ സ്റ്റേറ്റ് സെനറ്റർ ഡാലസിൽ നിന്നുള്ള ഡോൺ ഹഫിൻസും മുൻ ജി ഓ പി ചെയര്മാന്
അലൻ വെസ്റ്റും (ഗാർലാൻഡ് ) ആയിരിക്കും റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആബോട്ടിന്റെ എതിരാളികൾ എന്നാണ് കരുതുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക