അടഞ്ഞുകിടക്കുന്ന ആ മുറികൾക്കു മുന്നിലേയ്ക്കു കേണൽ കടന്നുവന്നു.
രജീഷ് ആഗതനെ ചുണ്ടിക്കാട്ടി രാജീവിനോടു പറഞ്ഞു.
" റിട്ട.കേണൽ ഉമ്മൻ സാം ഫിലിപ്പ് .....ഞങ്ങൾ നാട്ടുകാരുടെ ഉമ്മച്ചായൻ ...
രാജീവ് ചിരിച്ചു കൊണ്ടു ഹസ്തദാനം ചെയ്തു.
: രാജീവ് കേണലിനെ നോക്കി... വാർദ്ധക്യം ഇനിയും എത്തി നോക്കിയിട്ടില്ലാത്ത... വയസ്സ് എത്രയെന്നു നിർണ്ണയിക്കാനാവാത്ത.'. പട്ടാളത്വം' വാർന്നു പോവാത്ത സുന്ദരൻ,അരോഗദൃഢഗാത്രൻ .. പ്രസന്നത തുളുമ്പുന്ന മുഖം.
കേണലും രാജീവിനെ ഒന്നിരുത്തി നോക്കി.
"ഇവൻ ആളു പുലിയാണല്ലോ!! അതി ധൈര്യശാലി. !
അതോ വരുംവരായ്കകളെക്കുറിച്ചു ചിന്തിയ്ക്കാത്ത വിവരദോഷിയോ? കേണൽ മനസ്സിലോർത്തു.
കേണൽ പുഞ്ചിരിച്ചു കൊണ്ട് രാജീവിനോട് ചോദിച്ചു. "
" ശേഖർ നിങ്ങൾക്കു അത്താഴം തന്നോ?
"ഇല്ല"
ഒരു കപ്പ് ചായ പോലും ?
ഇല്ല..
അല്ലെങ്കിലും പ്രേതങ്ങൾക്കു ആഥിത്യമര്യാദ തെല്ലുമില്ല... stupid fellows: : കേണൽ ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. രജീഷും ചിരിയിൽ പങ്കു ചേർന്നു. അവരുടെ ചിരിയുടെ പൊരുളറിയാതെ രാജീവ് ഇരുവരേയും നോക്കി.
"പ്രേതങ്ങളോ ".. രാജീവിന്റെ ശബ്ദത്തിനു ഒരു പതർച്ചയുണ്ടായി...
അയാൾ അവരെ മാറി മാറി നോക്കി.
"അതേ പ്രേതങ്ങൾ "...
കേണലിന്റെ മുഖത്തു ഗൗരവം പരന്നു.
എടോ വർഷങ്ങളായി ഈ വീട് താമസക്കാരില്ലാതെ അടഞ്ഞുകിടക്കുകയാ... താനീ പറഞ്ഞ ശേഖർ മരിച്ചിട്ട് പത്തിരുപതു വർഷമായി.
ഇടയ്ക്കു കുറേനാൾ തോട്ടം സൂപ്രണ്ടു ഫാമിലിയുമായി താമസിച്ചിട്ടുണ്ടു. അതിനു ശേഷം പലരും താമസത്തിനു വന്നെങ്കിലും അധിക നാൾ കഴിയും മുൻപേ വീടൊഴിഞ്ഞു പോയി.... : രാജീവ്ഇടയ്ക്കു കയറി സംസാരിച്ചതു കേണലിനു അത്ര രസിച്ചില്ല... "അപ്പോൾ ഞാനിന്നലെ കണ്ടതും സംസാരിച്ചതുമൊക്കെ...
കേണൽ ചിരിച്ചു കൊണ്ടു പറഞ്ഞു " മണ്ണാങ്കട്ട... ബ്ലഡി നോൺ സെൻസ്....
രാജീവ്,കേണൽ കൈചൂണ്ടിയ ദിശയിലേയ്ക്കു അമ്പരപ്പോടെ അയാൾ നോക്കി നിന്നു... വർഷങ്ങളായി തുറക്കാത്ത പഴകി തുരുമ്പിച്ച കതകും ഓടാമ്പലും അയാളെ നോക്കി വികൃതമായി ചിരിക്കുന്ന പോലെ.......
അൽപ്പനേരത്തെ നിശബ്ദതയ്ക്കു ശേഷം "
'നിനക്കു വിശക്കുന്നില്ലേ രാജീവ്?
രണ്ടു പേരും ഒരു പോലെ ചോദിച്ചു.... നമുക്കു എന്തെങ്കിലും കഴിയ്ക്കണ്ടേ ?
രാജീവ് താൻ തലേദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം ഇതുവരെ ഒന്നും കഴിച്ചില്ലല്ലോയെന്ന കാര്യം ഓർത്തു അത്ഭുതപ്പെട്ടു.
കേണലിന്റെ കാറിൽ അകലെയുള്ള ഹോട്ടലിലെത്തി... ഭക്ഷണം കഴിച്ചു മടങ്ങി. യാത്രയ്ക്കിടയിൽ
രാജീവ് ആ പെരുമഴയും അതേത്തുടർന്നുള്ള സംഭവങ്ങളും വിവരിച്ചു.
ഇടയ്ക്കിടയ്ക്കു മൂളിയതല്ലാതെ കേണലോ രജീഷോ ഒന്നും മിണ്ടിയില്ല. അവരുടെ മൗനം രാജീവിനെ വല്ലാതെ അലോസരപ്പെടുത്തി.
പെട്ടെന്ന് ഒട്ടൊരു താക്കീതു പോലെ കേണൽ പറഞ്ഞു. '
'Drive ചെയ്യുമ്പോൾ സംസാരിക്കുന്നതു എനിയ്ക്കിഷ്ടമല്ല... Please....
രാജീവിനോടായി രജീഷ് ശബ്ദം താഴ്ത്തിപ്പറഞ്ഞു
"അവിടെയെത്തി നിന്നോടെല്ലാം പറയാം. നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ:
മടക്കയാത്രയിൽ കേണൽ ഒരു കുന്നിൻ മുകളിലെ ദേവാലയത്തിന്റെ സമീപത്തെ സെമിത്തേരിയ്ക്കു മുന്നിൽ കാർ നിർത്തി.
ഗേറ്റ് അടച്ചിരുന്നു. ഞായറാഴ്ചകളിൽ മാത്രമേ സെമിത്തേരി ഗേറ്റ് തുറന്നിടുകയുള്ളു. കുഴിമാടങ്ങൾ
സന്ദർശിക്കാൻ വരുന്ന ബന്ധുക്കൾ ആവശ്യപ്പെട്ടാൽ കപ്യാർ വന്നു തുറന്നു കൊടുക്കും.
കനത്ത കാറ്റിനേയും മഴയേയും അതിജീവിച്ച ചുവന്ന പൂക്കളുമായി നിൽക്കുന്ന പടർന്നു പന്തലിച്ച വാക മരച്ചുവട്ടിലെ കല്ലറയിലേയ്ക്കു കേണൽ കൈ ചൂണ്ടി,
വിലയേറിയ മാർബിൾ പതിപ്പിച്ച ഒരു കല്ലറ... കേണൽ പെട്ടെന്ന് വികാരാധീനനായി...അയാൾ വിതുമ്പി ക്കൊണ്ട് പറഞ്ഞു "എന്റെ സേവ്യ റച്ചായന്റെ ഭാര്യയുടെ കല്ലറ
യാണിതു.... നിമിഷങ്ങളോളം മൗനമായി നിന്ന ശേഷം വിദൂരതയിലേയ്ക്കു നോക്കി ആത്മഗതം പോലെ പറഞ്ഞു...
ഒരു പേരു പോലും അവശേഷിപ്പിക്കാതെ ഞങ്ങളുട ആൻ മോളു o പോയി....
കേണൽ ഒരു സിഗാറിനു തീ കൊളുത്തിയെങ്കിലും ഒരു പുക പോലും എടുക്കാതെ അകലേയ്ക്കു വലിച്ചെറിഞ്ഞു.
ദൈവാലയ പരിസരത്തെ വിശുദ്ധി അയാൾക്കോർമ്മ വന്നു കാണും....
അവർ വേഗം വണ്ടിയിൽക്കയറി.
ബംഗ്ലാവിലെത്തിക്കഴിഞ്ഞ് കേണൽ രാജീവിനോടു ചോദിച്ചു"
" ഒരു കഥയും കൂടി കേൾക്കാൻ സമയമുണ്ടോ? താല്പര്യമുണ്ടോ?
" പകൽ മുഴുവൻ നമുക്കു മുന്നിൽ നീണ്ടുനിവർന്നു കിടക്കുകയല്ലേ സാർ... "എങ്കിൽ വരൂ നമുക്കു വരാന്തയിലിരിയ്ക്കാം.
രാത്രിമഴയുടെ കുളിരും തണപ്പും അന്തരീക്ഷത്തിലപ്പോഴുമുണ്ടായിരുന്നു.
"നല്ല പ്രഭാതം" രജീഷ് പറഞ്ഞു.
വിശാലമായ വരാന്തയുടെ ഒരറ്റത്തവർ ഇരുന്നു. കഥ കേൾക്കാൻ രാജീവ് കാതുകൂർപ്പിച്ചു..
മുഖവുരയൊന്നും കൂടാതെ കേണൽ പറഞ്ഞു തുടങ്ങി.
"വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ.. അമ്മയാവാനുള്ള ഉൽക്കടമായ മോഹം നിവേറ്റാൻ കാര്യസ്ഥനെ പ്രാപിച്ച മുതലാളിയുടെ ഭാര്യയ്ക്കു മാത്രമറിയാവുന്ന ഒരു രഹസ്യം എന്നാണു ഞാൻ കരുതിയതു. പക്ഷേ... അരമന രഹസ്യം.... അയാളാ വാചകം പൂർത്തിയാക്കിയില്ല...... സേവ്യ റച്ചായനും അറിയാമായിരുന്ന ആ കാര്യം!!... തന്റെ പോരായ്മ തിരിച്ചറിഞ്ഞ ഹൃദയ വിശാലതയോ ഭാര്യയോടുള്ള സ്നേഹമോ അറിയില്ല.അച്ചായനതുൾക്കൊണ്ടു.
കാലം മുന്നോട്ടു പോയി... ആൻമോൾ ആ സമ്പന്നതയുടെ മടിത്തട്ടിൽ ഇതൊന്നുമറിയാതെ വളർന്നു..ഋതുക്കൾ ഊഴം തെറ്റാതെ വരികയും പോവുകയും ചെയ്തു. അവൾക്കൊരു കാമുകനുണ്ടായി,. എല്ലാം നിരീക്ഷിക്കുന്ന ശേഖർ അതറിഞ്ഞതു വളരെ വൈകിയാണു.... അവൾ ...തന്റെ മകൻ അരുണമായി പ്രണയത്തിലാണ് ?
മുതലാളിയുടെ മകളും അല്ല തന്റെ മകളും തന്റെ മകനും !
ഇരുവരും പ്രണയത്തിലാണെന്നറിഞ്ഞ ശേഖർ വല്ലാതെ ആകുലപ്പെട്ടു... ആ അറിവ് മനസ്സിൽ കൊള്ളിയാൻ പോലെ അയാളെ ഇടയ്ക്കിടെ പൊള്ളിച്ചു കൊണ്ടിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ അയാൾ ഉഴറി. ജീവിതം വഴിമുട്ടിയ പോലെ തോന്നി.
ആരോടും പറയാനാവാതെ ആ ഭാരവുമായി അയാൾ നടന്നു. ശേഖർ മകനെ പിന്തിരിപ്പിയ്ക്കാൻ നോക്കി.... മകളേയും ആവുന്ന ത്ര ഉപദേശിച്ചു നോക്കി... രണ്ടു പേരും പിന്മാറാൻ തയ്യാറല്ല. ജീവിതമായാലും മരണമായാലും ഒന്നിച്ച്.. മകൻ തീർത്തു പറഞ്ഞു: മകളും...
. താനാണ് ഇരുവരുടേയും പിതാവെന്ന സത്യം വെളിപ്പെടുത്താൻ എന്തോ അയാൾ മടിച്ചു.
മഞ്ഞും നിലാവും കൂടിക്കുഴഞ്ഞു ഇലച്ചാർത്തുകളിൽ കളം വരയ്ക്കുന്ന ഡിസംബറിന്റെ ശൈത്യരാവുകൾ അവരെ ഉന്മത്തരാക്കി. അവരുടെ സംഗമ വേളകളിലും ശേഖർ കടന്നുചെന്നു വിലക്കി.. അവരുടെ ഏകാന്ത സംഗമങ്ങളിൽ കടന്നുചെല്ലുന്ന ശേഖർ ഒരു ശല്യമായി.. എല്ലാവരുടേയും കണ്ണുവെട്ടിച്ച് രാവിന്റെ മറവിൽ ഒളിച്ചോടാൻ ഇരുവരും തീരുമാനിച്ചു. പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ അവൾ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് അരുൺ കാത്തു നിൽക്കുന്നിടത്തേയ്ക്കു പോകാനിറങ്ങി. പക്ഷേ....
കണക്കുകൂട്ടലുകൾ തെറ്റി.!!
പുറത്തേയ്ക്കിറങ്ങിയതു ശേഖറിന്റെ മുന്നിലേയ്ക്കായിരുന്നു.... രാത്രി കാരൾ സംഘത്തോടൊപ്പം തന്റെ മകനെക്കണ്ടതു അയാളിൽ സംശയമുണർത്തിയിരുന്നു... ശേഖറിനെക്കണ്ടതും അവൾ ഓടി. ചെറിയ ബാഗും തൂക്കി ഇരുട്ടിലേയ്ക്കു ഓടി മാഞ്ഞ അവളുടെ പിന്നാലെ ശേഖറും,
ഇരുട്ടിൽ വഴി കാണാനാവാതെ തപ്പിയും തടഞ്ഞും കിതച്ചും ഭ്രാന്തിയെപ്പോലെ ഓടുന്ന അവൾക്കു പിന്നാലെ ശേഖറുo ഓടി.... അരുൺ അരുൺ എന്നവൾ കരഞ്ഞു കൊണ്ടു വിളിക്കുന്നതയാൾക്കു കേൾക്കാം" മോളേ ഓടരുതു... മോളേ നിൽക്കൂ അയാൾ കരഞ്ഞു കൊണ്ട് പിന്നാലെ പാഞ്ഞു... ആ മലകളും കൊല്ലികളുമെല്ലാം തന്റെ കരതലംപോലെ പരിചയമുള്ള അയാൾ അലറിക്കരഞ്ഞു പറഞ്ഞു "മോളേ നിൽക്കൂ...അയാൾ നിലാവിന്റെ നേരിയ വെളിച്ചത്തിൽ ഓടുന്ന അവളെക്കണ്ടു ഞെട്ടി... മോളേ ഓടരുതു മോളേ അവിടെ കൊല്ലിയുണ്ട്....അയാൾ വാചകം പൂർത്തിയാക്കും മുൻപേ ഒരാർത്തനാദത്തോടെ നടുച്ച നേരത്തുപോലും ഇരുളുറങ്ങുന്ന ആ കൊല്ലിയിലേയ്ക്കു.... ഒരാർത്തനാദത്തോടെ......
( തുടരും ...)