Image

മതിൽ ചാടിയ മാങ്കൂട്ടത്തിൽ (പാര, ഭൂഷണം-സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 26 June, 2025
മതിൽ ചാടിയ മാങ്കൂട്ടത്തിൽ  (പാര, ഭൂഷണം-സുനിൽ വല്ലാത്തറ ഫ്ലോറിഡ)

നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ യൂ ഡി ഫ് സ്‌ഥാനാർഥി ആര്യടാൻ ഷൗക്കത്തിന്റെ ഉജ്വല വിജയത്തിൽ കേരളത്തിലെ മുഴുവൻ യൂ ഡി ഫ് നേതാക്കളും പ്രവർത്തകരും മതിമറന്നു ആഹ്ലാദ പ്രകടനം നടത്തുമ്പോഴും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരോക്ഷമയും പ്രത്യക്ഷമായും ഷൗക്കത്തിന്റെ ഭൂരിപക്ഷം കുറയുവാൻ കാരണക്കാരനായി കാണുന്നത് പാലക്കാട്‌ എം എൽ എ യും യുവ കോൺഗ്രസ്‌ നേതാവുമായ രാഹുൽ മാങ്കുട്ടത്തിൽ നെ യാണ്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ കോളേജ് ഇലക്ഷനിൽ എസ് എഫ് ഐ യെ പരാജയപ്പെടുത്തുവാൻ ഏതറ്റം വരെയും പോയിരുന്ന രാഹുൽ പിന്നീട് എൻ എസ് യൂ വിന്റെ ദേശീയ ഭാരവാഹി ആയതുപോലും ഈ ചാവേർ സ്വഭാവം ഉള്ളതുകൊണ്ടാണ്

കോൺഗ്രസിന്റെ ചാനൽ ചർച്ചകളിലെ ഗർജിക്കുന്ന സിംഹം ആയിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡ് എം പി യായി തിരക്കുകളിൽ നിന്നും കൂടുതൽ തിരക്കുകളിലേയ്ക്കു പോയപ്പോൾ ആ വിടവ് ഒരു പരിധി വരെ നികത്തിയത് രാഹുൽ ആയിരുന്നു

സോഷ്യൽ മീഡിയകളിൽ കൂടി എതിർ രാഷ്ട്രീയ പാർട്ടികൾക്ക് വെട്ടൊന്നു മുറി രണ്ടു എന്നപോലെ മറുപടി കൊടുത്തു രാഹുൽ കോൺഗ്രസിന്റെ സൈബർ പോരാളികളിൽ പ്രധാനി ആയത് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു

തിരുവനന്തപുരത്തു സെക്രട്ടറിയേറ്റു ഉപരോധത്തിനിടയിൽ പ്രതി ചേർക്കപ്പെട്ടു പോലീസ് അടൂരിലുള്ള വീട് വളഞ്ഞു പാതിരാത്രിയിൽ പിടിച്ചു കൊണ്ടു പോയി രണ്ടാഴ്ചയോളം ജയിലിൽ ഇട്ടതോടെ ആണ്‌ രാഹുൽ വാർത്താ ചാനലുകളിൽ കൂടി കൂടുതൽ പ്രശസ്തൻ ആകുന്നത്

രണ്ടു വർഷം മുൻപ് നടന്ന യൂത്ത്കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിനു വഴിത്തിരിവാകുന്നത്

ആ തെരഞ്ഞെടുപ്പിൽ യൂത്ത്കോൺഗ്രസ്‌ മുൻ സംസ്‌ഥാന അധ്യക്ഷനും ഇപ്പോഴത്തെ വടകര എം പി യുമായ ഷാഫി പറമ്പിലിന്റെ പൂർണ്ണ പിന്തുണയിൽ ആണ്‌ രാഹുൽ അബിൻ വർക്കിയെ പരാജയപ്പെടുത്തി പ്രസിഡന്റ് ആകുന്നത്

അന്നുമുതൽ രാഹുലിന് ഷാഫി വെറുമൊരു സുഹൃത്ത്‌ മാത്രം ആയിരുന്നില്ല. സ്വന്തം ജേഷ്ഠനെ പോലെ ഷാഫിയെ കണ്ട രാഹുലിനെ ഷാഫിയും ഒരമ്മ പെറ്റ അനുജനെപോലെയാണ് സ്നേഹിച്ചത്

കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കോൺഗ്രസ്‌ നേതൃത്വം ഷാഫിയോട് വടകരയിൽ സി പി എം സ്‌ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരെ മത്സരിക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ച ഷാഫിക്ക് ധൈര്യം കൊടുത്തതും ഷാഫി പാലക്കാട്‌ നിന്നും വടകരയിൽ പോയി ഇലക്ഷനിൽ ജയിക്കുന്നത് വരെയും കൂടെയുണ്ടായിരുന്നത് രാഹുൽ ആയിരുന്നു

ഷാഫി വടകര എം പി ആയ ഒഴിവിൽ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിനു കളം ഒരുങ്ങിയപ്പോൾ അന്ന് കെ പി സി സി പ്രസിഡന്റ് ആയിരുന്ന കെ സുധാകരന് താല്പര്യം കെ മുരളീധരനെ മത്സരിപ്പിക്കുവാൻ ആയിരുന്നു. കാരണം വടകരയിൽ ജയിക്കുമായിരുന്നിട്ടും തൃശ്ശൂരു പോയി സുരേഷ് ഗോപിയോട് തോറ്റു പാർട്ടിക്കുവേണ്ടി ബലിയാടായ മുരളിക്കു ഒരവസരം കൂടി കൊടുക്കണമെന്ന് സുധാകരന് വലിയ അഭിപ്രായം ഉണ്ടായിരുന്നു

ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്‌ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ വലിയ മത്സരം കാഴ്ചവച്ചിട്ടും ശ്രീധരനെ മലർത്തിയടിച്ചു മൂന്നാം തവണയും പാലക്കാട്‌ എം എൽ എ ആയ ഷാഫി വടകരയിൽ പോയി സി പി എം ന്റെ സ്റ്റാർ കാൻഡിഡേറ്റ് ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തകർത്തു കടത്തനാടൻ കൊടുങ്കാറ്റ് ആയപ്പോൾ ഷാഫി കേരളത്തിലെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ മുൻനിരയിൽ എത്തി

ഇടയ്ക്കു സ്‌ഥാനാർഥി പട്ടികയിൽ വന്ന വി ടി ബൽറാമിനെയും മുരളീധരനെയും കടത്തി വെട്ടി രാഹുലിനെ പാലക്കാട്‌ സ്‌ഥാനാർത്തിയാക്കിയ ഷാഫി രാഹുലിനെ പാലക്കാട്‌ എം എൽ എ ആക്കിയ ശേഷം മാത്രമാണ് വടകരക്കു മടങ്ങിയത്

ചാനൽ ചർച്ചകളിലെ അവതാരകാരിൽ രാജാവായ ഏഷ്യാനെറ്റിന്റെ വിനു വി ജോൺ ഏതെങ്കിലും രാഷ്ട്രീയക്കാരോട് അടിയറവു പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിലമ്പുരിൽ സി പി എം സ്‌ഥാനാർഥി ആയിരുന്ന എം സ്വരജിനോട് മാത്രമാണ്. വളരെ അനായാസമായി താത്വത്തിക അവലോകംനത്തിലൂടെ സംസാരിക്കുന്ന മുൻ ഡി വൈ എഫ് ഐ നേതാവ് കൂടിയായ സ്വരാജ് തൃപ്പൂണിത്തുറയിൽ ഇരുപത്തിയഞ്ചു വർഷത്തിൽ അധികം എം എൽ എ ആയിരുന്ന കോൺഗ്രസിന്റെ കെ ബാബുവിനെ ആട്ടിമറിച്ചാണ് രണ്ടായിരത്തി പതിനാറിൽ ആദ്യമായി നിയമസഭയിൽ എത്തിയത്

ഇരുപത്തി ഒന്നിൽ വീണ്ടും മുൻ മന്ത്രി കൂടിയായ ബാബുവും സ്വരാജും നേർകുനേർ ഏറ്റുമുട്ടി തീപാറിയപ്പോൾ ആയിരത്തിൽ താഴെ വോട്ടിനു സ്വരാജ് ബാബുവിനോട് പരാജയപ്പെട്ടു

അങ്ങനെ പ്രേത്യേകിച്ചു പണി ഒന്നും ഇല്ലാതെ കഴിഞ്ഞ നാലുവർഷമായി എഴുത്തും വായനയും ഒക്കെയായി അടങ്ങി കഴിഞ്ഞു കൂടുകയായിരുന്ന സ്വരാജുമായി പണ്ടു ചാനൽ ചർച്ചകളിൽ ഒരുപാട് ഏറ്റുമുട്ടിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ നിലമ്പുർ ഇലക്ഷൻ പ്രഖ്യാപിച്ച ഉടൻ നിലമ്പുരിൽ മത്സരിക്കാൻ വെല്ലുവിളിച്ചതുകൊണ്ട് നല്ലയൊരു രാഷ്ട്രീയ പോരാട്ടം കാണുവാൻ കേരളത്തിലെ ജനങ്ങൾക്ക്‌ അവസരം ഉണ്ടായെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടയപോലെ അതോടെ രാഹുൽ പല കോൺഗ്രസ്‌ നേതാക്കൾക്കും അനഭിമാതനായി

നിലമ്പുർ തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്തു പി വി അൻവറുമായി രഹസ്യ ചർച്ചയ്ക്കു പാതിരാത്രിയിൽ അൻവറിന്റെ വീടിന്റെ മതിൽ ചാടി കടന്നു തലമൂടി പോയത് ചാനലുകാർ പിടിച്ചപ്പോൾ രാഹുലിന് വലിയ ചമ്മൽ ഉണ്ടായില്ലെങ്കിലും കോൺഗ്രസ്‌ നാണം കെട്ടു നേതാക്കന്മാർ പത്രക്കാരുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വന്നു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ നിലമ്പുരിൽ പോലീസ് പരിശോധനയിൽ പെട്ട ഷാഫി പറമ്പിൽ എം പി യുടെ വാഹനത്തിൽ ഉണ്ടായിരുന്ന രാഹുൽ ഉദ്യോഗസ്ഥന്മാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തായപ്പോൾ തെരഞ്ഞെടുപ്പ് മൂർച്ചന്യാവസ്‌ഥയിൽ ആയപ്പോൾ നടന്ന ഈ സംഭവത്തിൽ കോൺഗ്രസ്‌ അല്പം പ്രതിരോധത്തിലുമായി

കഴിഞ്ഞ ഒരു വർഷമായി കേരള രാഷ്ട്രീയത്തിൽ ഏറ്റവും ചർച്ച വിഷയമായ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവ് കാരണം ആര്യടാൻ ഷൗക്കത്തിന്റെ ഭൂരിപക്ഷത്തിൽ നേരിയ കുറവുണ്ടായെന്നു അദ്ദേഹത്തിന്റെ എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അൻവറിന്റെ വീടിന്റെ മതിൽ ചാടിയ മാങ്കൂട്ടത്തിൽ അത്ര ചെറിയ മീനല്ല 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക