ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കുമ്പോൾ , വിശേഷങ്ങളും ,അക്കാഡമിക് / പ്രൊഫഷണൽ തലങ്ങളും മറ്റു മേഖലകളും, രചനകളും അവാർഡുകളും ഒക്കെ ഉൾപ്പെടുത്തി,
എഴുതി, "പൊലിപ്പിക്കാൻ "നോക്കിയാലും
പലപ്പോഴും, പലതും
കുറച്ച് വരികളിൽ ഒതുങ്ങിപ്പോകും..
എന്നാൽ
ചിലരെക്കുറിച്ചെഴുതുമ്പോൾ എങ്ങനെ ചുരുക്കി എഴുതാം എന്ന് ചിന്തിക്കാറുമുണ്ട്. ''
ഇന്ന് ,കാവാലം നാരായണപ്പണിക്കർ
എന്ന പ്രതിഭാധനനെക്കുറിച്ച്
എഴുതാൻ തുടങ്ങുമ്പോഴാണ്
ഈ ചിന്തവന്നത് '
കാവാലം നാരായണപ്പണിക്കർ സർനെക്കുറിച്ചാകുമ്പോൾ
അഞ്ചല്ല, അൻപതു വരികൾ എഴുതിയാലും
അതിൽ ഒതുങ്ങില്ല ...!
അത് അധികവുമാകില്ല ....!!
ഒരു "പൊലിപ്പിക്കലിൻ്റേയും " ആവശ്യകതയുമില്ല !!!
അതായിരുന്നു
കാവാലം നാരായണപ്പണിക്കർ
നാടകകൃത്തിനെക്കുറിച്ചെഴുതണോ?
നാടക സംവിധായകനെക്കുറിച്ചോ? ഗാനരചയിതാവിനെക്കുറിച്ചോ?
അതോ
തിരക്കഥാകൃത്തിനെക്കുറിച്ചോ : ?
അത്രമാത്രം വിശാലമായിരുന്നു
ഈ പ്രതിഭാധനന്റെ കർമ്മമണ്ഡലം .....
ആരോടും മത്സരിക്കാതെ,
ആരോടുംപരിഭവമില്ലാതെ !
തനതുനാടകവേദിയുടെ
പ്രയോക്താവ് ;
കവി ; ഗാനരചയിതാവ് ;
തിരക്കഥാകൃത്ത് ;
നാടകസംവിധായകൻ
എന്നീ നിലകളിൽ അറിയപ്പെട്ട
കാവാലം നാരായണപ്പണിക്കർ സർ ഓർമ്മയായിട്ട്
ഇന്ന്
ഒൻപത് വർഷം തികയുന്നു ...
കുട്ടനാടിന്റെ കാർഷിക
ഗ്രാമീണസംസ്കൃതി
ഉൾക്കൊണ്ടുകൊണ്ട് ,
തനതായ പാരമ്പര്യ
രീതികൾരൂപപ്പെടുത്തി ; "തനതുനാടകവേദിക്ക് "
രൂപംനൽകിയ പണിക്കർ സർ ,
കേരളത്തിന്റെ അനുഷ്ഠാന; തനത്; ക്ലാസ്സിക് കലാരൂപങ്ങളും
തന്റെ നാടകത്തിൽ സന്നിവേശിപ്പിച്ച് മലയാളത്തിലെ
ആധുനികനാടകവേദിക്ക് മാറ്റംവരുത്തി ...
അഭിഭാഷകവൃത്തി ഉപേക്ഷിച്ച് കലക്കുവേണ്ടി ജീവിച്ച ,
ചാലയിൽ സർദാർ കെ.എം. പണിക്കരുടെ ഈ അനന്തിരവന്റ
കരസ്പർശമേൽക്കാത്തമേഖലകളില്ല.....
അതിന് നിരവധി അംഗീകാരങ്ങളും :
കേരള സാഹിത്യ അക്കാദമി അവാർഡ്.. (1974)
കേരള ചലച്ചിത്ര അവാർഡ് ,
ദേശീയ സംഗീത അക്കാദമി അവാർഡ് (1985)
കാളിദാസ പുരസ്കാരം ( മധ്യപ്രദേശ് ഗവ: 1995)
വള്ളത്തോൾ പുരസ്കാരം (2009)
കേരള / ദേശീയ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് 2000/2003
തുടങ്ങി നിരവധി നിരവധി
അവാർഡുകളും ബഹുമതികളും...
2007 ൽ ഈ പ്രതിഭാധനനെ രാഷ്ട്രം പത്മഭൂഷൺ നൽകിയും ആദരിച്ചു ...
അറുപത്തിയഞ്ചോളം ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു...
രണ്ട് പ്രാവശ്യം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും:
എഴുതിയ ഗാനങ്ങൾ, !
സംഗീതം നൽകിയ ഗാനങ്ങൾ !
ആലപിച്ച ഗാനങ്ങൾ !
മികച്ച ലളിതഗാനങ്ങളും'' ''
'സാക്ഷി 'മുതൽ 'സംഗമനീയം'
വരെ എഴുപതോളം നാടകങ്ങൾ!
തിരുവാഴിത്താൻ' ,
ദൈവത്താർ,
അവനവൻ കടമ്പ,
കരിംകുട്ടി,
കൈക്കുറ്റപ്പാട്, ഒറ്റയാൻ
തുടങ്ങിയവ '' ''
ഓർമ്മയ്ക്കുമുമ്പിൽ
പ്രണാമം !
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ
26 ജൂൺ 2025
(ചിത്രവും കുറിപ്പും ശേഖരത്തിൽ നിന്നും)