Image

‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ല’; ഓണ്‍ലൈന്‍ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

Published on 26 June, 2025
‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ല’; ഓണ്‍ലൈന്‍ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഓണ്‍ലൈന്‍ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. റിലീസിന്റെ ആദ്യ 3 ദിവസങ്ങളില്‍ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അനുകൂലമായ പ്രതികരണങ്ങള്‍ മാത്രം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞ കോടതി നിര്‍മാതാക്കള്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിര്‍മാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക