കാലൊന്നിടറിയാൽ കാവൽ മറയും
കലികാലത്തിൻ മുനമ്പില്ലല്ലോ നാമിപ്പോൾ
ലഹരി ഭുജിക്കാൻ കാശൊന്നും വേണ്ട
പ്രലോഭനമധ്യേ കാലിടറുന്നു യുവത്വത്തിന്
അടിമകളാക്കി അടക്കി വാഴും
മാഫിയല്ലോ ലഹരിയുടെ ലോകം
അടിപതറാതെ മുന്നോട്ട് പോവുക നമ്മൾ, നേരിൻ വാഹകരാവുക
പാടെ വെടിയുക
ലഹരി തൻ മാസ്മരിക ലോകം
പഠിച്ചു മുന്നേറുക പഠനം ആവട്ടെ ലഹരി
ഉന്നത പദവിയിൽ എത്താൻ ക്ഷമയതു വേണം
ലക്ഷ്യം ഉന്നതമെങ്കിൽ ചാഞ്ചാടില്ല മനമതൊട്ടും
ജീവിതമെന്നൊരു ലഹരിക്കായി രാസ ലഹരിയെ പടിക്ക് പുറത്ത് നിർത്തീടാം.