സൂമ്പ ഡാൻസ് - ഇന്ന് മലയാളിയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഒരു വിഷയമായിട്ടാണ് സൂമ്പ ഡാൻസ് അറിയപ്പെടുന്നത്
കൊളംബിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ലാറ്റിൻ ഒറിജിൻ ഉള്ള ഒരുതരം ഡാൻസ് ആണ് സൂമ്പ
ഈ സുംബ ഡാൻസിനെ കുറിച്ച് കേൾക്കുമ്പോൾ എന്തിനു വേണ്ടിയാണ് ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് എന്ന് നാം ഒന്ന് വിശകലനം ചെയ്താലോ.
സദാചാരവും അരാജകത്വവും കൊടികത്തു വാഴുന്ന ഒരു കാലഘട്ടത്തിലേക്ക് പോകുന്ന ഒരു അവസ്ഥ സംജാതമാക്കാതിരിക്കാൻ ഇതുപോലുള്ള ഇറക്കുമതികൾ ആവശ്യമാണോ എന്ന് നമുക്ക് ചിന്തിക്കാം
ലഹരി എന്നത് വിപത്ത് ആയി മാറുമ്പോൾ അതിനേക്കാൾ വലിയൊരു വിപത്തിലേക്ക് നാം നാടിനെ കൊണ്ടുപോകേണ്ടതുണ്ടോ ഇതിനോടൊപ്പം കൊടുത്തിട്ടുള്ള ഫോട്ടോ ഒന്ന് ശ്രദ്ധിച്ചുനോക്കൂ ഒരു ലഹരി ബാധിച്ചവരെ പോലെ കൂത്താടുന്ന ഒരു കൂട്ടം യുവത്വത്തിൻറെ ഫോട്ടോയാണ് ഈ സുമ്പ ഡാൻസിലേക്ക് നമ്മളെ നയിക്കുന്നത്.
മുമ്പ് ഒരു കഥയുണ്ട് സിഗരറ്റ് വലി നിർത്താൻ വേണ്ടി ഒരാൾ മുറുക്ക് തുടങ്ങി മുറുക്ക് തുടങ്ങിയപ്പോൾ അതിൻറെ പ്രശ്നം കാരണം അത് നിർത്തി മൂക്കുപൊടി വലി തുടങ്ങി
അവസാനം സിഗരറ്റും മുറുക്കും മൂക്കുപൊടിയും എല്ലാം ദിനചര്യയായി മാറിയ ഒരാളുടെ കഥ
പശ്ചാത്യ അമേരിക്കൻ സംസ്കാരങ്ങളെ ഈ നാട്ടിലെ കുരുന്നുകളുടെ ഇടയിലേക്ക് കുത്തിവെക്കാനുള്ള ഒരു ഗൂഢ തന്ത്രമായിട്ട് മാത്രമേ ഇതിനെ കാണാൻ കഴിയൂ
വ്യായമമാണ് പ്രധാനമെങ്കിൽ ഇപ്പോൾ നാട്ടിൽ പ്രചാരമുള്ള mec 7 പോലുള്ള വ്യായാമമുറകൾ എന്തുകൊണ്ട് നമുക്ക് മാതൃകയാക്കി കൂടാ.
അപ്പോൾ അതല്ല ചില തല്പര താല്പര്യങ്ങൾ ഇതിൽ ഉണ്ട് എന്ന് സംശയിക്കപ്പെടുന്നുണ്ട്.
ലഹരി എന്തായാലും വർജ്ജിക്കേണ്ടതാണ് പക്ഷേ ലഹരി വർജ്ജിക്കുന്നതോടൊപ്പം പുതിയ പുതിയ ലഹരികളെ നാടിന് പരിചയപ്പെടുത്താതിരിക്കുന്നതല്ലേ നല്ലത്. അതല്ല ലഹരിയും ലഹരി യോടൊപ്പം ഡാൻസും എന്ന നിലയിലേക്ക് ഈ പദ്ധതി നീങ്ങാതിരിക്കട്ടെ.
പിൻകുറി : ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന/ഉല്പാദിപ്പിക്കുന്ന രാജ്യമാണ് കൊളംബിയ എന്നുകൂടി ഓർത്തിരിക്കുന്നത് നല്ലതാണ്
____________________________________