Geetham 93
I have got my leave. Bid me farewell, my brothers!
I bow to you all and take my departure.
Here I give back the keys of my door - and I give up all claims of my house. I only ask for last kind words from you.
We were neighbors for long, but I received more than I could give. Now the day has dawned and the lamp that lit my dark corner is out/ A summons has come and I am ready for my journey.
ഗീതം 93
പ്രണാമപൂര്‍വ്വം വിടവാങ്ങിടുന്നെന്‍
വീടിന്റെ താക്കോലു തരുന്നു കയ്യില്‍
ശേഷിപ്പതില്ലൊട്ടവകാശവും മേല്‍
അനുഗ്രഹത്തോടിവളെയയയ്ക്ക !
നിശാന്ത്യവും മാഞ്ഞു പ്രഭാതമെത്തീ
ദീപങ്ങളെല്ലാം കെടുവാന്‍ തുടങ്ങി
ആഹ്വാനമത്രേ ശ്രവിപ്പതിപ്പോള്‍
ആശീര്‍വദിച്ചങ്ങയച്ചീടുകെന്നെ.
പ്രഭാതകാലേ നയനം തുറന്നു
നോക്കുന്ന നേരത്തിഹ കാണ്‍മതെന്ത്?
ആലംബമില്ലാതെ വിദീര്‍ണ്ണ ഹൃത്താം
മര്‍ത്യര്‍ നിറഞ്ഞുള്ള മഹീതലത്തെ.
സംസാരമെല്ലാം സുഖ ദുഃഖപൂര്‍ണ്ണം
അനന്തമജ്ഞാതമതിന്‍ രഹസ്യം
വാത്സല്യപൂര്‍വ്വം തഴുകുന്ന മാതൃ –
വക്ഷോപമം നിത്യമറിഞ്ഞിടുന്നു.
ഗീതം 94
At this time of my parting, wish me good luck, my friends! The sky is flushed withthe dawn and my path lies beautiful.
Ask not what I have with me to take there. I start on my journey with emptyhands and expectant heart.
I shall put on my wedding garland. Mine is not the red-brown dress of the traveller, and though there are dangers on the way I have no fear in my mind.
The evening star will come out when my voyage is done and the plaintivenotes of the twilight melodies be struck up from the King's gateway.
ഗീതം 94
യാത്രാനുവാദത്തിനിരന്നിടുന്നേന്‍
ആശീര്‍വദിച്ചെന്നെയയയ്ക്ക വേഗം
ആകാശമാരുണ്യമിതാ പ്രഭാതം
ആസന്നമായെന്‍ വഴിയും മനോജ്ഞം.
എനിക്കു പാഥേയമതെന്തു നല്‍കും
ചിന്തിച്ചു നിങ്ങള്‍ തളരേണ്‍ട തെല്ലും
ഒഴിഞ്ഞ കയ്യും വ്യഥയേറ്റ ഹൃത്തും
പുത്തന്‍ വരന്‍ പോലെ പൂമാലയാര്‍ന്നും.
ആപത്തനര്‍ത്ഥങ്ങളനേകമുണ്ടാം
ഭയപ്പെടുന്നെന്തിനു യാത്രയില്‍ ഞാന്‍,
യാത്രാന്ത്യനേരത്തു താരങ്ങളൊപ്പം
കാരുണ്യ ഗാനം മുഴങ്ങും കവാടില്‍.
…………………………
(Yohannan.elcy@gmail.com
Read More: https://www.emalayalee.com/writers/22