ആമിർ ഖാൻ നായകനായി തിയേറ്ററുകളിലെത്തിയ 'സിത്താരെ സമീൻ പർ' ബോക്സ് ഓഫീസിൽ വൻ വിജയവുമായി മുന്നേറുന്നു. ജൂൺ 20-ന് റിലീസ് ചെയ്ത ചിത്രം, ഒമ്പത് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി രൂപ നേടി. 'കണ്ണപ്പ', 'മാ' തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്തിട്ടും 'സിത്താരെ സമീൻ പറി'ന്റെ കളക്ഷനെ അത് കാര്യമായി ബാധിച്ചിട്ടില്ല.
Sacnilk റിപ്പോർട്ട് അനുസരിച്ച്, റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ച ചിത്രം 12.75 കോടി രൂപ കളക്ഷൻ നേടി. വെള്ളിയാഴ്ചത്തെ 6.65 കോടിയിൽ നിന്ന് ഇത് വലിയ വർധനവാണ്. ഇതോടെ ചിത്രത്തിൻ്റെ ആകെ ഇന്ത്യൻ കളക്ഷൻ 108.30 കോടിയിലെത്തി. 'ലാൽ സിംഗ് ഛദ്ദ'യ്ക്ക് ശേഷം ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിൻ്റെ വേഷത്തിലാണ് ആമിർ ഖാൻ ചിത്രത്തിലെത്തുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിർ ഖാൻ്റെ കഥാപാത്രം.
English summary:
Aamir Khan's film Sitaare Zameen Par enters the 100-crore club; makes a strong stride at the box office.