Image

തീയേറ്ററുകളില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ നായകനായ ‘ദി പ്രൊട്ടക്ടര്‍’

Published on 29 June, 2025
തീയേറ്ററുകളില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ നായകനായ  ‘ദി പ്രൊട്ടക്ടര്‍’

ഷൈന്‍ ടോം ചാക്കോ നായകനായെത്തിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടര്‍’. ചിത്രം മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തിയ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മിച്ച് ജി.എം. മനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചെറിയ വേഷങ്ങളില്‍നിന്ന് നായക നടനിലേക്ക് ചുവടുമാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. പോലീസ് നായക വേഷത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഷൈന്‍.

തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക