കാന്‍ പുരസ്‌കാര ജേതാവായ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’, ‘മുറ’ എന്നീ ചിത്രങ്ങളുടെ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്സാസ് ടൈഗറി’ന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പ്രദീപ് രംഗനാഥന്‍, മമിതാ ബൈജു എന്നിവരോടൊപ്പം ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിലും, ഓണം റിലീസായി തീയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം ‘മൈം നെ പ്യാര്‍ കിയാ’ എന്ന ചിത്രത്തിലെ നായകനായും ഹൃദു അഭിനയിക്കുന്നുണ്ട്.
അതേസമയം ‘ടെക്സാസ് ടൈഗര്‍’ സംവിധാനം ചെയ്യുന്നത് സെല്‍വകുമാര്‍ തിരുമാരന്‍ ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. സെല്‍വകുമാര്‍ തിരുമാരന്‍ മുമ്പ് സംവിധാനം ചെയ്ത ‘ഫാമിലി പടം’, നിരൂപക- പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ഫാമിലി പട’ത്തിന്റെ നിര്‍മാതാക്കളായ യുകെ സ്‌ക്വാഡിന്റെ ബാനറില്‍ സുജിത്ത്, ബാലാജി കുമാര്‍, പാര്‍ത്തി കുമാര്‍, സെല്‍വ കുമാര്‍ തിരുമാരന്‍ എന്നിവരാണ് ‘ടെക്‌സാസ് ടൈഗറി’ന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്.