Image

ലിസ്റ്റിന്‍ സ്റ്റീഫന്‍ 3-ാം തവണയും കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്

Published on 30 June, 2025
ലിസ്റ്റിന്‍ സ്റ്റീഫന്‍  3-ാം തവണയും കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറല്‍ സെക്രട്ടറിയായി എസ്.എസ്.ടി. സുബ്രഹ്‌മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവന്‍, മുകേഷ് ആര്‍. മേത്ത, പി.എ. സെബാസ്റ്റ്യന്‍ എന്നിവരും ട്രഷററായി വി.പി. മാധവന്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനിയുടെയും എസ്ഐഎഫ്എ(സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി)സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിന്‍ സ്റ്റീഫന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക