Image

സുംബ- വിവാദമല്ല ജനാധിപത്യ ചർച്ചകളാണ് വേണ്ടത് (ഷുക്കൂർ ഉഗ്രപുരം)

Published on 01 July, 2025
സുംബ- വിവാദമല്ല ജനാധിപത്യ ചർച്ചകളാണ് വേണ്ടത് (ഷുക്കൂർ ഉഗ്രപുരം)

ഈയിടെയായി നമ്മുടെ മീഡിയകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന വലിയ ഒരു ചർച്ചാ വിഷയമാണ് സുംബ ഡാൻസ്.സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾ വ്യത്യസ്തമായ രീതിയിലാണ് ഇവയോട് പ്രതികരിക്കുന്നത്. ചില മുസ്ലിം സംഘടനകളും ഭാരതീയ വിചാര കേന്ദ്രവും ഡാൻസിനെതിരെ ചില മത വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള യോജിപ്പും വിയോജിപ്പുമായി പലരും രംഗത്തുവന്നിട്ടുണ്ട്. 'നാടിൻ്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നു

കയറ്റം' എന്നാണ് ഭാരതീയ വിചാര കേന്ദ്രം സൂംബക്കെതിരെ പ്രസ്താവനയായി പറഞ്ഞിട്ടുള്ളത്. യോജിപ്പിനേയും വിയോജിപ്പിനേയുമെല്ലാം ജനാധിത്യത്തിൻ്റെ ഭാഗമായിക്കണ്ട് വേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാരിനാകണം. സുംബയുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആളുകൾ എഴുതിയ കുറിപ്പുകൾ വായിക്കൂ.


സുംബ (Zumba) ഒരു പ്രശസ്തമായ നൃത്താധിഷ്ഠിത ഫിറ്റ്നസ് പ്രോഗ്രാമാണ്, 1990-കളിൽ കൊളംബിയൻ നൃത്തശില്പിയും ഫിറ്റ്നസ് ഇൻസ്ട്രക്ടറുമായ ബാറ്റോ പെറസാണ് സുംബ ഡാൻസ് ആവിഷ്ക്കരിച്ചത്. ലാറ്റിൻ അമേരിക്കൻ സംഗീതവും നൃത്തശൈലികളും ചേർത്ത് വ്യായാമത്തെ ഒരു ആഘോഷമാക്കി മാറ്റുന്നതാണ് സുംബയുടെ സവിശേഷത്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സുംബ സഹായകമാണ്. ലോകമാകെ ലക്ഷക്കണക്കിന് ആളുകൾ സുംബ ക്ലാസുകൾക്ക് ചേരുന്നുണ്ട്, Zumba എന്നത് ഫിറ്റ്നസിന് പുതിയൊരു മുഖമാണ്, സുംബക്ക് പ്രത്യേക യൂണിഫോമില്ല, ആർക്കും ഏത് വേഷത്തിലും സുംബ ഡാൻസ് ചെയ്യാം.


മറ്റേതോ ഡാൻസ് കണ്ട് സുംബയാണ് എന്ന് തെറ്റിദ്ധരിച്ചവർക്കോ എന്താണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ എനിക്ക്/എന്റെ കുട്ടികൾക്ക് സുംബ വേണ്ട എന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാൻ ഇന്ത്യയിൽ അവകാശമുണ്ട്. രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കാൻ  മതപരമായി പ്രയാസമുണ്ട് ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട യഹോവ സാക്ഷികൾക്ക് ദേശീയ ഗാനം ഒഴിവാക്കി കൊടുത്ത രാജ്യമാണിത്. ഇവിടെ ആർക്കും എന്തും വേണ്ടെന്ന് വെക്കാൻ അവകാശമുണ്ട്. പക്ഷേ സുംബ എന്തോ അപകടം പിടിച്ച പരിപാടിയാണ് എന്ന് പ്രചരിപ്പിക്കാൻ പാടില്ല.


സ്കൂളുകളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി പല പരിപാടികളും നടത്തും. ഡാൻസും പാട്ടും കുഴൽവിളിയുമൊക്കെ ഉണ്ടാകും. അതിന്റെ ലോജിക്ക് ചോദിക്കുന്നതും മദ്യം വിൽക്കുന്ന സർക്കാർ ലഹരിക്കെതിരെ പ്രചരണം നടത്തുന്നതിലെ ആത്മാർത്ഥത ചോദ്യം ചെയ്യുന്നതുമൊക്കെ ഭോഷ്കാണ്.


ലഹരിക്കെതിരെ ബോധവത്കരണവുമായി കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ ചവിട്ടുന്നവരെ നമ്മൾ കാണാറുണ്ട്, മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ കാൽനട യാത്ര നടത്തുന്നവരുണ്ട്. ഇതിലൊക്കെ എന്ത് ലോജിക്കാണുള്ളത്? സൈക്കിൾ ചവിട്ടിയാൽ ലഹരി പോകുമോ? നടന്നാൽ മത സൗഹാർദ്ദം വരുമോ എന്ന് ചോദിക്കുന്നവരോട് എന്ത് പറയാനാണ്..!

സാമൂഹിക പ്രവർത്തകനും ജേണലിസ്റ്റുമായ ആബിദ് അടിവാരം ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്.


അതേസമയം ശ്രീലക്ഷമി അറക്കൽ സുംബ ഡാൻസുമായി ബന്ധപ്പെട്ട്  എഴുതിയ കുറിപ്പ് ഏറെ രസകരമാണ്. അവർ KV യിൽ പഠിക്കുമ്പോഴുണ്ടായ അനുഭവവും അതിലെഴുതിയിട്ടുണ്ട്.

"സുംബ ഡാൻസ് ഒക്കെ കൊള്ളാം.

പക്ഷേ ഡാൻസ് പഠിപ്പിക്കുന്ന ആളുകൾ / അല്ലെങ്കിൽ സൂംബ ഇൻസ്ട്രക്ടർ ആണ് ഇത് ചെയ്യിക്കുന്നത് എങ്കിൽ അവർക്ക് ഒരു വരുമാനം ആകും. പിന്നെ കുട്ടികൾക്ക് ഇതിൻ്റെ ഒരു റിസൾട്ടും കിട്ടും, മാത്രമല്ല സ്കൂൾ ടീച്ചേഴ്സിന് ഇത്ര കഷ്ടപ്പാട് വരില്ല.

സൂംബക്കു വേണ്ടി ആദ്യമായി കൈയും കാലും അനക്കിയ ചില ടീച്ചർമാർ ഒക്കെ കാല് വേദന കാരണം കിടപ്പിലായി എന്നൊരു കര കമ്പി കേൾക്കുന്നുണ്ട്.


ജിമ്മിൽ സൂംബ പഠിപ്പിക്കുന്ന ആൾക്കാർ സർട്ടിഫെയ്ഡ് സൂംബ instructors ആണ്. അവരുടെ കോഴ്‌സ് എന്നത് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് പ്രാക്ടിക്കൽ മാത്രം അല്ല , അതിൽ ബോഡി അനാട്ടമിയേ കുറിച്ചുള്ള പഠനങ്ങളും ഉണ്ട്. സോ ചുമ്മാ സൂംബ എന്ന് പറഞ്ഞു തുള്ളുന്നത് യഥാർത്ഥ സൂംബ  ആണെന്ന് തോന്നുന്നില്ല.


പിന്നെ സൂംബ ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ യൂണിഫോം ഒക്കെ ഒഴിവാക്കി അതിനു പറ്റിയ ഷോർട്സ് ഒക്കെ ഇട്ട് ചെയ്യുന്നത് ആണ് ഉചിതം.


എന്ത് കാര്യം ചെയ്യുമ്പോഴും പ്രഹസനം ആകാതെ അതിൻ്റെ റിയലായിട്ടുള്ള ഉദ്ദേശം നടപ്പിലാക്കാൻ ആണെങ്കിൽ കൊള്ളാം. അല്ലാതെ ചുമ്മാ ഷോ ആണെങ്കിൽ ആർക്കും അതുകൊണ്ട് ഒരു ഉപകാരവും കാണില്ല.


പിന്നെ എല്ലാവർക്കും സൂംബ കളിക്കാൻ ഇഷ്ടം കാണില്ല. ചിലർക്ക് ആ സമയം കൂടെ ഫുട്ബോൾ കളിക്കാൻ ആയിരിക്കും ഇഷ്ടം.  ഓരോ കുട്ടികൾക്കും അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ സ്‌ട്രസ് റിലീഫ് ചെയ്യേണ്ട വഴികൾ ഒരുക്കുന്നത് ആണ് ഏറ്റവും ഉത്തമം.


ഉദാഹരണത്തിന് എൻ്റെ കാര്യം പറയുക ആണെങ്കിൽ  ഈ ഡാൻസ് കളി, സ്പോർട്സ് ഒക്കെ എന്നും എനിക്ക് ആൻക്സൈറ്റി മാത്രമേ തന്നിട്ടുള്ളൂ. കാരണം ഞാൻ അതിലൊക്കെ ഏറെ പുറകിൽ ആണ്.


എൻ്റെ ചെറുപ്പത്തിൽ , പ്രത്യേകിച്ച് ഫിസിക്കൽ ആക്ടിവിറ്റിക്ക് ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്ന നവോദയ സ്കൂളിൽ പഠിച്ചത് കൊണ്ട് തന്നെ സ്പോർട്സ് എന്നത് എൻ്റെ പേടി സ്വപ്നം ആണ്. ഒരു സ്‌പോർട്സിലും പങ്കെടുക്കാൻ എനിക്ക് ഇഷ്ടമല്ല. അന്നും ഇന്നും ഒരു ദിവസം പോലും ഇഷ്ടമല്ല.


എനിക്ക് മനസമാധാനം കിട്ടണം എങ്കിൽ ഏതെങ്കിലും ലൈബ്രറിയിൽ പോയി ഇരുന്നു എന്തെങ്കിലും വായിക്കണം. നവോദയ എന്ന അത്രയും സ്ട്രെസ്സ് നൽകിയ വൃത്തികെട്ട സ്കൂൾ സിസ്റ്റത്തിൽ എനിക്ക് ആകെ റിലീഫ് തന്നത് ലൈബ്രറി മാത്രമാണ്. അതും കൂടെ ഇല്ലായിരുന്നു എങ്കിൽ ചിലപ്പോ സ്ട്രസ് താങ്ങാതെ ഞാൻ നവോദയ സ്കൂളിൽ ഏതെങ്കിലും കോണിൽ ആത്മഹത്യ ചെയ്തേനെ .


എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ടോർചർ ചെയ്ത ടീച്ചറും ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആണ്. അതും ഇതുപോലെ ഗെയിം കളിക്കാത്തതിനും എക്സർസൈസ് ചെയ്യാത്തതിനും.


ആ മൈ₹ത്തി യുടെ മുഖം ഞാൻ ഒരിക്കലും മറക്കില്ല.


പുള്ളിക്കാരി പുഴുത്ത്പുഴുത്ത്  പുഴുത്ത് വേദന തിന്നു നരകിച്ചു  ഒരു തുള്ളി വെള്ളം പോലും കിട്ടാതെ മനസമാധാനം നഷ്ടപ്പെട്ട് ചാവണം എന്നാണ് എൻ്റെ എളിയ ആഗ്രഹം.

സൂംബയെ കുറിച്ച് പറഞ്ഞു ഞാൻ റോമ്പ ദൂരം പോയി ഗൈസ്...

ആ ടീച്ചറിനെ പറ്റി ഉള്ള ബാക്കി കാര്യങ്ങൾ തുടരും.


പ്രമോദ് പുഴങ്കര ഇങ്ങനെയാണ് എഴുതിയത് ഇങ്ങിനെയാണ്.

"പ്രശ്നം സുംബ നൃത്തമല്ല, മത യാഥാസ്ഥിതികതയും അതിനെ വളമാക്കിവളരുന്ന മതരാഷ്ട്രീയവുമാണ്. കേരളത്തിൽ ഒട്ടും ഒളിച്ചുവെക്കാതെ പ്രകടമാകുന്ന ഇസ്‌ലാമിക മതയാഥാസ്ഥിതികതയും ഇസ്‌ലാമിക മതരാഷ്ട്രീയവുമാണ് ഇപ്പോൾ വിദ്യാലയങ്ങളിലെ സുംബാ നൃത്തത്തിനെക്കുറിച്ചുള്ള വിവാദങ്ങളിലെത്തി നിൽക്കുന്നത്. അതാകട്ടെ കേരളത്തിലെ മുസ്ലീങ്ങളായ മനുഷ്യരിൽ ഭൂരിഭാഗവും പങ്കുവെക്കുന്ന ചിന്താഗതിയല്ല. എന്നാൽ, അവരെ അത്തരത്തിലൊരു ജീവിതവീക്ഷണത്തിലേക്ക് നയിക്കാനും അതിൽ തളച്ചിടാനും ശ്രമിക്കുന്ന മത യാഥാസ്ഥിതിക സംഘങ്ങളും ഇസ്‌ലാമിക രാഷ്ട്രീയ സംഘങ്ങളും നിരന്തരം ശ്രമിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം മതവേതാളങ്ങൾക്കെതിരെയുള്ള പോരാട്ടം മതേതരസമൂഹത്തിന്റേതാണെന്ന് പറയുമ്പോൾ അതിൽ മുസ്ലീങ്ങളും ഉൾപ്പെടുന്നുണ്ട്. കാരണം ഈ മതയാഥാസ്ഥിതിക ഇത്തിൾക്കണ്ണികൾക്കെതിരെയുള്ള  ചെറുത്തുനിൽപ്പുകൂടിയാണ് മുസ്ലീങ്ങളടക്കമുള്ള സമൂഹം നടത്തേണ്ടത്.

ആധുനിക ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയിൽ മത യാഥാസ്ഥിതികത്വത്തിന്റെ മരണവെപ്രാളം നമുക്ക് കേൾക്കാം. ചരിത്രത്തിലെവിടെയും അത് കാണാം, കേൾക്കാം. ആധുനിക വിദ്യാഭ്യാസവും ജനാധിപത്യ രാഷ്ട്രീയ സമരങ്ങളുമെല്ലാം ആദ്യം വലിച്ചുകളയുന്നൊരു മാറാപ്പ് മതജീർണതയുടേതാകുന്നത് അതുകൊണ്ടാണ്. സ്ത്രീകൾക്ക് തുല്യാവകാശവും അവസരസമത്വവും ഉറപ്പാക്കുന്ന കാര്യത്തിൽ നമ്മുടെ സമൂഹമൊക്കെ എത്രയോ പിന്നിലാണ്. ആണധികാരത്തിന്റെയും ആൺഹുങ്കിന്റെയും പൂരപ്പറമ്പാണ് നമ്മുടെ സമൂഹം. അതിനിടയിൽനിന്നുമാണ് സ്ത്രീകൾ അവരുടെ മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും വിമോചനസ്വപ്നങ്ങളും  നേടിയെടുക്കാൻ ശ്രമിക്കുന്നത്. അക്കാര്യത്തിൽ അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്  മതയാഥാസ്ഥിതികതയുടേതാണ്.


ഏത് മതമെടുത്താലും അത് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധതയും മൂലക്കല്ലുകളായി വെച്ചവയാണ്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിലെ ചർച്ചകളിൽ മതങ്ങളെ തൊടരുത് എന്ന അഴകൊഴമ്പൻ സമവായത്തിന് നിലനിൽക്കാനാകില്ല. സ്വാഭാവികമായും ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നോ അല്ലാതെയോ “അല്പവസ്ത്രം” ധരിച്ചോ ഒക്കെയെന്ന് ആക്ഷേപിച്ചുകൊണ്ട് വിദ്യാലയങ്ങളിലെ സുംബാ വ്യായാമനൃത്ത പരിപാടിക്കെതിരെ  ഇസ്‌ലാമിക സംഘടനകൾ രംഗത്തുവന്നത് അവരിൽച്ചിലരുടെ വ്യക്തിപരമായ പ്രശ്നമായതുകൊണ്ടല്ല, അവരുടെ മതബോധം അഥവാ മതബാധ അങ്ങനെയായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അത്തരം യാഥാസ്ഥിതിക മതബോധത്തിനെ ദുർബ്ബലമാക്കിക്കൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഒരു ആധുനിക, മതേതര, ജനാധിപത്യ സമൂഹത്തിനു മുന്നോട്ടു പോകാനാവൂ. വിദ്യാലയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നാൽ, ഒന്നിച്ചു നൃത്തം ചെയ്താൽ, വ്യായാമം ചെയ്താലൊക്കെ അത് വലിയ പ്രശ്നമുണ്ടാക്കുമെന്നു കരുതുന്ന, അത് തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്നു കരുതുന്നവരുമായി  ചർച്ച ചെയ്തു തീരുമാനിക്കേണ്ടതല്ല ഒരു മതേതര,ജനാധിപത്യ സമൂഹത്തിലെ വിദ്യാഭ്യാസപദ്ധതികൾ.


ഒരു മതമെന്ന നിലയിൽ ഇസ്‌ലാം സ്ത്രീവിരുദ്ധതയുടെയും സ്ത്രീകളെ പുരുഷാധിപത്യത്തിന്റെ ഘടനയിലെ രണ്ടാംകിട മനുഷ്യരായി കണക്കാക്കുന്നതിന്റെയും പദ്ധതികൂടിയാണ്. എല്ലാ മതങ്ങളും അതൊരു പ്രയോഗപദ്ധതിയായി വരുമ്പോൾ അങ്ങനെത്തന്നെയാണ്. അത്തരം പ്രയോഗസാധ്യതകളെ തകർത്താണ് യൂറോപ്പ് കൃസ്ത്യൻ മതജീർണ്ണതയുടെ അധികാരഘടനയെ പൊളിച്ചുകളഞ്ഞത്. ജാതിയുടെ നെടുങ്കോട്ടകളിൽ പണിതുണ്ടാക്കിയ ഹിന്ദുമതത്തിലും ഇതേ സ്ത്രീവിരുദ്ധത നമുക്ക് കാണാനാകും. അതിനെ രാഷ്ട്രീയാധികാരവും സാമൂഹ്യാധികാരവുമായി ഊട്ടിയുറപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇസ്‌ലാമിലെ മതയാഥാസ്ഥിതികത്വത്തെ എതിർക്കുകയും ചെറുക്കുകയും ചെയ്യുക എന്നത് മുസ്ലീങ്ങളും ജനാധിപത്യസമൂഹവും ചെയ്യണ്ടതാകുന്നത് അങ്ങനെയാണ്. എല്ലാ മതങ്ങളിലും അതുണ്ടാകണം. കൂടുതൽ സുഘടിതമായ നിയന്ത്രണങ്ങൾക്ക് സാധ്യതയുള്ള ഒരു മതപദ്ധതിയെന്ന നിലയിൽ ഇസ്‌ലാമിൽ സ്ത്രീകൾ നേരിടുന്ന ജനധിപത്യാവകാശ ലംഘനം കുറേക്കൂടി പ്രകടമാണ്. അതൊന്നും ഒളിച്ചുവെക്കേണ്ട ബാധ്യത ജനാധിപത്യ രാഷ്ട്രീയത്തിനോ മുസ്ലീങ്ങൾക്കോ ഇല്ല. മതജീർണ്ണതയെ, മതരാഷ്ട്രീയത്തെ ഏതു മതത്തിലെയും സാധാരണ മനുഷ്യരുമായി കൂട്ടിക്കെട്ടുന്നതിലാണ് തെറ്റ്. ഒരു മതത്തിൽപ്പെട്ടവരുടെ കൂട്ടത്തിൽ  ജനിച്ചുപോയി എന്നതുകൊണ്ട് വലിയ അസ്തിത്വതർക്കങ്ങളിലൊന്നും ഏർപ്പെടാതെ ശീലിച്ച ജീവിതം പാലിച്ചുപോരുന്നവരാണ് മഹാഭൂരിഭാഗം മതവിശ്വാസികളും. അവരുമായല്ല തർക്കം, മറിച്ച് മതജീർണ്ണതയുടെ, മതരാഷ്ട്രീയത്തിന്റെ വ്യാപാരികളുമായാണ്.


കേരളത്തിൽ സ്ത്രീകളുടെ രാഷ്ട്രീയ,സാമൂഹ്യ മുന്നേറ്റങ്ങളെ തടയാൻ ഇനിയാകില്ലെന്നുകണ്ട മുസ്‌ലിം മതയാഥാസ്ഥിതിക സംഘങ്ങൾ പർദ്ദയിട്ട ആധുനിക മുസ്‌ലിം സ്ത്രീയെന്ന മട്ടിലേക്ക് അടവ് മാറ്റിയിട്ടുണ്ട്.  പൊതുവിൽ മനുഷ്യരുടെ, സവിശേഷമായി സ്ത്രീകളുടെ ലൈംഗികതയോട് ഒരു ആധുനിക സമൂഹത്തിനു ചേരാത്ത വികൃതമായ ഭാവനകളും നിയമങ്ങളുംകൊണ്ട് സംവദിക്കാൻ ശ്രമിക്കുന്ന ഇത്തരം കൂട്ടരെ യാതൊരു ദയയുമില്ലാതെ എതിർക്കേണ്ടതുണ്ട്. സ്ത്രീകളുടെ ചെവിത്തട്ടയോ കൈമുട്ടോവരെ കണ്ടാൽപ്പോലും മഹാപാതകമായിക്കരുതുന്ന മതവേതാളങ്ങളെ  ആധുനിക ജനാധിപത്യ ജീവിതത്തിന്റെ നാലയലത്തേക്ക് അടുപ്പിക്കരുത്.


മനുഷ്യനെ വഴിപിഴപ്പിക്കുന്ന ഒരുപകാരവുമില്ലാത്ത സംഗതികളാണ് നൃത്തവും സംഗീതവുമെന്ന് ഒരു ഇസ്‌ലാമിക പ്രബോധകൻ മുജാഹിദ്ദ് ബാലുശ്ശേരിയോ മറ്റോ പ്രസംഗിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽക്കണ്ടു. അയാളൊരു ഒറ്റപ്പെട്ട കക്ഷിയല്ല. ഇത്തരത്തിലുള്ള നിരവധി മതപ്രബോധകരെ കേരളത്തിൽ കാണാനാകും. അവരെക്കേൾക്കാൻ  നൂറുകണക്കിന് ആളുകളുമുണ്ട്. ജീവിതത്തിന്റെ സർഗാത്മകമായ തുറകളിലേക്ക് നീങ്ങുന്ന സ്ത്രീകളൊക്കെ ഇത്തരം പരാദങ്ങളെ ഇനിയങ്ങനെ അനുസരിക്കുകയോ കേൾക്കുകയോ ചെയ്യില്ലെന്ന ഭീതികൂടിയാണ് ഇപ്പോഴുള്ള കടുത്ത നിലപാടുകളുടെ പിന്നിലുള്ളത്.


മതസംഘടനകളുമായി സമവായത്തിലെത്തി നടത്തേണ്ട സംഗതിയല്ല മതേതര ജനാധിപത്യ സമൂഹത്തിലെ വിദ്യാഭ്യാസം. ആധുനിക ജനാധിപത്യ മനുഷ്യന് മുന്നിൽ തങ്ങൾ കൂടുതൽ തിരിച്ചറിയപ്പെടുമെന്ന ഭീതിയാണ് മതസംഘടനകൾക്കുള്ളത്. ഹിജാബ് ധരിക്കാത്തതിന് മതശാസന പോലീസിന്റെ മർദ്ദനമേൽക്കുന്ന സ്ത്രീകളുള്ള ഭരണക്രമമാണ് ഏറിയും കുറഞ്ഞും ഇസ്‌ലാം ഭരണാധികാരത്തിൽ സ്വാധീനം ചെലുത്തുന്ന നാടുകളിലുള്ളത്. ഭൂരിപക്ഷ മതവാദത്തിന്റെ ഭീകരത ജയ് ശ്രീരാം വിളികളായി ഇന്ത്യയിൽ പടരുന്നത് നമ്മൾ കാണുന്നുണ്ട്. അണുവിടപോലും വിട്ടുവീഴ്ചയില്ലാതെ ഇവയെ നമ്മൾ തിരിച്ചടിച്ചു തോൽപ്പിക്കേണ്ടതുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ അല്പവസ്ത്രധാരികളായി ആണും പെണ്ണും കൂടിക്കലർന്ന നൃത്തം ചെയ്യുന്നു എന്നാരോപിക്കുന്ന വിസ്‌ഡം ഇസ്ലാമിക സംഘത്തിന്റെ നേതാവ് പറയുന്നത് അതിനൊപ്പമില്ലാത്ത തന്നെ "പ്രാകൃതൻ" എന്നാണ് വിളിക്കുന്നതെങ്കിൽ താൻ പ്രാകൃതൻ തന്നെയാണ് എന്നാണ്. തീർച്ചയായും അത്തരം പ്രാകൃതന്മാർക്ക് ഇടമില്ലാത്ത സമൂഹമാണ് നമ്മുടേത് എന്ന് ഉറപ്പിക്കുമെന്നുകൂടി അവരോട് കേരളീയ സമൂഹം ഉറച്ചുതന്നെ പറയേണ്ടതുണ്ട്.


കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സമൂഹശാസ്ത്ര പഠന വിഭാ ഗത്തിലേക്ക് ഗവേഷണത്തിനും PG പഠനത്തിനുമായി JNU വിലേക്ക് അയക്കുന്ന കേരളത്തിലെ പ്രമുഖ പാഠശാലയാണ് ചെമ്മാട് സ്ഥിതി ചെയ്യുന്ന ദാറുൽഹുദ ഇസ്ലാമിക് അക്കാഡമി. അതിൻ്റെ വൈസ്ചാൻസിലറും പ്രധാന അധ്യാപകനുമായ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വിയുടെ കുറിപ്പ് ഇങ്ങനെയാണ്.

"വിദ്യാര്‍ത്ഥികളുടെ മാനസിക-ശാരീരിക- ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും അധ്യാപക-വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും, വിദ്യാഭ്യാസ പദ്ധതിയില്‍ ആണ്‍-പെണ്‍ ഇടകലര്‍ന്നുള്ള സുംബ ഡാന്‍സ് ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെന്ന വാര്‍ത്ത കണ്ടു.  


സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമണോത്സുകത, അധാര്‍മിക ചിന്തകള്‍ എന്നിവയെ ഇല്ലാതാക്കാന്‍ ഇത്തരം ഡാന്‍സുകള്‍ വഴി സാധിക്കുമെന്നാണ് കണ്ടെത്തല്‍. മതചിന്തകളെയും ധാര്‍മിക മൂല്യങ്ങളെയും അഗണ്യമാക്കി, സമൂഹത്തില്‍ മതാവഹേളനങ്ങളും മതനിഷേധ മാര്‍ഗങ്ങളും സന്നിവേശിപ്പിക്കാനുള്ള ഗൂഢനീക്കങ്ങളാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമാക്കുന്നത് എന്ന് നാം സഗൗരവം തിരിച്ചറിയേണ്ടതുണ്ട്.


1990-ല്‍ കൊളംബിയയിലാണ് മ്യൂസിക് അകമ്പടിയോടെയുള്ള ഈ ഡാന്‍സിന്റെ ഉത്ഭവം.നര്‍ത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെറസ് എന്നയാളാണ് ഇതിന്റെ ഉപജ്ഞാതാവ്. 2001 നു ശേഷമാണിത് ലോകവ്യാപകമായിത്തുടങ്ങിയത്.  എന്നാല്‍ ഡാന്‍സിന്റെ മതാവഹേളനക്കാര്യം ചൂണ്ടിക്കാട്ടി ചില മുസ്‌ലിം വിഭാഗങ്ങളും ജൂതവിഭാഗങ്ങളും സുംബക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.


ചെറുപ്രായത്തില്‍ തന്നെ മാനസിക ഉല്ലാസങ്ങളുടെ ലഭ്യതക്കുറവാണ് പുതുതലമുറ വലിയ വിപത്തുകളില്‍ അകപ്പെടാനുള്ള കാരണം എന്നതാണ് ഡാന്‍സ് അനുകൂലികളുടെ ഭാഷ്യം. നൈമിഷിക ആസ്വാദനങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന, ഏതു പ്രശ്നങ്ങള്‍ക്കും ദ്രുതഗതിയില്‍ പരിഹാരം ആഗ്രഹിക്കുന്ന, ക്ഷമ-പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു തലമുറയാണിപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യകരവും കുടുംബ ബന്ധങ്ങള്‍ക്കും കായിക വിദ്യാഭ്യാസത്തിനും ധാര്‍മിക ചിന്തകള്‍ക്കും ഊന്നല്‍ നല്‍കുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം ഇത്തരം പ്രഹസന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക വഴി എന്തു സന്ദേശമാണ് ഉപജ്ഞാതാക്കള്‍ സമൂഹത്തിനു നല്‍ക്കുന്നത്?


പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും വിദ്യാര്‍ഥി-അധ്യാപക സൗഹൃദം ഗാഢമാക്കിയും സാഹിത്യ-സര്‍ഗാത്മക ചര്‍ച്ചകള്‍ സജീവാക്കിയും വിദ്യാലയങ്ങള്‍ സമ്പന്നമാക്കുന്നതിനു വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. ധാര്‍മികതയുടെ സര്‍വ സീമകളും ലംഘിച്ചുള്ള കലാ പരിപാടികളും വിനോദയാത്രകളും നിയന്ത്രിക്കേണ്ടതുമുണ്ട്.


പാഠ പുസ്തകങ്ങളില്‍ മത രഹിത ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുക, ലിംഗ സമത്വത്തിനു വേണ്ടി വസ്ത്രധാരണ സമീകരിക്കുക, മതപഠനങ്ങളെ അന്യമാക്കുന്നതിനു സമയമാറ്റം നടത്തുക  എന്നിവയൊക്കെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢ അജണ്ടകളുടെ ഭാഗങ്ങളാണ്. അവ തിരിച്ചറിയാനും ശക്തമായി പ്രതികരിക്കാനും മതസംഘടനകള്‍ തയ്യാറാകേണ്ടതുണ്ട്. അസാന്മാര്‍ഗിക പ്രവണതകളോട് ശക്തമായി പ്രതികരിക്കുക എന്നതായിരിക്കണം പണ്ഡിതരുടെയും സംഘടനകളുടെയും മാനവികതയെ സ്‌നേഹിക്കുന്നവരുടെയും ദൗത്യം.


'യാതൊരറിവും വിവേകവുമില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ ഭ്രഷ്ടരാക്കാനും അതിനെ പരിഹാസ പാത്രമാക്കാനുമായി വിലകൊടുത്ത് വിനോദം വാങ്ങുന്ന ചിലയാളുകളുണ്ട്. അവര്‍ക്ക് ഹീനശിക്ഷയാണുള്ളത്. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ ഇരുചെവികളിലും അടപ്പിട്ടപോലെ, അതു കേള്‍ക്കാത്തവിധം അവന്‍ അഹങ്കരിച്ചു പിന്തിരിഞ്ഞുകളയും. അതുകൊണ്ട് വേദനയുറ്റ ശിക്ഷയെപറ്റി അവര്‍ക്കു ശുഭവാര്‍ത്തയറിയിക്കുക' (വി. ഖു: 31:6,7)"


വാഹിദ് ചുള്ളിപ്പാറ എഴുതിയ കുറിപ്പും വായിക്കേണ്ടതുണ്'

സുംബ ഡാൻസും മംമ്ദാനിയും..!!!

സൂംബ ഡാൻസിനെക്കുറിച്ച് എനിക്ക് പ്രത്യേകിച്ച് ധാരണയൊന്നുമില്ല. കുട്ടികൾ തുള്ളിക്കളിക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് പ്രശ്നവും തോന്നുന്നില്ല. പക്ഷേ ഒരു മുസ്ലിം ഗ്രൂപ്പ് അല്ലെങ്കിൽ മുസ്ലിം നേതാക്കൾ ഒരു ആവശ്യമുന്നയിക്കുമ്പോൾ കേരളീയ പൊതുമണ്ഡലവും ഇടതുപക്ഷവും മാധ്യമങ്ങളും അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് ഏറ്റവും അപകടകരമായി എനിക്ക് തോന്നിയത്. സ്കൂളിൽ ഒരു 'പരിഷ്കാരം' നടപ്പിലാക്കുമ്പോൾ അതിനോട് താൽപര്യമില്ലെന്നും വിട്ടു നിൽക്കാനുള്ള സ്വാഭാവിക അവകാശത്തെയുമാണ് ചില മുസ്ലിം നേതാക്കൾ ചോദിച്ചത്. പക്ഷെ ജനാധിപത്യത്തിൻ്റെ സ്വാഭാവികമായ വിയോജിക്കാനുള്ള അവകാശത്തെക്കുറിച്ച എല്ലാ ചോദ്യങ്ങളെയും അവഗണിച്ച് ഇസ്ലാമിലും മുസ്ലിംകളിലും പ്രാകൃതബോധവും ഭീകരതയും ആരോപിക്കാനാണ് രാഷ്ട്രീയ മാധ്യമ ലോകം ധൃതിപ്പെടുന്നത്. ഫൂക്കോ പറയുന്നത് പോലെ സ്കൂളുകൾ പ്രത്യേകതരം അനുശീലന (Disciplining) ത്തിൻ്റെ കേന്ദ്രങ്ങളാണ്. അങ്ങനെ വരുമ്പോൾ ഭരണകൂടത്തിൻ്റെ പ്രത്യേക തരം അനുശീലന പ്രക്രിയകളോട് വിയോജിപ്പുള്ളവർക്കെതിരെ സാമൂഹ്യ ബഹിഷ്കരണം ആക്രോഷിക്കുന്നവർ ഒരു ഭരണകൂട അധികാരപ്രയോഗത്തിൽ പങ്കാളികളാവുകയാണ്.


സൂംബ ഡാൻസിൻ്റെ മറവിൽ ഇസ്ലാമോഫോബിയ തുപ്പിയ മാധ്യമപ്രവർത്തകരിൽ പ്രധാനിയായി റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാറുമുണ്ട്. അദ്ദേഹം ഇതോടെ ചേർത്ത് പറയുന്നത് മുംബൈയിൽ ബാങ്ക് വിളി മൊബൈൽ ആപ്പ് വഴിയാക്കിയതൊക്കെയാണ്. അതു വലിയ നേട്ടമായും മതം സ്വകാര്യതയിലേക്ക് ഒതുങ്ങുന്നതിന്റെ വിജയമായുമാണ് അയാൾ പറയുന്നത്. പക്ഷേ ഇന്ത്യൻ മതേതരത്വം എന്നത് തന്നെ ഇസ്ലാമിൻറെ അല്ലെങ്കിൽ മുസ്ലീങ്ങളുടെ പൊതു ആവിഷ്കാരങ്ങളെ റദ്ദ് ചെയ്തു കൊണ്ടാണ് നിലനിൽക്കുന്നത് എന്ന സാമാന്യബോധം പോലും അയാൾക്കില്ല. ബാങ്ക് വിളിക്കെതിരെ സംഘപരിവാർ നിരന്തരം ആക്രോഷിക്കുമ്പോഴാണ് അരുൺകുമാർ ഇങ്ങനെ പറയുന്നത് എന്നോർക്കണം. മറ്റൊന്ന് അയാൾ പറയുന്നത് ഷാബാനു കേസിൽ ചില മുസ്ലിം ഫണ്ടമെന്റലിസ്റ്റുകൾ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണത്രേ കാര്യങ്ങൾ വഷളായതും പിന്നീട് കോൺഗ്രസിന് ന്യൂനപക്ഷ പ്രീണനം എന്ന ചീത്തപ്പേര് മാറ്റിയെടുക്കാൻ ബാബരി മസ്ജിദിന്റെ വിഷയത്തിൽ അയഞ്ഞു കൊടുക്കേണ്ടിയും വന്നത്. ഇന്ത്യയിലെ ലിബറലിസം വ്യക്തികളെപ്പോലെ തന്നെ സമുദായങ്ങളെയും മുഖ്യ ഏജന്റായി കാണുന്നുണ്ട് എന്ന് രാഷ്ട്രീയ ചരിത്ര പാഠത്തെ മനപ്പൂർവ്വം മൂടിവെക്കുകയാണ് ഇയാൾ ചെയ്യുന്നത്. കമ്മ്യൂണിറ്റി എന്നതിന് സ്റ്റേറ്റുമായി നെഗോഷ്യേറ്റ് ചെയ്യാനുള്ള സാധ്യതകളെ തള്ളിക്കളയുകയും കേവല വ്യക്തികളായി പൗരന്മാരെ ചുരുക്കുകയും ചെയ്യുമ്പോൾ അത് കീഴാള ന്യൂനപക്ഷ സമുദായങ്ങൾക്ക് സംഘടിതമായി അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാനുള്ള ഇടത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഭരണഘടന രൂപപ്പെടുത്തുന്നത് മുതൽ ഇങ്ങോട്ട് സമുദായം എന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാന മണ്ഡലമാണ് എന്നത് നിഷേധിക്കുന്നത് ഒരു സവർണ്ണ ഹിന്ദുവിനു മാത്രം സാധ്യമാവുന്ന കാര്യമാണ്.


ഒരു ന്യൂനപക്ഷ സമുദായത്തിന് രാഷ്ട്രീയ സംവാദത്തിനും അവകാശങ്ങൾ ചോദിക്കുന്നതിനുമുള്ള ഇടം പൂർണ്ണമായി തകർക്കുകയാണ് മുസ്ലീങ്ങളെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതിലൂടെ ചെയ്യുന്നത്. ന്യൂനപക്ഷം എന്നത് എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതല്ല മറിച്ച് അത് 'ആധുനിക രാഷ്ട്രീയത്തി'ന്റെ സ്വാഭാവിക വംശീയ പരികൽപനയാണ് എന്ന് മഹ്മൂദ് മമ്ദാനി നിരീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷം കടന്നുപോകുന്നത് നിരന്തരമായ മെരുക്കൽ പ്രക്രിയകളിലൂടെയാണ്. അതിനെ മറികടക്കാനുള്ള ഏതൊരു ശ്രമത്തെയും മെജോറിറ്റേറിയൻ സ്റ്റേറ്റ് വയലന്റ്യായാണ് നേരിടുക.


സൊഹ്റാൻ മമ്ദാനിയുടെ തെരഞ്ഞെടുപ്പ് മികവ് ആഘോഷിക്കുകയും ഇവിടത്തെ സാഹചര്യങ്ങളിൽ നിരന്തരം ഇസ്ലാമോഫോബിയ തുപ്പുകയും ചെയ്യുന്ന ഇടതുപക്ഷ സുഹൃത്തുക്കൾക്കായി സൊഹറാൻ മംമ്ദാനിയുടെ പിതാവ് മഹ്മൂദ് മമ്ദാനിയുടെ പുസ്തകം നിർദ്ദേശിക്കുകയാണ്. മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷ സുഹൃത്തുക്കൾ തീർച്ചയായും മംമ്‌ദാനിയുടെ Neither settler nor colonial എന്ന പുസ്തകം പരന്ന് പരന്ന് വായിക്കണമെന്നും ന്യൂനപക്ഷ പ്രശ്നം അടിസ്ഥാന രാഷ്ട്രീയ പ്രശ്നമാണെന്നും അല്ലാതെ മുസ്ലിംകൾ നിങ്ങളുടെ കൈയ്യിൽ തൂങ്ങി നടന്നാൽ തീരുന്നതല്ല എന്നും തിരിച്ചറിയണമെന്നും അഭ്യർത്ഥിക്കുന്നു. അധ്യാപകനും എഴുത്തുകാരനുമായ

ഡോ. അസീസ് തരുവണ ഇങ്ങിനെയാണ് പ്രതികരിച്ചത്.


അനൂപ് വി.ആർ എഴുതിയ കുറിപ്പ് വായിക്കേണ്ട ഒന്നാണ് '

സുംബ വിഷയത്തിൽ മുസ്ലീം സംഘടനകൾ / വ്യക്തികൾ എടുക്കുന്ന ഏത് നിലപാടിനേയും ആർക്കും എതിർക്കാവുന്നതാണ്. വേണമെങ്കിൽ അതിൻ്റെ പേരിൽ അവരെ യഥാസ്ഥിതികർ എന്നോ അത് പോരെങ്കിൽ  പിന്തിരിപ്പൻമാർ എന്ന് തന്നെയോ നിങ്ങൾക്ക് വിളിക്കാവുന്നതാണ്. പക്ഷേ, എന്തിൻ്റെ പേരിലാണ് നിങ്ങൾ ഈ വിഷയത്തിൽ മുസ്ലിങ്ങൾ മതസ്പർധ വളർത്തുന്നു എന്ന് പറയുന്നത് എന്നാണ് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവാത്തത്. ഇതെഴുതുന്ന ഈ നിമിഷം വരെ, ഈ വിഷയത്തിൽ ഏതെങ്കിലും ഒരു മുസ്ളീം അന്യമതസ്ഥന് / വിശ്വാസത്തിന് എതിരെ വെറുപ്പ് പടർത്തുന്ന ഒരു വാക്ക്- അര വാക്ക് പറഞ്ഞത് ആർക്കെങ്കിലും ചൂണ്ടികാണിക്കാൻ കഴിയുമോ? സോഷ്യൽ മീഡിയയിലും പുറത്തും ഒരോ മിനിറ്റിലും നിരന്തരം മുസ്ളീം വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന - അതിനെ നിഷ്ക്രിയമായി നോക്കി നിൽക്കുന്ന ഒരു സർക്കാർ സംവിധാനം ഉള്ള ഒരു സംസ്ഥാനത്ത് ഇരുന്ന് സുംബവിഷയത്തിൽ മുസ്ളീങ്ങൾ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന് പറയാൻ ചില്ലറ ഉളുപ്പൊന്നും തികയാതെ വരും.

പലരും പല വീക്ഷണങ്ങളും പറയുമ്പോൾ ജനാധിപത്യ സ്വഭാവത്തിൽ അവയെ വിശകലനം ചെയ്യാനും Social Inclusion ൻ്റെ വഴി സ്വീകരിക്കാനും സർക്കാരുകൾക്ക് കഴിയേണ്ടതുണ്ട്.
 

Join WhatsApp News
Mathetharan 2025-07-01 01:22:32
ഞമ്മക്ക് ഇതൊന്നും പറ്റില്ല ഞമ്മന്റെ മതത്തിനു ഇതൊക്കെ ഹറാമാണ് ഞമ്മക്ക് വേറെ രാജ്യം വേണമെന്ന് പറഞ്ഞ് പോയപ്പോൾ കൂടെ പോകാതെ ഇവിടെ കൂടിയവർ വീണ്ടും ബഹളം വയ്ക്കുന്നു. അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും നായ മുറുമുറുക്കുന്നു. പാകിസ്ഥാൻ എന്ന മതരാഷ്ട്രം ഉണ്ടാക്കിയപ്പോൾ ഹിന്ദുസ്ഥാൻ എന്ന ഹിന്ദു രാഷ്ട്രം വേണ്ടെന്നു വെച്ചവർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും. വോട്ടിനു വേണ്ടി- തെണ്ടി പട്ടികളെപ്പോലെ എച്ചില നക്കുന്നവർക്ക് സത്യം പറയുമ്പോൾ അതെല്ലാം സംഘി. ഭാരതമേ നിന്റെ മക്കൾ ഹിന്ദുക്കൾ പാവങ്ങൾ ബാക്കിയുള്ള കള്ളന്മാർക്ക് വോട്ട് മതി. ഇത് വായിച്ച് ഒരാളും തുള്ളി വരേണ്ട. വരാൻ വിചാരിക്കുന്നവർ ഭാരതത്തിന്റെ ചരിത്രം പഠിക്കുക. ഭാരതം മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ നിയമങ്ങൾ ഉണ്ടാക്കാൻ നബിയോട് ചോദിക്കണമെന്ന് പറയുന്നത് എന്ത് യുക്തിയിൽ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക