തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് മുൻ എം.എൽ.എ പി.സി. ജോർജിനും എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജികൃഷ്ണനുമെതിരെ പരാതി.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ എച്ച്.ആർ.ഡി.എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ, പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ സാമൂഹിക ഐക്യം തകർക്കുന്നതാണെന്നും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.
യൂത്ത് കോൺഗ്രസ് ജന.സെക്രട്ടറി എസ്.ടി. അനീഷാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമുൾപ്പെടെ പരാതി നൽകിയത്.