Image

സൂംബാ - ചില ചോദ്യങ്ങൾക്കുള്ള ഉത്തരം (ഫൈസൽ മാറഞ്ചേരി)

Published on 01 July, 2025
സൂംബാ - ചില ചോദ്യങ്ങൾക്കുള്ള ഉത്തരം (ഫൈസൽ മാറഞ്ചേരി)

സൂംബാ വിവാദം കെട്ട് അടങ്ങുന്നില്ല. ഒരുകൂട്ടം പറയുന്നു നിലമ്പൂരിലെ തോൽവി മറക്കാൻ സർക്കാർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത ഒരു പുതിയ വിഷയമാണ് സൂമ്പ ഡാൻസ് പ്രോഗ്രാം

ചില പുരോഗമനവാദികൾ ഈ സുംബാ വിവാദത്തിന് പുതിയൊരു മാനം നൽകുകയാണ് നിലമ്പൂർ തിരഞ്ഞെടുപ്പിൽ തോറ്റത് മുസ്ലിം തീവ്രവാദികളുടെ വോട്ടുകൊണ്ടാണ് എന്ന പരാമർശത്തിന് അടിവരയിടാൻ വേണ്ടിയാണ് ഈ  സൂംബാ വിവാദത്തെ കത്തിക്കുന്നത്

സത്യത്തിൽ എന്താണ് സൂംബാ വിവാദം എന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത് ഓരോരുത്തരും അവർക്ക് വേണ്ട മൈലേജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്

മുസ്ലീങ്ങൾ എന്ത് കാര്യത്തെ എതിർക്കുകയാണെങ്കിലും അവിടെ അപ്പൊ തന്നെ സുഡാപ്പി മുദ്രയും
തീവ്രവാദി മുദ്രയും കൊണ്ടുവന്ന് വിഷയത്തിൽ നിന്ന് കാര്യങ്ങളെ തെറ്റിക്കാൻ പുരോഗമനവാദികൾ എന്ന് പറയുന്നവർ ശ്രമിക്കുന്നു എന്നത് വളരെ പരിതാപകരമായ ഒരു വസ്തുതയാണ്

ഏതൊരു ആൾക്കും ഉള്ള ഒരു അവകാശം തന്നെയാണ് മുസ്ലിം നാമധാരികൾക്കും ഉള്ളത് ഒരു മുസ്ലിം നാമധാരിയാണ് പറയുന്നതെങ്കിൽ അവിടെ ഇസ്ലാമോഫോബിയ കടന്നു വര്ന്നു എന്നത് ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരു ഫാഷനായി മാറിയിട്ടുണ്ട്

സത്യത്തിൽ നമ്മളിവിടെ ഡാൻസ് എന്ന ആ പ്രോഗ്രാമിന് അല്ല പകരം ലഹരിക്ക് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് ഈ ഡാൻസ് എന്ന പ്രോഗ്രാം ഇൻട്രൊഡ്യൂസ് ചെയ്യുന്നത് എന്നത് തികച്ചും വിരോധാഭാസം അല്ലേ ? ഈ ഡാൻസിന് മാത്രം ലഹരിയെ പ്രതിരോധിക്കാനുള്ള പ്രത്യേക കഴിവുണ്ടോ? ലോകത്ത് എത്രയോ ഡാൻസ് ഫോമുകൾ ഉണ്ട് എന്തുകൊണ്ട് സൂംബാ മാത്രം ലഹരിയെ പ്രതിരോധിക്കുന്നു

എങ്കിൽ ഇതുപോലെയുള്ള ഒരു ഡാൻസ് പ്രോഗ്രാം കരിക്കുലത്തിൽ ചേർക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ രംഗത്തുള്ളവരെയും പൊതു രംഗത്തുള്ളവരെയും ചേർത്തുനിർത്തി ഒരു ബോധവൽക്കരണം നടത്തേണ്ടതായിരുന്നില്ലെ?

കൂടാതെ സൂമ്പ എന്നത് ഇൻറർനാഷണൽ തലത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വ്യാപാര നാമമാണ് അത് ഒരു വിദ്യാഭ്യാസമേഖലയിൽ ഉപയോഗിക്കാൻ ആ സ്ഥാപനത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടോ? ഇത് പരിശീലിപ്പിക്കുന്നവർ ആ കോഴ്സ് പാസായവരാണോ? നാളെ ഈ കോഴ്സ് വ്യാപകമായ രീതിയിൽ കേരളത്തിൽ വ്യാപിപ്പിക്കാനുള്ള ഗൂഢ തന്ത്രം സർക്കാറിനു ഉണ്ടോ? ഒരു കൊമോഷ്യൽ ആക്ടിവിറ്റി ഉള്ള ഒരു സ്ഥാപനത്തിൻറെ ഡാൻസ് ക്ലാസുകൾ നടത്തുമ്പോൾ അത് ഇന്ത്യയിൽ വ്യാപകമാക്കുവാൻ ഈ സ്ഥാപനത്തിൽ നിന്നും എന്തെങ്കിലും ആനുകൂല്യം ബന്ധപ്പെട്ടവർ സ്വീകരിക്കുന്നുണ്ടോ? അല്ലെങ്കിൽ ഈ കോഴ്സുകൾ വ്യാപകമാവുമ്പോൾ അതിൽ നിന്നും അഴിമതി പണം ആരെങ്കിലും പറ്റുന്നുണ്ടോ? ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവരുന്ന ഒരു മേഖലയാണ് ഇത് എന്നത് ഒരു ജനാധിപത്യ സർക്കാരുള്ള ജനാധിപത്യ രാഷ്ട്രത്തിൽ ചർച്ച ചെയ്യേണ്ടതല്ലേ?

എന്തുകൊണ്ട് സൂംബാ എന്നതാണ് ഇവിടെ  ചോദിക്കപ്പെടുന്നത്. ഇന്ത്യയിൽ തന്നെ വ്യാപകമായിട്ടുള്ള നൃത്ത പരിപാടികൾ ഈ ആട്ടുംപാട്ടിനും പോരേ. സൂമ്പ എന്ന ഡാൻസ് മാത്രം തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ് എന്ന് ചോദിക്കുമ്പോൾ അവരെ തീവ്രവാദികൾ ആക്കുന്നത് ഒരു സർക്കാറിന് ഭൂഷണമാണോ? പുരോഗമനവാദികൾ എന്ന് പറയുന്നവരും മതത്തെ ഇതിൽ കൂട്ടിക്കുഴക്കുന്നത് എന്തിന്?  ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകിയാൽ അവസാനിക്കുന്ന ഒരു കാര്യത്തെ മതവുമായി കൂട്ടിക്കുഴക്കുന്നത് എന്തിനാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്നത് സംശയം ഇല്ല. സൂംബാ കളിക്കേണ്ടവർ സൂംബ കളിക്കട്ടെ കളിക്കേണ്ടത്തവർ കളിക്കാതിരിക്കട്ടെ പകരം അവിടെ മതവിദ്വേഷം കൊണ്ടു വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ?

Read: https://www.emalayalee.com/news/345431

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക