Image

അച്ഛന്റെ സി എം പി മകന്റെ സി പി എം (പാര, ഭൂഷണം:സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 10 July, 2025
അച്ഛന്റെ സി എം പി  മകന്റെ സി പി എം  (പാര, ഭൂഷണം:സുനിൽ വല്ലാത്തറ ഫ്ലോറിഡ)

എൺപത്തിയാറിൽ ബദൽരേഖ അവതരിപ്പിച്ചു സി പി എം ൽ നിന്നും പുറത്താക്കപ്പെട്ട എം വി രാഘവൻ അഭയത്തിനായി ഓടിയെത്തിയത് അന്ന് കോൺഗ്രസിലെ മുടിചൂടാമന്നനായിരുന്ന ലീഡർ കെ കരുണാകരന്റെ അടുത്താണ്

കണ്ണൂർ രാഷ്ട്രീയത്തിലെ സി പി എം ന്റെ പവറിനെയും അക്രമത്തെയും എങ്ങനെ നേരിടും എന്ന് കുറച്ചു കാലങ്ങളായി ചിന്തിച്ചുകൊണ്ടിരുന്ന ലീഡർക്കു കിട്ടിയ ഒരു സുവർണ അവസരം ആയിരുന്നു എം വി ആർ ന്റെ കടന്നു വരവ്

ആ അവസരം ശരിയ്ക്കും മുതലെടുത്ത ലീഡർ എം വി രാഘവനെ നേരിട്ട് കോൺഗ്രസിൽ എടുക്കാതെ കണ്ണൂർ സി പി എം ന്റെ അടിത്തറ ഉണ്ടാക്കുന്നത് മുതൽ വളർത്തിയെടുക്കുന്നത് വരെ മുന്നണി പോരാളി ആയി മുൻപിൽ നിന്ന രാഘവനോട് സി പി എം നു ബദലായി മറ്റൊരു കമ്മ്യൂണിസ്റ് പാർട്ടി ഉണ്ടാക്കുവാൻ ആവശ്യപ്പെടുകയും അതിന് വേണ്ട എല്ലാ സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്യുകയും ചെയ്തു

അങ്ങനെ കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ ചെറിയ എതിർപ്പുണ്ടായിരുന്നെങ്കിലും കരുത്തനായ കരുണാകരന്റെ അശ്ലീർവാദത്തോട് കൂടി സി പി എം ൽ നിന്നും സംസ്‌ഥാന തലത്തിൽ അറിയപ്പെടുന്ന കെ ആർ അരവിന്ദ്ധാക്ഷൻ സി പി ജോൺ എം കെ കണ്ണൻ തുടങ്ങി കുറെയധികം നേതാക്കളെ അടർത്തിയെടുത്താണ് എം വി ആർ സി എം പി എന്ന പാർട്ടി രൂപീകരിച്ചത്

തൊണ്ണൂറ്റി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് ലെ ഘടക കക്ഷിയായ സി എം പി നാലു സീറ്റിൽ മത്സരിച്ചെങ്കിലും കഴക്കൂട്ടത്തു നിന്നും മത്സരിച്ച രാഘവൻ മാത്രമാണ് വിജയിച്ചത്

തൊണ്ണൂറ്റി ഒന്നിൽ കരുണാകരന്റെ നേതൃത്വതിൽ തെരഞ്ഞെടുപ്പിന് നേരിട്ട യൂ ഡി എഫ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയായ കരുണാകരൻ സി പി എം ന്റെ ആജന്മ ശത്രുവായി മുദ്രചാർത്തപ്പെട്ട രാഘവനെ സി പി എം നെ കൂടുതൽ ചൊടിപ്പിക്കുവാൻ സുപ്രധാന വകുപ്പുകൾ നൽകിയാണ് തന്റെ മന്ത്രിസഭയിലെ അംഗമാക്കിയത്

രാഘവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്നുമുതൽ സി പി എം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ പ്രത്യേക തീരുമാനപ്രകാരം രാഘവന്റെ പൊതു പരിപാടികൾ തടസപ്പെടുത്തുന്നതിനും കരിങ്കൊടി കാണിക്കുന്നതിനും വഴിയിൽ തടയുന്നതിനും പാർട്ടി നിയോഗിച്ചത് ഡി വൈ എഫ് ഐ ക്കാരെ ആണ്‌

രാഘവൻകേരളത്തിൽ എവിടെ പോയാലും പൊതു വേദികളിൽ പ്രസംഗിക്കുമ്പോഴും ഡി വൈ എഫ് ഐ ക്കാർ എറിയുന്ന കല്ലുകളെ പേടിച്ചു നാട്ടുകാർക്കും പൊതുജനങ്ങൾക്കും വെളിയിൽ ഇറങ്ങുവാൻ പറ്റാത്ത ഒരു കാലഘട്ടം ആയിരുന്നു അദ്ദേഹം ആദ്യം മന്ത്രി ആയിരുന്ന തൊണ്ണൂറ്റി ഒന്നുമുതൽ തൊണ്ണൂറ്റി ആറുവരെ

കരുണാകരന്റെ ശക്തി ക്ഷയിച്ചു ഇടക്കാലത്തു കരുണകാരന് പകരം എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോഴും പിന്നീട് രണ്ടായിരത്തി ഒന്നുമുതൽ രണ്ടായിരത്തി ആറുവരെ യൂ ഡി എഫ് ഭരിച്ചപ്പോഴും മന്ത്രിയായ രാഘവന് ഏറ്റവും വലിയ ശക്തി സ്വന്തം കുടുംബത്തിൽ നിന്നായിരുന്നു

രാഘവന്റെ മക്കളിൽ ആരും തന്നെ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് സജീവ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു

അദ്ദേഹത്തിന്റെ പുത്രൻ എം വി നികേഷ്‌കുമാർ വിദ്യാഭ്യാസത്തിനു ശേഷം തെരഞ്ഞെടുത്തത് മാധ്യമ പ്രവർത്തനം ആയിരുന്നു

ഏഷ്യാനെറ്റിൽ ന്യൂസ്‌ റീഡർ ആയി തന്റെ കരിയറിനു തുടക്കമിട്ട നികേഷ് സാവകാശം മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും കുറച്ചു കച്ചവടക്കാരും കൂടി ആരംഭിച്ച ഇന്ത്യവിഷൻ ന്യൂസ്‌ ചാനലിന്റെ ന്യൂസ്‌ എഡിറ്റർ ആയി ചാർജെടുത്തു

രണ്ടായിരത്തിന്റെ തുടക്കത്തിൽ ഏഷ്യാനെറ്റിൽ നിന്നു പണി പഠിച്ച നികേഷ് ഏഷ്യാനെറ്റിന്റെ ഏറ്റവും ജനകീയ പരിപാടി ആയ രാത്രി ഒൻപതുമണിക്കുള്ള ന്യൂസ്‌അവറു മായി മത്സരിക്കാൻ ഇന്ത്യവിഷനിൽ ന്യൂസ്‌നൈറ്റ്‌ എന്നൊരു അന്തി ചർച്ച ആരംഭിച്ചു

ഏഷ്യാനെറ്റ്‌ ന്യൂസും ഇന്ത്യവിഷനും മാത്രം ന്യൂസ്‌ ചാനലുകളായി കേരളത്തിൽ ഉണ്ടായിരുന്ന അക്കാലത്തു തന്റെ വാക്ചാതുരി കൊണ്ടും തന്ത്രപരമായ ചോദ്യങ്ങൾ കൊണ്ടും കക്ഷി ഭേദം ഇല്ലാതെ ഡിബേറ്റ് പാനലിലെ എല്ലാവരെയും വെള്ളം കുടുപ്പിച്ച നികേഷ് വളരെ പെട്ടെന്ന് തന്നെ കേരളത്തിലെ വീടുകളിലെ സ്വീകരണ മുറിയിലെ ചാനൽ താരമായി

മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട് ഐസ്ക്രീം പാർലർ വിവാദം കൊടുംബിരികൊണ്ടിരിക്കുമ്പോൾ അതു കൂടുതൽ അളിക്കത്തിച്ചത് മുസ്ലിംലീഗ് പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയായ എം കെ മുനീറിന്റെ ചാനലായ ഇന്ത്യവിഷനും അതിന് നേതൃത്വം നൽകിയത് നികേഷ് കുമാറും ആയിരുന്നു

രണ്ടായിരത്തി പത്തിൽ കേരളത്തിൽ ന്യൂസ്‌ ചാനലുകൾകൂടുതൽ പൊട്ടിമുളയ്ക്കുവാൻ തുടങ്ങിയപ്പോൾ ഏതെങ്കിലും ചാനലിൽ ജോലി ചെയ്തു തന്റെ ഭാവി നഷ്ടപ്പെടുത്താണ്ടെന്നു തീരുമാനിച്ച നികേഷ് റിപ്പോർട്ടർ എന്ന പേരിൽ ഒരു ന്യൂസ്‌ ചാനൽ സ്വന്തമായി ആരംഭിച്ചു

റിപ്പോർട്ടർ ചാനലുമായി ഉന്തിയും തള്ളിയും മുന്നോട്ടു പോയ നികേഷ് ചാനൽ ക്ലച് പിടിക്കുന്നില്ലെന്നു കണ്ടപ്പോൾ ആണ്‌ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചത്

രണ്ടായിരത്തി പതിനാലിൽ എം വി രാഘവൻ അന്തരിച്ചപ്പോൾ അസ്‌ഥിത്തം ഇളകിയ അച്ഛന്റെ പാർട്ടി സി എം പി യിൽ പോയിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ ബുദ്ധിമാനും കച്ചവട മനോഭാവക്കാരനുമായ നികേഷ് അച്ഛൻ എം വി ആറിന്റെ പഴയ ശിഷ്യനും അന്ന് സി പി എം സംസ്‌ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയന്റെ അടുത്തുപോയി കാൽക്കൽ വീണു അച്ഛൻ എം വി രാഘവൻ സി പി എം നോട് ചെയ്ത എല്ലാ അപരാധങ്ങൾക്കും കണ്ണീരോടെ മാപ്പ് പറഞ്ഞു

തന്റെ പഴയ ഗുരുവിന്റെ മകനോട് അലിവ് തോന്നിയ പിണറായി രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നികേഷിനെ എം വി ആറിന്റെ പഴയ മണ്ഡലമായ അഴീക്കോട്‌ സി പി എം ന്റെ സ്‌ഥാനാർഥി ആക്കി

മുസ്ലീംലീഗിന്റെ വേഗതയെറിയ പോരാളികളിൽ ഒരാളായ കെ എം ഷാജി യൂ ഡി എഫ് നായി മത്സരിച്ചു അഴീക്കോട്‌ മണ്ഡലത്തിലെ എല്ലാ വീടുകളിലെയും കിണറ്റിൽ ഇറങ്ങി നാട്ടുകാർക്ക് കിണറു വൃത്തിയാക്കി കൊടുത്തപ്പോൾ ജനിച്ചപ്പോൾ മുതൽ മന്ത്രി മന്ദിരങ്ങളിൽ താമസിച്ചു പാന്റും ഷൂവും മാത്രം ഇട്ടു പരിചയമുള്ള നികേഷിനും ഒടുവിൽ കൈലി ഉടുത്തു ചെരുപ്പിടാതെ അഴീക്കോട്ടെ മുഴുവൻ കിണറുകളിലും ഇറങ്ങേണ്ടി വന്നു

കന്നി അങ്കത്തിൽ അഴീക്കോട്‌ പരാജയപ്പെട്ട നികേഷിനെ സി പി എം ചുമക്കുന്നതിൽ ഇപ്പോൾ കൂത്തുപറമ്പിൽ എം വി രാഘവനെ രക്ഷിക്കുവാൻ വെടിവയ്ക്കുവാൻ ഓർഡറിട്ട അന്നത്തെ എ എസ് പി റവട ചന്ദ്രശേഖരെ സംസ്‌ഥാന പോലീസ് മേധാവി ആക്കിയതോടെ സി പി എം നികേഷ് പാരയായി വെട്ടിലായിരിക്കുകയാണ് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക