മമ്മൂട്ടിയും മോഹൻലാലും രണ്ടു പതിറ്റാണ്ടുകളായി മലയാള സിനിമയെ അടക്കി വാണു മുന്നോട്ടു പോകുമ്പോൾ അതിന് വളരെ മുൻപ് തന്നെ അര നൂറ്റാണ്ട് മലയാള സിനിമ പ്രേമികളുടെയും കേരളത്തിലെ പൊതുജനങ്ങളുടെയും മനസ്സിൽ കുടിയിരിയ്ക്കപ്പെട്ട മനുഷ്യസ്‌നേഹി ആയിരുന്നു ചിറയൻകീഴുകാരൻ അബ്‌ദുൾ ഖാദർ എന്ന പ്രേം നസീർ
രാജ്യം ഒട്ടുംതന്നെ പുരോഗതി കൈവരിക്കാത്ത ഒരു കാലഘട്ടത്തിൽ സിനിമയിൽ എത്തിയ നസീർ മദ്രാസിലെ ഫിലിം സ്റ്റുഡിയോകളിലും തിരുവനന്തപുരത്തെ ചിത്രഞ്ജലിയിലും ആലപ്പുഴയിലെ ഉദയയിലും ഇൻഡോർ ഷൂട്ടിങ്ങിനു ശേഷം ഔട്ട് ഡോർ ഷൂട്ടിങ്ങിനായി വാഹന സൗകര്യങ്ങൾ കുറവായിരുന്ന ആ കാലത്ത് ഒരുപാട് പ്രയാസപ്പെട്ടാണ് ഓരോ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എത്തിയിരുന്നത്
ഓരോ വർഷവും മുപ്പതും നാൽപതും അൻപതും വരെ സിനിമകളിൽ അഭിനയിച്ചിരുന്ന നസീറിന്റെ ഡേറ്റ് കിട്ടുവാൻ അന്നത്തെ പോപ്പുലർ സംവിധായകർ വരെ വർഷങ്ങൾ കാത്തിരുന്നിട്ടുണ്ട്
ഷീല, ജയഭാരതി, സീമ, ശ്രീവിദ്യ, ശാരദ തുടങ്ങിയ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ മാദക സുന്ദരികളായ നടികൾക്കൊപ്പം മരം ചുറ്റി പ്രേമിച്ചു മലയാള സിനിമ പ്രേമികളെ ഹരം കൊള്ളിച്ച നിത്യഹരിത നായകൻ നസീറിന്റെ ഈ ജോഡികളുമായുള്ള ഭൂരിപക്ഷം സിനിമകളും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു
കടത്താനാട്ടുമാക്കം, തച്ചോളിഅമ്പു, കണ്ണപ്പനുണ്ണി തുടങ്ങിയ വടക്കൻ പാട്ടിലെ കഥകൾ സിനിമയാക്കുന്ന ഉദയ പ്രോഡക്ഷൻസിന്റെ എല്ലാ വടക്കൻ സിനിമകളിലും അർദ്ധ നഗ്നരായി അഭിനയിച്ചിരുന്ന അക്കാലത്തെ മാദക നടികളായ ഉണ്ണിമേരി, വിജയശ്രീ, ലക്ഷ്മി ഇവരോട് മത്സരിച്ചു അഭിനയിച്ചു ഉദയയുടെ വടക്കൻ സിനിമകൾ എല്ലാം വൻ വിജയമാക്കിയിരുന്നത് കോമളനായ നായകൻ നസീർ ആയിരുന്നു
അറുപതുകളിലും എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലുമായി ഏതാണ്ട് ഇരുപത്തിയഞ്ചു വർഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടൻ പ്രേം നസീർ ആയിരുന്നു. സമകാലിനർ ആയിരുന്ന മധുവിനോ സത്യനോ ജയനോ സോമനോ സുകുമാരനോ നസീർ വാങ്ങിയിരുന്ന ശമ്പളത്തിന്റെ ഏഴയൽവക്കത്തു വരുവാൻ സാധിച്ചിരുന്നില്ല
മമ്മൂട്ടിയും മോഹൻലാലും ആയിരവും രണ്ടായിരവും പ്രതിഫലം വാങ്ങി സിനിമയിൽ പിച്ചവച്ചു തുടങ്ങിയ എൺപതുകളുടെ തുടക്കത്തിൽ അന്നത്തെ സൂപ്പർ സ്റ്റാറായിരുന്ന നസീറിനു എൺപതിൽ റീലീസ് ചെയ്തു സൂപ്പർ ഹിറ്റായ ലവ് ഇൻ സിങ്കപ്പൂർ എന്ന ചിത്രത്തിന് കിട്ടിയ പ്രതിഫലം ഒരു ലക്ഷം രൂപയാണ്
സിനിമ അഭിനയത്തിലൂടെ സമ്പാദിച്ചു അതിസാമ്പന്നൻ ആയ നസീർ പരസഹായിയും ഹൃദയ വിശാലത ഉള്ള മനുഷ്യസ്നേഹിയും ആയിരുന്നു. സിനിമയിലെ പാവപ്പെട്ടവരായ സഹപ്രവർത്തകരെയും സമൂഹത്തിലെ ദാരിദ്രരെയും ജാതി ലിംഗ വർഗ ഭേദമില്ലാതെ സഹായിച്ചിരുന്ന നസീറിന്റെ സിനിമ മേഖലയിൽ ആർക്കും ഇല്ലായിരുന്ന ക്വാളിറ്റി താൻ നായകനായ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടാൽ വാങ്ങിയ പ്രതിഫലം നിർമ്മാതാവിന് തിരിച്ചുകൊടുക്കും എന്നുള്ളതായിരുന്നു
മമ്മൂട്ടിയും മോഹൻലാലും രതീഷും ശങ്കറും എൺപതുകളുടെ പകുതിയോടെ മലയാള സിനിമയിൽ നായകന്മാർ ആയി ചുവടു ഉറപ്പിച്ചതോടെ സഹനടനിലേയ്ക്കു പിൻവാങ്ങിയ നസീറിനു എൺപത്തി ഒൻപതിൽ അദ്ദേഹം മരിക്കുന്നതുവരെ അഭിനയതിരക്ക് ആയിരുന്നു. അതിന് ഉദാഹരണം ആണ് എൺപതിയെട്ടിൽ ജയറാം നായകനായി ഇറങ്ങി വൻ വിജയം നേടിയ ധ്വനി എന്ന ചിത്രത്തിലെ നസീറിന്റെ വളരെ പ്രധാനപ്പെട്ട വേഷം
കഴിഞ്ഞ ദിവസം മഹാനായ പ്രേം നസീറിനെ പറ്റി വളരെ മോശം പരാമർശവുമായി രംഗത്തുവന്ന മിമിക്രി താരവും നടനുമായ ടിനി ടോം ഏതാണ്ട് മുപ്പതു വർഷമായി കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ ആങ്കർ ആയും ജഡ്ജ് ആയും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തും നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരിയറിൽ ടോട്ടൽ പരാജയം ആയിട്ടാണ് പൊതുസമൂഹം വിലയിരുത്തുന്നത്
എറണാകുളം ജില്ലയിൽ നോർത്ത് പറവൂരുകാരനായ ടിനി മഹാരാജാസ് കോളേജിൽ ഡിഗ്രിയ്ക്കു പഠിക്കുമ്പോൾ വട്ട ചിലവ് നടത്താൻ എറണാകുളത്തെ പ്രശസ്ത തീയേറ്ററുകളായ ഷേണായ്സിലും മൈമുണിലും സരിതയിലും ക്ലാസ് കട്ട് ചെയ്തു സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ റീലീസ് ആകുമ്പോൾ ബ്ലാക്കിൽ ടിക്കറ്റ് കച്ചവടം ആയിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്
എറണാകുളത്തെ മിമിക്രി ട്രൂപ്പുകൾ ആയ കലാഭവനിലും ഹരിശ്രീയിലും കോളേജ് പഠനത്തിന് ശേഷം മിമിക്രി അവതരിപ്പിച്ചു നടന്ന ടിനിയുടെ സിനിമ അഭിനയ മോഹം പൂവണിയുന്നത് തൊണ്ണൂറ്റി അഞ്ചിൽ പുറത്തിറങ്ങിയ മിമിക്സ് 500 എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിൽ വളരെ ചെറിയ വേഷമിട്ട ടിനി കഴിഞ്ഞ മുപ്പതു വർഷമായി സിനിമ രംഗത്തു സജീവമായി ഉണ്ടെങ്കിലും ആകെ അമ്പതിൽ താഴെ ചിത്രങ്ങളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാറ്റിലും ചെറിയ കഥാപാത്രങ്ങൾ ആണ് ചെയ്തത്
പത്തു പതിനഞ്ചു വർഷങ്ങൾക്കു മുൻപ് സൂപ്പർ സംവിധായകൻ രഞ്ജിത്തുമായി സൗഹൃദം സ്‌ഥാപിച്ചെടുത്ത ടിനിക്ക് രഞ്ജിത് തന്റെ ഹിറ്റ് സിനിമകൾ ആയ പ്രാഞ്ചിയേട്ടനിലും ഇന്ത്യൻ റുപ്പിയിലും സ്പിരിറ്റ്യിലും രക്ഷപെടാൻ പറ്റുന്ന വേഷങ്ങൾ കൊടുത്തെങ്കിലും കൂട്ടത്തിൽ അഭിനയിച്ച രഞ്ജിത്തിന്റെ മറ്റൊരു ബെഡി നന്ദു രക്ഷപെട്ടു പോയിട്ടും ടിനിക്ക് ഉയർച്ച ഉണ്ടായില്ല
സിനിമയിൽ രക്ഷപെടാഞ്ഞിട്ടും ബി എം ഡബ്ല്യൂ പോലുള്ള വിലകൂടിയ കാറുകളിൽ മാത്രം യാത്ര ചെയ്തു മലയാള സിനിമയിലെ മുൻ നിര നായകർക്കൊപ്പം ആഡംബര ജീവിതത്തിനു ഒട്ടും കുറവ് വരുത്താത്ത ടിനി വാർത്തകളിൽ എപ്പോഴും നിറഞ്ഞു നില്കുവാൻ ഏതറ്റംവരെയും പോകും
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഇടക്കാലത്തു എക്സിക്യൂട്ടീവ് മെമ്പറായിരുന്ന ടിനിക്ക് സംഘടന ഭാരവാഹികളെ പിരിച്ചുവിട്ടതോടെ വാർത്താസമ്മേളനം നടത്തി ചാനലുകളിൽ മുഖം കാണിയ്ക്കുവാനുള്ള അവസരവും കുറേക്കാലമായി നഷ്ടപ്പെട്ടിരിയ്ക്കുകയാണ്
ഈ വർഷം ഇതുവരെ ആകെ ഒരു സിനിമയിൽ മാത്രം മുഖം കാണിച്ച ടിനി പൊതുജന ശ്രെദ്ധ കിട്ടുവാൻ മലയാളികളുടെ വികാരമായ നസീർ സർ അവസാനകാലത്തു പട്ടിണിയായിട്ടു ബഹദുറിന്റെയും അടൂർ ഭാസിയുടെയും വീടുകളിൽ പോയാണ് കഞ്ഞികുടിച്ചിരുന്നത് എന്ന അവകാശവാദവുമായി പബ്ലിക് പ്ലാറ്റ്ഫോമിൽ എത്തിയത് വിവാദമായപ്പോൾ ജനങ്ങൾ ഏറ്റെടുത്തു ഈ ആഡംമ്പരപ്രിയനെ പൊങ്കാല ഇടുവാൻ തുടങ്ങിയപ്പോൾ ബലാത്സംഗ കേസിൽ പെട്ടു ആകെനാറി അവശനായി ഇരിയ്ക്കുന്ന മണിയൻ പിള്ളരാജുവിന്റെ തലയിൽ കെട്ടിവച്ചു രക്ഷപെടുവാൻ ശ്രെമിക്കുകയാണ് ടിനി ടോമെന്ന ചോട്ടാനടൻ