Geetham 96
When I go from hence let this be my parting word, that what I have seen is unsurpassable
I have tasted of the hidden honey of this lotus that expands on the ocean of light, and thus am I blessed - let this be my parting word,
In this playhouse of infinite forms I have had my play and here have I caught sight of him that is formless.
My whole body and my limbs have thrilled with his touch who is beyond touch; and if the end comes here, let it come – let this be parting word.
ഗീതം 96
ഹാ! യാത്ര ചൊല്ലുമ്പൊഴീലോക ദൃശ്യം
നിസ്തുല്യമെന്നങ്ങറിയിച്ചിടാനും
സൗഭാഗ്യമാത്യന്തികമെത്തിടേണം
സാധിക്ക ദേവാ, കൃപവേണമെന്നില്‍.
ജ്യോതിസ്സമുദ്രത്തിനു മദ്ധ്യഭാഗേ
പത്മസ്ഥിതം തൂമധുവാസ്വദിച്ചു
ഈ വാര്‍ത്ത ചൊന്നിട്ടതി തൃപ്തയായി
പോകാനുമീയെന്നെ യനുഗ്രഹിക്ക !
വിശ്വസ്വരൂപന്റെ വിനോദഗേഹേ
എന്തൊക്കെയോ ലീലകള്‍ ഞാന്‍ കളിച്ചു!
അസ്പര്‍ശ്യമങ്ങേ കരമെന്റെ കയ്യില്‍
സ്പര്‍ശിച്ചതെന്നും സ്മരണീയമത്രേ.
ഇന്നെന്റെ ജീവാന്ത്യമടുത്തിടുമ്പോള്‍
നിന്നിച്ഛയെന്നില്‍ പരിപൂര്‍ത്തിയാക്കൂ,
ഞാന്‍ പോകുമീയാത്ര പരസ്യമാക്കാന്‍
മുന്‍കൂട്ടിയേകേണമനുഗ്രഹം മേ !
Geetham 97
When my play was with thee I never questioned who thou wert. I knew nor shynessnor fear, my life was boisterous.
In the early morning thou wouldst call me from my sleep like my own comrade and lead me running from glade to glade.
On those days I never cared to know the meaning of songs thou sangest to me. Only my voice took up the tunes, and my heart danced in their cadence.
Now, when the playtime is over, what is this sudden sight that is come upon me? The world with eyes bent upon thy feet stands in awe with all its silent stars.
ഗീതം 97
ഒന്നായി നാം കേളികളാടിയപ്പോള്‍
ഭവാന്റെ വ്യക്തിത്വമറിഞ്ഞതില്ല
തല്‍ക്കാരണത്താലൊരു ലജ്ജയെന്യേ
സോത്സാഹമെത്തിച്ചു നിമേഷകങ്ങള്‍.
പ്രഭാത നേരത്തു സുഹൃത്തിനെപ്പോല്‍
പലനാളുമങ്ങെന്നെ വിളിച്ചുണര്‍ത്തി
സന്തുഷ്ടിയോടെത്ര വനാന്തരങ്ങള്‍
സാഘോഷമോടി ക്കളിയാടി നമ്മള്‍.
ഭവാന്റെ ഗീതങ്ങള്‍ പൊരുള്‍ തിരിക്കാന്‍
അപ്രാപ്തയാമെങ്കിലുമതേറ്റുപാടി
അസ്വസ്ഥമാം ചിത്തവുമായി നിത്യം
ഭവാന്റെ ഗീതിക്കനു നൃത്തമാടി.
കളിക്കുശേഷം മമ കണ്‍ട ദൃശ്യം
അനേകമെന്നല്ല തിവര്‍ണ്ണനീയം!
നിശ്ശബ്ദമായ് നീല വിയത്തചേഷ്ടം
നിസ്‌ത്തേജ മര്‍ക്കേന്ദു വുഡുക്കള്‍ നമ്രം!
തല്‍പ്പാദ പത്മത്തില്‍ വിലീനമായി
ഏകാന്ത ലോകം അവനമ്രമായി
പ്രജാകര പ്രസ്ഫുരണത്തില്‍ സര്‍വ്വം
പ്രശാന്തമപ്പാദതലം വണങ്ങി..
…………………………….
അവനമ്രം= കുനിഞ്ഞ വിയത്ത് = ആകാശം
(Yohannan.elcy@gmail.com)
Read More: https://www.emalayalee.com/writers/22