Image

തരൂർജിയുടെ സ്യൂട്ടും കൂളിംഗ് ഗ്ലാസും (പാര ഭൂഷണം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 15 July, 2025
തരൂർജിയുടെ സ്യൂട്ടും  കൂളിംഗ് ഗ്ലാസും (പാര ഭൂഷണം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

രണ്ടു രണ്ടര പതിറ്റാണ്ടോളം ലോകത്തിനെ തന്നെ നിയന്ത്രിക്കുന്ന ന്യൂയോർക്കു സിറ്റിയിൽ താമസിച്ചു ഏറ്റവും വിലകൂടിയ ആഡംമ്പര വാഹനങ്ങളിൽ യാത്ര ചെയ്തും ന്യൂയോർക്കിലെ സമ്പന്നൻമാർ മാത്രം താമസിക്കുന്ന മാൻഷ്യൻ വില്ലകളിൽ താമസിച്ചും അമേരിക്കയിലെ വമ്പൻ നഗരങ്ങളായ ലോസഞ്ചലാസ്‌, ലാസ്‌വേഗസ്, അറ്റ്ലാന്റാ, ചിക്കാഗോ, ഹുസ്റ്റൻ, മിയാമി ഇവിടെയെല്ലാം എല്ലാ ആഴ്ചകളിലും മാറി മാറി യാത്ര ചെയ്തു സെവൻസ്റ്റാർ ഹോട്ടലുകളിലും അഡമ്പര റിസോർട്ടുകളിലും മാത്രം താമസിച്ച ജീവിത ശൈലിയ്ക്കു ഉടമയായിരുന്ന തരൂർജിയ്ക്കു പാന്റും സുട്ടും കൂളിംഗ് ഗ്ലാസും എന്നും ഒരു ദൗർബാല്യം ആയിരുന്നു

യൂ എൻ ന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ലണ്ടൻ, പാരിസ്, ജെനീവ, ഡബ്ലിൻ, ബാഴ്സിലോന, വിയന്ന തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലും മെൽബൺ, സിഡ്‌നി, പെർത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ വൻ നഗരങ്ങളിലും മിഡിലീസ്റ്റിലും കാനഡയിലും പറന്നു നടന്ന തരൂർജി ഉറക്കത്തിലും ധരിച്ചിരുന്നത് പാന്റും സുട്ടും കൂളിംഗ് ഗ്ലാസും ആയിരുന്നു

രണ്ടായിരത്തിയാറിൽ ദക്ഷിണ കൊറിയയുടെ ബാങ്കിമൂണിനോട് യു എൻ സെക്രട്ടറി ജനറൽ ഇലക്ഷനിൽ പരാജയപ്പെട്ടെങ്കിലും തരൂർജി തന്റെ അഡമ്പര ജീവിതത്തിനോ വസ്ത്രധാരണത്തിനോ മേക്കപ്പിനോ ഒരു കുറവും വരുത്തിയിരുന്നില്ല

രണ്ടായിരത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും മത്സരിക്കണം എന്നു പറഞ്ഞു തന്നെ നിരന്തരം മാറി മാറി വിളിച്ചു ശല്യം ചെയ്തിരുന്ന സോണിയ മാഡത്തോടും മൻമോഹൻ സിംഗ്ജിയോടും തരൂർജി സഹികെട്ടു പറഞ്ഞത് ഒരു ഡിമാൻഡ് മാത്രമായിരുന്നു. ഞാൻ തിരുവനന്തപുരത്തു മത്സരിക്കാം പക്ഷേ ജയിച്ചാലും തോറ്റാലും യു പി എ ഗവണ്മെന്റ് വരുകയാണെങ്കിൽ എന്നെ ക്യാബിനറ്റ് റാങ്കോട് കൂടി വിദേശകാര്യ മന്ത്രിയാക്കണം കാരണം കേരളം പോലൊരു കുഗ്രാമത്തിൽ സാധാരണക്കാർ ധരിക്കുന്ന മുണ്ടും ഷർട്ടും ഉപയോഗിച്ചു എനിക്ക് പരിജയം ഇല്ല വിദേശകാര്യമന്ത്രിയാവുകയാണെങ്കിൽ ഞാൻ സ്‌ഥിരം ധരിയ്ക്കുന്ന പാന്റും സുട്ടും കൂളിംഗ് ഗ്ലാസും വച്ചു എനിക്ക് ലോകം മുഴുവൻ പറന്നു നടക്കാം

പത്താം നമ്പർ ജൻപത്തിൽ അടിയന്തിര യോഗം കൂടിയ സോണിയ മാഡവും മൻമോഹൻസിംഗ്ജിയും വിഡിയോ കോൺഫറൻസിലൂടെ ന്യൂയോർക്കിൽ ഗോൾഫ് കളിക്കുകയായിരുന്ന തരൂർജിയോട് അഭ്യർത്ഥിച്ചു തിരുവനന്തപുരത്തു ചെല്ലുമ്പോഴും കേരളത്തിൽ ഉപതെരഞ്ഞെടുപ്പു നടക്കുമ്പോഴും മാത്രം മുണ്ടും ജൂബയും ധരിച്ചാൽ മതി മുണ്ട് ഉടുക്കുവാൻ തിരുവനന്തപുരത്തു വന്നുകഴിയുമ്പോൾ കെ പി സി സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ വന്നാൽ അവിടെ പല സ്റ്റൈലിൽ മുണ്ട് ഉടുക്കുവാൻ പഠിപ്പിക്കുന്ന എം പി മാരും എം എൽ എ മാരും ഉണ്ട് അവർ പഠിപ്പിച്ചോളും

സോണിയ മാഡത്തിന്റെയും മൻമോഹൻസിംഗ്ജിയുടെയും വാക്ക് വിശ്വസിച്ചു ന്യൂയോർക്കിൽ നിന്നും തിരുവനന്തപുരത്തു പറന്നിറങ്ങിയ തരൂർജി നേരെ പോയത് കോവളം ലീലയിലേയ്കയിരുന്നു.  പഞ്ചനക്ഷത്ര ഹോട്ടലായ ലീലയിലെ എ ക്ലാസ് പ്രീമിയം സുട്ടിൽ താമസിച്ച തരൂർജിയെ മുണ്ട് ഉടുക്കുവാൻ പഠിപ്പിക്കുവാൻ ഇന്ദിരാഭവനിൽ നിന്നും അന്ന് തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് ആയിരുന്ന പീതാമ്പരകുറുപ്പിന്റെ നേതൃത്വതിൽ ഒരു ടെമ്പോവാൻ നിറയെ ഖദർധാരികളായ കോൺഗ്രസ്‌ നേതാക്കൾ മത്സരിച്ചാണ് എത്തിയത്

കഴിഞ്ഞ പതിനാറു വർഷമായി തിരുവനന്തപുരം എം പി യായ തരൂർജിയ്ക്കു തന്റെ ഇഷ്ട വേഷവിധാനമായ പാന്റും സുട്ടും കൂളിംഗ് ഗ്ലാസും ധരിക്കുവാനുള്ള അവസരം കോൺഗ്രസ്‌ ഹൈക്കമാൻഡ് കൊടുത്തില്ല എന്നു മാത്രമല്ല അടിക്കടി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന പൊതു തെരെഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കേരളം മുഴുവൻ യാത്ര ചെയ്തു മഴയും വെയിലും കൊണ്ടു എ സി ഇല്ലാത്ത ലോഡ്ജുകളിൽ താമസിപ്പിക്കുകയും ചെയ്തു

ഈ ക്രൂരതയിൽ മനം നൊന്തു മനസ് മടുത്ത തരൂർജി എ ഐ സി സി പ്രസിഡന്റ് ആകുവാൻ രണ്ടു വർഷം മുൻപ് ഒരു വിഫല ശ്രമം നടത്തിയെങ്കിലും മുണ്ടുടുക്കുവാൻ പഠിപ്പിച്ച കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഉൾപ്പെടെ എല്ലാവരും സംഘടിതരായി തനിക്കു എതിര് നിന്നപ്പോൾ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്താനും ഔദ്യോഗിക സ്‌ഥാനാർഥിയുമായ മല്ലികർജുൻഖാർഗേയോടു പരാജയപ്പെട്ടു വീണ്ടും സുട്ടും കൂളിംഗ് ഗ്ലാസും ധരിക്കാമെന്ന ചെറിയ മോഹവും അസ്തമിച്ചു

ഇനിയും കോൺഗ്രസിനോട് ഒട്ടിനിന്നിട്ട് കാര്യമില്ലന്ന് മനസ്സിലാക്കിയ വിവേകമതിയും ബുദ്ധിമാനും ബുറോക്രറ്റുമായ തരൂർജി പുരോഗമനവാദിയും തന്നെ പോലെ തന്നെ ആഴ്ച്ചതോറും സുട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന മോദിജിയെ സ്തുതിക്കുവാനും ആവശ്യത്തിനും അനാവശ്യത്തിനും അഭിനന്ദിക്കുവാനും തുടങ്ങി

ഏതായാലും ഓപ്പറേഷൻ സിന്ദൂർ നു ശേഷം കടുത്ത ബി ജെ പി നേതാക്കളെ വെല്ലുന്ന രീതിയിൽ മോദിജിയെ സ്തുതിച്ചു സ്തുതിച്ചു വാഴ്ത്തി പാടിയ തരൂർജിയുടെ മോഹങ്ങൾക്ക് ഒടുവിൽ ചിറകു വച്ചു

തന്റെ ചിരകാല അഭിലാഷമായിരുന്ന സുട്ടും കൂളിംഗ് ഗ്ലാസും വച്ചു ഫ്ലൈറ്റിൽ ഫസ്റ്റ്ക്ലാസ് പ്രീമിയം ക്ലാസിലെ യത്രേയ്കും വിദേശ രാജ്യങ്ങളിൽ ഇന്ത്യ ഗവണ്മെന്റിന്റെ ഒഫീഷ്യൽ ആയി ടീം തലവനായി പോകുവാനും ഉള്ള അവസരം പതിനാറു വർഷം സേവിച്ച കോൺഗ്രസ്‌ കൊടുത്തില്ലെങ്കിലും സുട്ടിന്റെയും കൂളിംഗ് ഗ്ലാസ്സിന്റെയും വിലയും വലിപ്പവും അറിയാവുന്ന മോദിജി കൊടുത്തു

തന്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മോഹങ്ങൾ തിരിച്ചറിഞ്ഞു ഇനിയും അടിക്കടി ഇന്ത്യ ഗവണ്മെന്റിനെ പ്രതിനിധീകരിച്ചു പല വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി ഇതിനോടകം തന്നിരിക്കുന്ന മോദിജിക്ക് വേണ്ടി അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അല്ല വേണ്ടിവന്നാൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറക്കിയ സോണിയാജിയെ വരെ വിമർശിക്കാനും സുട്ടും കൂളിംഗ് ഗ്ലാസും ധരിയ്ക്കുന്ന തരൂർജി മടിക്കുകയില്ല 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക