Image

ഒരുദ്യാനപാലകൻ ( കവിത : മിനി ആന്റണി )

Published on 15 July, 2025
ഒരുദ്യാനപാലകൻ ( കവിത : മിനി ആന്റണി )

പച്ചിളംമഞ്ഞയിലകളാൽ

അതിരിട്ടൊരുദ്യാനം.

അതിരിനകത്ത്

നാലോ അഞ്ചോ

ചെറുപനകളും.

എന്നും രാവിലെ

ഉണങ്ങിയയിലകൾ

പെറുക്കിയെടുത്തും

പച്ചിളംമഞ്ഞയിലച്ചെടികളെ

ക്രമത്തിൽ

വെട്ടിയൊതുക്കിയും

ഇടക്കൊരു പനയിൽചാരി

ഒറ്റനോട്ടത്താൽ

ചുറ്റും ചെറുപുഞ്ചിരിയെറിഞ്ഞും

അയാളുദ്യാനം

വൃത്തിയാക്കുന്നു.

പൂക്കളോ

പൂമ്പാറ്റകളോയില്ലെങ്കിലും

ആകശത്തുമ്മ വെക്കുന്ന

ചതുരക്കെട്ടിടങ്ങൾക്കകത്ത്

ഒട്ടൊരുൻമേഷമാവുന്നുണ്ട്

ഈ ഉദ്യാനപ്പച്ച

ചതുരക്കെട്ടിടങ്ങളിലെ

ചില്ലുജാലകക്കാത്തിരിപ്പിന്

ഒട്ടൊരുൽസാഹമേകുന്നുണ്ട്

ഈ ഉദ്യാനപാലകപ്പുഞ്ചിരി .

 

 

 

 

 

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക