മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 2028ൽ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ഡെമോക്രാറ്റിക് പാർട്ടിയിൽ ഏറ്റവുമധികം പിന്തുണയുള്ള നേതാവാണെന്നു തിങ്കളാഴ്ച്ച പുറത്തുവന്ന എച്ചലോൺ ഇന്സൈറ്സ് പോളിംഗിൽ പറയുന്നു. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടു തോറ്റ അവർക്കു 26% പിന്തുണ നൽകുന്നു.
ഇരട്ട അക്കത്തിൽ പിന്തുണയുള്ള രണ്ടു പേർ കൂടി ഉണ്ട്: മുൻ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബുട്ടിഗിഗ് 11%, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം 10%.
സെനറ്റർ കോറി ബുക്കർ (ഡെമോക്രാറ്റ്-ന്യൂ ജേഴ്‌സി) 7%, റെപ്. അലെക്‌സാൻഡ്രിയാ ഒകെഷ്യോ-കോർട്ടസ് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) 6% എന്നിങ്ങനെ മറ്റു രണ്ടു പേർക്കു പിന്നിൽ രാഷ്ട്രീയ ബന്ധമില്ലാത്ത സംരംഭകൻ മാർക്ക് ക്യൂബനും ഉണ്ട്: 3%.
പ്രൈമറികൾ ആരംഭിക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെ ആർക്കു വോട്ട് ചെയ്യണമെന്നു ചിന്തിച്ചിട്ടേ ഇല്ലെന്നു 13% പേർ പറയുന്നുണ്ട്.
ഹാരിസ് മത്സരിച്ചില്ലെങ്കിലോ? ന്യൂസമും ബുട്ടിഗീഗും 12% വീതം നേടുന്നു. ഒക്കെഷ്യോ-കോർട്ടസ് 9%, ബുക്കർ 8%. മിനസോട്ട ഗവർണർ ടിം വാൾസും അപ്പോൾ പ്രസക്തി നേടുന്നു: 5%.
പ്രസിഡന്റ് ട്രംപ് വിടവാങ്ങുന്നതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്നെ മുന്നിൽ: 42%. രണ്ടാം സ്ഥാനത്തു വരുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനു 9% മാത്രം.
അതിനു പിന്നിൽ വരുന്നവർ: സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ 7%, സൗത്ത് കരളിന മുൻ ഗവർണർ നിക്കി ഹേലി 6%, ഹെൽത്ത് സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ 5%, വിവേക് രാമസ്വാമി 4%.
ഈ വിഭാഗത്തിൽ 16% പേർ ആർക്കു വോട്ട് ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല.
Harris tops 2028 Democratic pack