വിജ്ഞാനദാഹത്താൽ അലയുന്ന ശിഷ്യനാൽ പാദസ്നാനം കൊതിക്കുന്ന ഗുരുവര്യർ
സമയക്രമം തെറ്റിച്ച് ആത്മീയതയെയും ഭൗതികതയെയും തമ്മിൽ തല്ലിക്കുന്ന അധികാരദാഹം മൂത്ത മന്ത്രി
ഭൂമിയുടെ തണ്ണീർത്തടങ്ങൾ അടച്ച് ദാഹാർത്ഥയായ ഭൂമിയെ സംഹാരരുദ്രയാക്കുന്ന ദുരമൂത്ത മർത്ത്യൻ
ആയുധക്കച്ചവടത്തിന് കോപ്പുകുട്ടി രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് വ്യാപാര ദാഹം തീർക്കുന്ന സാമ്രാജ്യകത്വം
ഒട്ടിയ വയറും വരണ്ട തൊണ്ടയുമായി ഒരിറ്റു ദാഹജലത്തിന് യുദ്ധഭൂമിയിൽ വരി നിൽക്കുന്ന പൈതങ്ങളെ മിസൈലിട്ട് കൊല്ലുന്നവൻ്റെ സ്വരാജ്യദാഹം
ഒരിറ്റു ദാഹജലത്തിനായി മഴമേഘങ്ങൾക്ക് മുന്നിൽ തപസ്സിരിക്കുന്ന വേഴാമ്പൽ മാത്രല്ലോ ഞാൻ.....