പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ഹൃദയപൂർവം' ഓഗസ്റ്റ് 28-ന് തിയറ്ററുകളിലെത്തും. ഓണം റിലീസായാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം എത്തുന്നത്. 'തുടരും ' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിച്ചുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ആൻ്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് ആണ് 'ഹൃദയപൂർവം' നിർമ്മിക്കുന്നത്. ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോഹൻലാലിൻ്റെ കഥാപാത്രത്തിൻ്റെ പേര് സന്ദീപ് ബാലകൃഷ്ണൻ എന്നാണ്.
'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം ഒൻപത് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ 'ഫൺ മോഡ്' ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്. നടി സംഗീതയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോനു ടി.പി.യാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം.
English summary:
After nine years, the Mohanlal - Sathyan Anthikad film Hridayapoorvam hits theatres this Onam.