മലയാള സിനിമ നടന്മാരിൽ ഏറ്റവും സുന്ദരൻ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അതു മെഗാസ്റ്റാർ മമ്മൂട്ടിയോ സൂപ്പർസ്റ്റാർ മോഹൻലാലൊ ആക്ഷൻ ഹീറോ സുരേഷ് ഗോപിയോ ചോക്കലേറ്റ് ഹീറോ പൃഥിരാജോ അല്ല അതു കേരളത്തിലെ സിനിമ പ്രേമികൾ ഒന്നടങ്കം അംഗീകരിച്ചിരിക്കുന്നത് ദേവൻ എന്ന വളരെ സുമുഖനും സുന്ദരനുമായ വില്ലനെയാണ്
ഏതാണ്ട് മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ മുഖം കാണിക്കുവാൻ തുടങ്ങിയ കാലത്ത് തന്നെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ദേവൻ എന്ന യുവകോമളൻ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയെങ്കിലും സിനിമ ലോകത്തു ശ്രദ്ധിക്കപ്പെട്ടത് തൊള്ളായിരത്തി എൺപത്തിയേഴിൽ മമ്മൂട്ടി നായകനായി ഹിറ്റ് സംവിധായകൻ ജോഷി അണിയിച്ചൊരുക്കിയ ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായ ന്യൂഡൽഹി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ആണ്
അതുവരെ ഒന്ന് രണ്ടു കാബറെ ഡാൻസും മൂന്നു ബലാത്സംഗങ്ങളും ഉള്ള സിനിമകളിൽ കൊമ്പൻമീശ വച്ചു ബാലൻ കെ നായരും ജോസ്പ്രകാശും എം എൻ നമ്പ്യാരും വില്ലന്മാരായി അട്ടഹസിച്ചു അരങ്ങു തകർക്കുന്ന കാലത്ത് സൗമ്യമായ ഇംഗ്ലീഷ് കലർന്ന സംസാരം കൊണ്ടും വ്യത്യസ്തമായ ആക്ഷൻ കൊണ്ടും ശ്രധേയനായി ന്യൂഡൽഹി സിനിമയുടെ വിജയത്തിൽ പങ്കാളിയായ ദേവനെ പിന്നെ തേടിയെത്തിയതെല്ലാം വില്ലൻ വേഷങ്ങൾ ആയിരുന്നു
എൺപത്തി ഒൻപതിൽ പുറത്തിറങ്ങിയ കാശ്മീരിൽ ചിത്രീകരിച്ച പട്ടാളക്കാരുടെയും പാകിസ്‌ഥാൻ തീവ്രവാദികളുടെയും കഥ പറഞ്ഞ ബിഗ്ബഡ്‌ജറ്റ് മൂവിയിൽ നായകനായ മമ്മൂട്ടിയ്ക്കൊപ്പം സുരേഷ് ഗോപിയും മുകേഷും സിദ്ധിക്കും തുടങ്ങി മലയാള സിനിമയിലെ ഒരു പറ്റം യുവനായകർ അഭിനയിച്ചെങ്കിലും തീപറുന്ന ഡയലോഗുകളിലൂടെയും ഭാവഭിനയത്തിലൂടെയും പാകിസ്‌ഥാൻ ചാരനായി വില്ലൻ വേഷം ചെയ്ത ദേവൻ മമ്മൂട്ടി ഉൾപ്പെടെ മറ്റെല്ലാവരെയും നിഷ്പ്രഭാരാക്കികൊണ്ട് അഭിനയിച്ചു തകർത്തു കേരളത്തിനു അകത്തും പുറത്തും തീയേറ്ററുകളിൽ നിറഞ്ഞ ഹർഷാരവത്തോടെയുള്ള കയ്യടി നേടി
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും സൂപ്പർസ്റ്റാറുകളായി വിലസിക്കൊണ്ടിരുന്ന മമ്മൂട്ടിയ്ക്കും മോഹൻലാലിനും നേർകുനേർ കട്ടയ്ക് വില്ലനായി നിന്നു സൂപ്പർസ്റ്റാറുകളോട് ഒപ്പം മത്സരിച്ചു അഭിനയത്തിന്റെ മാസ്മരികത തീർത്ത ദേവനെ തേടി തമിഴ് സിനിമയിൽ നിന്നും തെലുങ്കിൽ നിന്നും സൂപ്പർ സംവിധായകർ വരെ വൻ ഓഫറുകളുമായി എത്തി
മലയാളത്തിൽ നിന്നും പോയി ഏറ്റവും കൂടുതൽ തമിഴിലും തെലുങ്കിലും സിനിമകളിൽ അഭിനയിച്ച നടൻ എന്ന റെക്കോർഡ് ഉള്ള ദേവൻ തൊണ്ണൂറിൽ തെന്നിന്ത്യൻ സിനിമയിലെ മാദകതിടമ്പും സെക്സ്ബോംബുമായ സിൽക്ക് സ്മിത നായികയായ ശേഷംസ്‌ക്രീനിൽ എന്ന മലയാള ചിത്രത്തിൽ നായകനായി അഭിനയിച്ചിരുന്നു. ആ ചിത്രത്തിൽ മഴ നനഞ്ഞു ഈറനയാ ചെറിയ വസ്ത്രധാരികളായി ഇരുവരും ഒരു പാട്ട് സീനിൽ ഇറുകെ പുണർന്നു അഭിനയിച്ചിരുന്നു. ആ സിനിമ റീലീസ് ആയ ശേഷം സിൽക്ക് സ്മിത ഒരു സിനിമ മാഗസിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞത് ആ പാട്ടു സീനിൽ അഭിനയിച്ചപ്പോൾ ദേവന്റെ വെളുത്തു ചുവന്ന കവിളുകൾ കടിച്ചെടുക്കുവാൻ തനിക്കു തോന്നിയെന്നാണ്
ഒരു പതിനഞ്ചു വർഷങ്ങൾക്കു മുൻപ് കൊച്ചിൻ എയർപോർട്ടിൽ വച്ചു ടൂറ് പോകുവാൻ വന്ന ഒരുകൂട്ടം സെന്റ് തെരേസസ് കോളേജിലെ വിദ്യാർത്ഥിനികൾ അപ്പോൾ അവിടെ യാത്ര പോകുവാൻ ഫ്ലൈറ്റ് കാത്തു കൂളിംഗ് ഗ്ലാസും വച്ചു ജീൻസും ടീഷർട്ടും ഇട്ടു നിന്നിരുന്ന ദേവന് ചുറ്റും കൂടി ഫോട്ടോ എടുക്കുവാൻ വലിയ മത്സരമായിരുന്നു
രണ്ടായിരത്തിന്റെ തുടക്കത്തോടെ സിനിമകൾ കുറഞ്ഞു തുടങ്ങിയ ദേവൻ രണ്ടായിരത്തിനാലിൽ കേരള പീപ്പിൾസ് പാർട്ടി എന്നൊരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി. കേരളത്തിലെ മുഴുവൻ പ്രഫഷനലുകൾ ആയ ഡോക്ടർമാർ എഞ്ചിനീയർമാർ ശാസ്ത്രഞജർ വക്കീലന്മാർ ഇവർക്കു മാത്രമേ ഈ പാർട്ടിൽ അംഗത്വം കിട്ടുകയുള്ളായിരുന്നു
അതേ വർഷം അന്ന് ആന്റണി സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്ന കെ മുരളീധരന് മന്ത്രിസ്‌ഥാനം നിലനിർത്തുവാൻ നടത്തിയ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ ശക്തി തെളിയിക്കുവാൻ വേണ്ടി മത്സരിച്ച പാർട്ടി ചെയർമാൻ കൂടിയായ ദേവന് കെട്ടിവച്ച കാശ് പോയെന്നു മാത്രമല്ല വടക്കാഞ്ചേരിയിൽ എത്ര ഡോക്ടർമാരും എഞ്ചിനീയർമാരും വക്കീലന്മാരും ഉണ്ടെന്നു കൃത്യമായി ജനങ്ങളെ അറിയിക്കുവാനും സാധിച്ചു
രണ്ടായിരത്തിയാറിൽ കേരളത്തിൽ നിയമസഭ പൊതുതെരഞ്ഞെടുപ്പു നടന്നപ്പോൾ വീണ്ടും തന്റെ പാർട്ടിയുടെ കരുത്തു കാണിക്കുവാൻ കേരളത്തിലെ മുഴുവൻ പ്രൊഫഷനലുകളോടും തിരുവനന്തപുരം വെസ്റ്റിലേയ്ക്കു താമസം മാറ്റുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ദേവൻ തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ചെങ്കിലും ഒരു പ്രഫഷണൽ പോലും താമസം മാറ്റിയില്ലെന്നു മാത്രമല്ല വടക്കഞ്ചേരിയുടെ ആവർത്തനമായിരുന്നു ദേവന് കിട്ടിയ വോട്ട്
പ്രഫഷണലുകളെ മാത്രം ആശ്രെയിച്ചു മുന്നോട്ടുപോകാൻ സാധിക്കുകയില്ലെന്നു മനസിലാക്കിയ ദേവേട്ടൻ കുറെ കാലങ്ങളായി നിർജീവ അവസ്‌ഥയിൽ ആയിരുന്ന തന്റെ പാർട്ടിയെ പൊതുജനങ്ങൾക്കും അംഗത്വം നൽകാൻ തീരുമാനിച്ചു രണ്ടായിരത്തി ഇരുപതിൽ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പുനഃസംഘടിപ്പിച്ചു
പുതിയ പാർട്ടിയുടെ പ്രവർത്തനവുമായി മുന്നോട്ടു പോയ ദേവേട്ടൻ പാർട്ടിയിൽ പ്രവർത്തിക്കാൻ അണികളെ കിട്ടാതായതോടെ രണ്ടായിരത്തി ഇരുപതിമൂന്നിൽ തിരുവനന്തപുരത്തു ബി ജെ പി സമ്മേളനത്തിൽ പങ്കെടുക്കുവാൻ വന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിറ്റ്ഷായെ പോയി കണ്ട് പറഞ്ഞു ബി ജെ പി യ്ക്കു കേരളത്തിൽ ശക്തി പ്രാപിച്ചു ഇലക്ഷനുകളിൽ ജയിക്കണമെങ്കിൽ ബഹുജന അടിത്തറയുള്ള തന്റെ പാർട്ടിയെ ബി ജെ പി യിൽ ലയിപ്പിക്കുകയും തന്നെ ബി ജെ പി യുടെ സംസ്‌ഥാന പ്രസിഡന്റ് ആക്കണമെന്നും.
രണ്ടു ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദേവേട്ടന്റെ ആരാധകനായ അമിട്ഷാജി അപ്പോൾ തന്നെ ദേവേട്ടന് പാർട്ടി അംഗത്വം കൊടുത്തു എന്നു മാത്രമല്ല പ്രസിഡന്റ് ആക്കിയില്ലെങ്കിലും വൈസ്പ്രസിഡന്റ് ആക്കി
ഇക്കഴിഞ്ഞ ദിവസം ബി ജെ പി സംസ്‌ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ സംസ്‌ഥാന പ്രസിഡന്റ് ആകുമെന്ന് പ്രതീകിഷിച്ചിരുന്ന ദേവേട്ടന് പാർട്ടിയെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചു ഭൂരിപക്ഷം നേടി അധികാരത്തിൽ കൊണ്ടുവരാനുള്ള ഒരുപാട് പദ്ധതികൾ ഇട്ടിരുന്നപ്പോഴാണ് ഓർക്കപ്പുറത്തു അടികിട്ടിയപോലെ പ്രസിഡന്റ് ആകുവാൻ പറ്റിയില്ലെന്നു മാത്രമല്ല കയ്യിലിരുന്ന വൈസ്പ്രസിഡന്റും പോയി അംഗം മാത്രമായി
ഒടുവിൽ അറ്റകൈപ്രയോഗം പോലെ തന്റെ ആരാധകനായ അമിട്ഷാജി വീണ്ടും കഴിഞ്ഞ ദിവസം ബി ജെ പി സംസ്‌ഥാന ഓഫീസിന്റെ ഉദ്ഘടനത്തിന് വന്നപ്പോൾ പോയി കണ്ട് തന്റെ വിഷമം അറിയിച്ച ദേവേട്ടനോട് അമിട്ഷാജി പറഞ്ഞു പോയി ഒരു ഹിന്ദി സിനിമയിൽ അഭിനയിച്ചു കോൺഗ്രസ് നേതാവ് രാഹുൽജിക്കെതിരെ തീപറുന്ന രണ്ടു ഡയലോഗ് കാച്ചിയിട്ടു വന്നാൽ എന്തെങ്കിലും തരാമോയെന്നു നോക്കാമെന്നു