Image

കാണികളെ ഞെട്ടിക്കാൻ ഒരുങ്ങി ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാൽ; 'ഡീയസ് ഈറേ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രഞ്ജിനി രാമചന്ദ്രൻ Published on 17 July, 2025
കാണികളെ  ഞെട്ടിക്കാൻ ഒരുങ്ങി ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാൽ; 'ഡീയസ് ഈറേ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി പ്രണവ് മോഹൻലാൽ. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഡീയസ് ഈറേ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ്‌ലൈനിലാണ് പ്രണവിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. വ്യത്യസ്തവും വൈകാരികവുമായ ഒരു പുതിയ ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

മമ്മൂട്ടി നായകനായ 'ഭ്രമയുഗം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ്.

 

 

English summary:

Pranav Mohanlal set to surprise fans; new poster of Deeers Eera released.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക