Image

ഓണാഘോഷം കളറാക്കുവാൻ  'സ്പാർക് ഓഫ് കേരള' എത്തുന്നു; അഫ്സൽ, സ്വാസിക, മോക്ഷ  താര നിര

ഷാജി വർഗീസ് Published on 18 July, 2025
ഓണാഘോഷം കളറാക്കുവാൻ  'സ്പാർക് ഓഫ്  കേരള' എത്തുന്നു;  അഫ്സൽ, സ്വാസിക, മോക്ഷ   താര നിര

മലയാളി കൾച്ചറൽ എക്സ്ചേഞ്ച്  ഫൗണ്ടേഷൻ (MCEFEE) അണിയിച്ചൊരുക്കുന്ന 'സ്പാർക് ഓഫ്  കേരള' ഉത്സവ തിമിർപ്പോടെ അമേരിക്കയിലേക്ക് . അഫ്സൽ, സ്വാസിക, മോക്ഷ എന്നിവർ നയിക്കുന്ന താര നിര എത്തുന്നതോടെ  ഇക്കുറി അമേരിക്കൻ മലയാളികളുടെ ഓണാഘോഷം കളറാകുമെന്നുറപ്പ്  .


ന്യൂജേഴ്സി  കേന്ദ്രമായുള്ള  MCEFEE കമ്പനി ആണ് പ്രശസ്ത പിന്നണി ഗായകൻ  അഫ്സൽ, നർത്തകിയും മലയാളം തമിഴ് സിനിമകളിലെ പ്രമുഖ നടിയുമായ സ്വാസിക,  ഭാരതനാട്യം  നർത്തകിയും ബംഗാളിൽ നിന്ന് മലയാളത്തിൽ ചേക്കേറി നായികയായ മോക്ഷ എന്നിവർ നേതൃത്വം നൽകുന്ന 12 അംഗ ടീമിനെ  ഒരുമിച്ച് അമേരിക്കയിൽ എത്തിക്കുന്നത്. എല്ലാവരുടെയും വിസ പ്രോസസ്സിംഗ് വിജയകരമായി കഴിഞ്ഞു.  

ലൈവ് ഓർക്കെസ്ട്രയുമായി എത്തുന്ന അഫ്സലിനൊപ്പം പിന്നണി ഗായിക അഖില ആനന്ദ്, ടെലിവിഷൻ സ്റ്റേജ്ഷോ പരിപാടികളിലെ നിറ സാന്നിധ്യം നസിർ മിന്നലെ എന്നിവർ കൂടി ചേരുന്നത് പരിപാടിയെ അമേരിക്കൻ മലയാളികൾക്കിടയിൽ തരംഗമാക്കുമെന്നുറപ്പ് .

ഗായികയും അനുഗ്രഹീത വയലിൻ വാദകയുമായ വേദ മിത്ര പരിപാടിയുടെ മറ്റൊരു ആകർഷണമാണ് .

ഡി ഫോർ ഡാൻസ് ഫെയിം ഡാൻസ്  കൊറിയോഗ്രാഫർ  കുക്കു, ഗിന്നസ് ബുക്കിൽ പേരുള്ള സ്റ്റാന്റ് അപ്പ്‌ കോമെഡിയൻ സിദ്ധിഖ് റോഷൻ എന്നിവരും എത്തും. ഷിജു (കീബോർഡ്) ജോജോ ( റീഥ്യം പാഡ്) വിപിൻകുമാർ (തബല) സുനീഷ്‌മോൻ (ഡോലക്) എന്നിവരുടെ ഓർകെസ്ട്രാ  ഉണ്ടാവും .

ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഷാജി, സുജിത്ത്, അരുണ്‍, വരുൺ, കൃഷ്ണൻ എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ. അമേരിക്കയിൽ ന്യൂജേഴ്സി കേന്ദ്രമായി  മലയാളി കൾച്ചറൽ എജ്യുക്കേഷൻ ആൻഡ് ഇവന്റ്സ് എക്സ്ചേഞ്ച്  പ്രൊമോട്ട്  ചെയ്യുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന  'മലയാളി കൾച്ചറൽ എക്സ്ചേഞ്ച്  ഫൗണ്ടേഷൻ (MCEFEE)യുടെ   പാർട്നേഴ്സാണ് ഇവരെല്ലാം.  സംസ്കാരങ്ങളെ ഒരുമിപ്പിക്കുക, തലമുറകളെ ശാക്തീകരിക്കുക-അമേരിക്കയിൽ മലയാളി ബന്ധങ്ങൾ ആഘോഷമാക്കുക എന്നിവയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി കൾച്ചറൽ വർക് ഷോപ്പുകളും വിദ്യാഭ്യാസ പ്രോഗ്രാമുകളുമായി നിരവധി പരിപാടികൾ ഫൗണ്ടേഷൻ ചെയ്യുന്നുവെന്ന് MCEFEE  നേതൃത്വം അറിയിച്ചു.

 അമേരിക്കയിലെ മലയാളികൾക്കിടയിൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുക, നമ്മുടെ നാടിൻറെ  സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് MCEFEE ലക്ഷ്യമിടുന്നത്.

 സാംസ്കാരിക അനുഭവങ്ങളും മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുള്ള ഇവന്റുകൾ നൽകുന്നതിൽ   ശ്രദ്ധ കേന്ദ്രീകരിക്കുന്ന MCEFEE വിദ്യാഭ്യാസ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതിയ തലമുറയെ  പ്രചോദിപ്പിക്കുന്നു . മലയാളം പഠിക്കുകയോ, കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളിൽ പങ്കെടുക്കുകയോ, നമ്മുടെ ആചാരങ്ങളുടെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കുകയോ ആകട്ടെ, അവതരിപ്പിക്കുന്ന  പരിപാടികൾ വെറും ആഘോഷങ്ങളാകാതെ പ്രചോദനാല്മകമാകുന്നുവെന്ന് MCEFEE  ഉറപ്പാക്കുന്നു.  സാംസ്കാരിക വിനിമയത്തിന് വലിയ ശക്തിയുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയാണ്  MCEFEE യുടെ പ്രവർത്തനം .  നമ്മുടെ സമൂഹത്തിന് അവരുടെ പൈതൃകത്തെ അറിയാനും അതിൽ അഭിമാനിക്കാനുമുള്ള  അവസരങ്ങൾ നൽകാനും MCEFEE  പ്രവർത്തിക്കുന്നു. MCEFEE  പ്രവർത്തനങ്ങൾ പ്രത്യേകിച്ചും യുവാക്കളെ ആകർഷിക്കുന്നതിനും അവരിൽ നമ്മുടെ  സാംസ്കാരിക പൈതൃകത്തെക്കുറിച്ച് കൂടുതൽ ധാരണ വളർത്തുന്നതിനുമായാണ്.

https://mcefee.org/?fbclid=IwQ0xDSwLh6VVleHRuA2FlbQIxMAABHraZulOVNkx1VXgefGxaF2JJUhcvrAegY8hGXrb39MEIbcQ

 

'സ്പാർക് ഓഫ്  കേരള'യുടെ പ്രിയ താരങ്ങളെ പരിചയപ്പെടുത്താം

അഫ്സൽ

എറണാകുളം മട്ടാഞ്ചേരിയില്‍ ഇസ്മായിലിന്റെ 8 മക്കളിലൊരാളായ അഫ്സൽ പതിനേഴാം വയസിൽ ഗാനമേളകൾക്ക് പാടിത്തുടങ്ങി.
സഹോദരനായ ഷക്കീറിൽ നിന്ന് റിഥം പ്രോഗ്രാമിംഗ് അഭ്യസിച്ച അഫ്സൽ  പ്രശസ്ത സംഗീതസംവിധായകരായ കെ രാഘവന്‍ മാഷ്, ദക്ഷിണാമൂര്‍ത്തി സ്വാമി, രവീന്ദ്രന്‍ ,ബേണി ഇഗ്നേഷ്യസ്, മോഹന്‍ സിത്താര തുടങ്ങിയവർക്കൊപ്പം അസ്സിസ്റ്റന്റായും,  റിഥം കമ്പോസര്‍  പ്രോഗ്രാമറായും പ്രവർത്തിച്ചു.  ആദ്യമായി പിന്നണി പാടിയത് 'വല്യേട്ടൻ' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു .
തുടർന്ന് 'കല്യാണരാമൻ' 'നമ്മൾ' എന്നീചിത്രങ്ങളിലൂടെ പുതു തലമുറയുടെ ഹരമായി മാറി.
സിനിമാ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ഭക്തിഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ആല്‍ബങ്ങള്‍ എന്നിവയും ആലപിച്ചു.
ലോകമെമ്പാടുമുള്ള ഹൈ ലെവൽ എനർജി പാക്ക്ഡ് മ്യൂസിക് ഷോകളുടെ അമരത്ത്  ഇന്നും അഫ്സലിന്റെ ഗാനമധുരിയും ആ വൈബും ആളുകളിൽ വമ്പൻ വിസ്മയമൊരുക്കുന്നു.  

അഖില ആനന്ദ്

അഞ്ചാം വയസ്സിൽ സംഗീതപഠനത്തിന് തുടക്കമിട്ട അഖില ആനന്ദ്  കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിച്ച ശേഷം  ജയരാജ് സംവിധാനം ചെയ്ത അശ്വാരൂഢൻ എന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിലൂടെ സിനിമയിലെത്തി. 'അഴകാലില മഞ്ഞച്ചരടിലെ പൂത്താലി' എന്ന ആദ്യ ഗാനം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു.  തുടർന്ന് ജയരാജിന്റെ ആനച്ചന്തം, ഷാഫിയുടെ ചോക്ലേറ്റ്, ഹലോ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധേയമായി. കോളേജിൽ പഠിക്കുമ്പോൾത്തന്നെ നിരവധി ആൽബങ്ങളിലും ഭക്തിഗാന കാസറ്റുകളിലും പാടിത്തുടങ്ങി. ഗാനമേളകളും അവതരിപ്പിച്ചിരുന്നു. നിരവധി പരസ്യജിംഗിളുകൾക്കും വേണ്ടി  പാടിയിട്ടുണ്ട്..

നസീർ മിന്നലേ

 സൂര്യ ടി വി യിലെ പ്രശസ്ത  സംഗീത പരിപാടി- 'മിന്നലേ'യിലൂടെ മലയാളികളുടെ മനം കവർന്ന അനുഗ്രഹീത ഗായകൻ.  മലയാള സംഗീത ലോകത്ത് വേറിട്ട ശബ്ദ സൗകുമാര്യവും ആലാപനവും കൊണ്ട് ശ്രദ്ധേയനായ കലാകാരൻ. വേദികളിലും ടെലിവിഷൻ ഷോകളിലും മിന്നും പ്രകടനവുമായി, സംഗീതവഴികളിൽ  പുതു തരംഗമുയർത്തി  മുന്നേറുകയാണ് കൊച്ചിയിൽ നിന്നുള്ള നസീർ മിന്നലേ. പേര് സൂചിപ്പിക്കും പോലെ തന്നെ മിന്നും പ്രകടനം. ഒട്ടനവധി വേദികളിൽ തന്റെ ഗാനങ്ങളിലൂടെ സാനിധ്യം അറിയിച്ച  നസീർ മിന്നലേ, വളരെ ചെറുപ്രായത്തിൽ തന്നെ സംഗീതത്തോട് കാണിച്ച താല്പര്യം അദ്ദേഹത്തെ എത്തിച്ചത് മലയാള ചലച്ചിത്ര ലോകത്തിനു നിരവധി പ്രതിഭാധനന്മാരെ സംഭാവന ചെയ്ത കൊച്ചിൻ കലാഭവനിലാണ്.  

യുവതലമുറയുടെ ആവേശമായ കൈരളി വി ചാനലിൽ സംപ്രേക്ഷണം ചെയ്ത ക്യാമ്പസ് ചില്ലീസ് എന്ന പരിപാടി ഏറെ ജനപ്രീതി നേടിയിരുന്നു.  സിനിമയിലും, ടെലിവിഷൻ സീരിയലുകളിലും, ജനഹൃദയങ്ങൾ ഏറ്റെടുത്ത ഒട്ടനവധി ആൽബം സോങ്‌സിലൂടെയും തന്റെ മിന്നുന്ന പ്രതിഭയാൽ  ശ്രദ്ധേയനായിത്തീർന്ന  നസീർ കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധഭാഗങ്ങളിലും, ഗൾഫ് നാടുകളടക്കമുള്ള വിദേശ രാജ്യങ്ങളിലും  സ്റ്റേജ് ഷോകളുടെ അവിഭാജ്യ ഘടകമാണ് .  

ഗാനങ്ങളുടെ ആലാപനത്തിൽ നീതിപൂർവകമായ ശ്രദ്ധ ചെലുത്തിയ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് ഒട്ടനവധി പരിപാടികളിലെ അവിഭാജ്യ ഘടകമായി മാറി.  സംഗീത ലോകത്തു തനതായ ശൈലിയിലൂടെ സുപരിചിതയായ  ജീനുവാണ് നസീറിന്റെ പത്നി.നസീറിന്റേതായി പുറത്തുവന്ന  ആൽബങ്ങളിലേറെയും  സൂപ്പർഹിറ്റുകളായി. കുറെയേറെ സിനിമകളിലും പാടി.

വേദമിത്ര

വയലിനിൽ വിസ്മയമാണ് വേദമിത്ര. കർണ്ണാടകസംഗീതം തീരെ ചെറിയ പ്രായത്തിൽ തന്നെ അഭ്യസിച്ചു തുടങ്ങിയ വേദ ഒപ്പം പാശ്ചാത്യസംഗീതവും അനായാസം കൈകാര്യം ചെയ്യുന്നു. തൃപ്പുണിത്തുറ ആർ എൽ വി കോളേജിൽ നിന്നും റാങ്കോടു കൂടിയാണ് വയലിനിൽ പോസ്റ്റ് ഗ്രാജ്വെഷൻ നേടിയത്.  പാശ്ചാത്യ പൗരസ്‌ത്യ ശാഖകളുടെ ഹൃദയാവർജ്ജകമായ സമന്വയം വേദിയിലായാലും റെക്കോർഡിങ്ങിലായാലും വേദയെപ്പോലെ ശ്രുതിശുദ്ധമായി കൈകാര്യം ചെയ്യുന്നവർ വിരളമാണ്.  

സ്വാസിക

വൈഗ എന്ന  തമിഴ് ചിത്രത്തിലൂടെ  അരങ്ങേറിയ മലയാള നടിയാണ് സാസ്വിക വിജയ് . മലയാളത്തിലെ  ആദ്യ ചിത്രം ഫിഡില്‍.
വാസന്തിയിലൂടെ  മികച്ച രണ്ടാമത്തെ നടിക്കുള്ള  കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടന്‍ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‌സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടന്‍ ബ്ലോഗ്, കൂദാശ തുടങ്ങിയ സിനിമകളിലും സാസ്വിക ഇക്കഴിഞ്ഞ 13 വർഷങ്ങളിൽ വേഷമിട്ടു.
ടെലിവിഷൻ സീരിയലുകളിലൂടെയും അവതാരക വേഷത്തിലൂടെയും കുടുംബസദസ്സുകളുടെയും പ്രിയങ്കരിയായ സ്വാസിക,  മലയാള സിനിമയ്ക്കൊപ്പം തമിഴിലും സജീവമാണ്. ലബർ പന്ത്, മാമൻ തുടങ്ങിയ ചിത്രങ്ങളിലെ  അസാമാന്യ പ്രകടനം തമിഴകം നെഞ്ചോട് ചേർത്ത് കഴിഞ്ഞു.

മോക്ഷ

ഭരതനാട്യം, കഥക്, ഒഡീസി നൃത്ത ശാഖകളിൽ പ്രാവീണ്യം നേടി, നൃത്താധ്യാപികയുമായും പ്രവർത്തിച്ച ശേഷം അഭ്രപാളികളിൽ അരങ്ങേറിയ നായികയാണ് ബംഗാൾ,  ബാരക്പൂർ സ്വദേശിയായ മോക്ഷ.
ബംഗാളി ചിത്രമായ കർമ്മയിലൂടെ തിരശ്ശീലയിലെത്തിയ മോക്ഷ ,  യെവാൾ
എന്ന തമിഴ് സിനിമയിലും ലക്കി  ലക്ഷ്മൺ എന്ന തെലുങ്ക് സിനിമയിലും വേഷമിട്ടു. തുടർന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ കള്ളനും ഭഗവതിയിലൂടെ  മലയാളത്തിലെത്തുന്നത്.
സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഈ  മനഃശാസ്ത്ര ബിരുദധാരി,
2024 ൽ കൊൽക്കത്തയിൽ നടന്ന യുവ ഡോക്റ്ററുടെ റേപ് ആൻഡ് മർഡർ കേസിൽ ശിക്ഷ ആവശ്യപ്പെട്ട് തെരുവ് നൃത്തം നടത്തിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു

കുക്കു

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ഫ്ലോറിൽ നിന്നും ഉദിച്ചുയർന്ന നക്ഷത്രമാണ് കുക്കു. തുടർന്ന് അവതാരകനായും ശ്രദ്ധേയനായി. നർത്തകനായും നൃത്താദ്ധ്യാപകനായും തിളങ്ങുന്ന കുക്കു നർത്തകിയും ഭാര്യയുമായ ദീപയോടൊപ്പം കെ സ്‌ക്വാഡ് എന്ന നൃത്തസ്‌കൂൾ നടത്തുന്നു.  

സിദ്ദിക്ക് റോഷൻ
 
മിമിക്രിയിലെ പൊളി വൈബ് താരമാണ് പെരുമ്പാവൂർക്കാരനായ സിദ്ദിക്ക് റോഷൻ. ന്യൂ ജനറേഷൻ താരങ്ങളെ അതിശയിപ്പിക്കുന്ന പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന ഈ അനുകരണവിസ്മയം ഗായകരുടെയും നായകരുടെയും ശബ്ദത്തിൽ പാട്ടുപാടിയും വേദികളിൽ തരംഗം തീർക്കുന്നു. ഏതാണ്ട് അരമണിക്കൂറോളം നീളുന്ന വേദിയിലെ സ്പോട്ട് ഡബ്ബിങ് സിദ്ദിഖിന്റെ പ്രതിഭയുടെ വേറെ ലെവലാണ്.
 

സെപ്റ്റംബർ ആദ്യവാരം മുതൽ ഒക്ടോബർ വരെ അമേരിക്കയിൽ ഏകദേശം പത്തോളം സ്റ്റേജുകളിൽ ഈ പ്രോഗ്രാം നടത്തുന്നതായിരിക്കും.

പ്രോഗ്രാം സ്പോൺസർ
RASDAN FINANCIAL
World Wide Property Management,
Global Collision,
Woodlands and plant of wine.
Cactus -AI for Business

https://mcefee.org/?fbclid=IwQ0xDSwLh6VVleHRuA2FlbQIxMAABHraZulOVNkx1VXgefGxaF2JJUhcvrAegY8hGXrb39MEIbcQPYmVjS4nW8uUm_aem_QVBhSEzq0EAx348zT4KMpw
ബുക്കിങ്ങുകൾക്ക് : സുജിത് - +1 551 283 2437, അരുൺ - +1 551-221-1 972, Email -contactus@mcefee.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക