ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരിലെ കുട്ടികളെ സംഗീതവും, നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാര്‍ഡ്‌സിന്റെ 21-ാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ സെപ്തംബര്‍ 13ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍- TYSON CENTRE, 26 NORTH TYSON AVE, NY 11001 ല്‍ വച്ച് നടത്തുന്നു.
അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ 5 വയസ്സു മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് സെപ്തംബര്‍ 13ന് ശനിയാഴ്ച രാവിലെ 9മണിക്ക് തുടങ്ങുന്ന മത്സരങ്ങളില്‍ ശാസ്ത്രീയ സംഗീതം, ഇന്ത്യന്‍ ഭാഷാ സംഗീതം, ഭരതനാട്യം, നാടോടിനൃത്തം എന്നിവ ഉള്‍പ്പെടുന്നു.
പ്രീജൂനിയര്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വൈകുന്നേരം 6 മണിക്ക് വിശിഷ്ടാത്ഥികളും, സംഗീതനൃത്ത ഗുരുക്കളും പങ്കെടുക്കുന്ന വേദിയില്‍ വച്ച് സരസ്വതം അവാര്‍ഡുകള്‍ സമ്മാനിക്കുന്നു.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സംഗീത-നൃത്ത വിദ്യാര്‍ത്ഥികള്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോറത്തിനുമായി ബന്ധപ്പെടുക.
ഈമെയില്‍: Saraswathiawards@gmail.com
ജോജോ തോമസ്-516-45-9739
മരിയ ഉണ്ണി-516-424-1853
ഡോ.അശോക് കുമാര്‍-516-243-8640
മാത്യൂ സിറിയക്-516-754-1311
സെബാസ്റ്റിയന്‍ തോമസ്-516-476-1697
ബി.അരവിന്ദ്-516-616-0233