Image

പ്രൗഢമായ നേതൃനിരയെ അണിനിരത്തി കെ എച് എൻ എ യെ നയിക്കാൻ ടീം ശക്തി ഫോർ ഐക്യം കൂട്ടായ്മ

Published on 18 July, 2025
പ്രൗഢമായ നേതൃനിരയെ അണിനിരത്തി കെ എച് എൻ എ യെ നയിക്കാൻ ടീം ശക്തി ഫോർ ഐക്യം കൂട്ടായ്മ

കെ എച് എൻ എ യുടെ നവ നേതൃനിരയിലേക്ക് ഒരു പിടി പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായി ടീം ശക്തി ഫോർ ഐക്യം അവരുടെ സ്ഥാനാർത്ഥികളെ സമൂഹത്തിനു പരിചയപ്പെടുത്തുന്ന " അനുഗ്രഹ" സദസ്സ് ഇക്കഴിഞ്ഞ ശനിയാഴ്‌ച നടത്തുകയുണ്ടായി. 25 വർഷം എന്ന വെള്ളി വെളിച്ചത്തിൻ്റെ ശോഭയിൽ നിന്ന് സുവർണ്ണ ശോഭയിലേക്കുള്ള സംഘടനയുടെ യാത്ര ആരംഭിക്കുന്ന ഈ വേളയിൽ ടീം ശക്തി ഫോർ ഐക്യം പാരമ്പര്യത്തിൻ്റെ  കാവൽക്കാരായും , കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാനും അതോടൊപ്പം വരും തലമുറക്കായി ഹൈദവ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാനപരമായ ആശയങ്ങൾ മുന്നോട്ടു വച്ചു കൊണ്ടുമാണ്  ഹിന്ദു സമൂഹത്തിനു മുമ്പിൽ ശക്തമായ നേതൃനിരയെ നിരയെ പരിചയപ്പെടുത്തിയത്.

സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ തങ്ങളുടേതായ വ്യകതി മുദ്ര പതിപ്പിച്ച ഒരു പാനൽ തന്നെയാണ് ടീം ശക്തി ഫോർ ഐക്യം എന്ന ഈ കൂട്ടായ്മയുടെ മുതൽക്കൂട്ട് . ആചാര്യന്മാരുടെയും ,സംഘടനയുടെ തുടക്കം മുതൽ ഉള്ള നേതാക്കളുടേയും കെ എച് എൻ എ കുടുംബാംങ്ങളുടെയും അനുഗ്രഹാശ്ശിസ്സുകളോടെയും,  മന്ത്രോച്ചാരണങ്ങളുടെ നിറവിലും  നില വിളക്ക് തെളിയിച്ചാണ് അനുഗ്രഹ സദസ്സിനു തുടക്കം കുറിച്ചത്. സ്വാമി ചിതാനന്ദ പുരി, സ്വാമി സച്ചിതാനന്ദ , മഹർഷി ശാന്താനന്ദ സരസ്വതി, ആറ്റുകാൽ തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ, സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ, ബിജെപി യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, A ജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഏറെ നാളുകളായി കെ എച് എൻ എ യുടെ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുത്ത കാലിഫോണിയയിൽ നിന്നുള്ള ആതിര സുരേഷിൻ്റെ നേതൃത്വത്തിൽ  അണിനിരക്കുന്ന കൂട്ടായ്മക്ക് പകരം വെക്കാൻ മറ്റൊന്നുണ്ടോ എന്ന് സംശയമാണ്. കെ എച് എൻ എ  മൈഥിലി മാ, ലോലിപോപ് പരിപാടികൾക്ക് നേതൃത്വം നൽകുന്ന ആതിര സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും, സനാതന ധർമ്മ വിശ്വാസങ്ങൾക്ക് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ന്യൂയോർക്കുകാർക്ക് സുപരിചിതയായ Dr പദ്മജ പ്രേം സെക്രട്ടറി സ്ഥാനാർഥിയായും, അമേരിക്കയിലെ ഹൈദവ സമൂഹത്തിനു മുഖവുര ആവശ്യം ഇല്ലാത്ത രവി വെള്ളത്തേരി ട്രെഷറർ സ്ഥാനത്തേക്കും , കെ എച് എൻ എ യുടെ തുടക്കം മുതൽ പ്രവർത്തിക്കുന്ന മഹാദേവ ശർമ്മ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായും, നിലവിലെ ഡയറക്ടർ ബോർഡ് അംഗം Dr ഉമാ അയ്യർ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായും, IT പ്രൊഫഷണൽ ആയ ബിനു കമൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും മത്സരിക്കുന്ന വിവരം ഔദ്യോഗികമായി സദസ്സിനെ അറിയിച്ചപ്പോൾ, കഴുവുറ്റ നേതൃനിരയുടെ നേർസാക്ഷ്യം ആയിരുന്നു അത്.

കെ എച് എൻ എ യുടെ ആദ്യകാലം മുതൽ, പല പരിപാടികളും ആസൂത്രണം ചെയ്യുകയും , നടപ്പിലാക്കുകയും നിലനിർത്താൻ ക്രിയാത്മകയാ ഇടപെടലുകൾ നടത്തുകയും ചെയ്ത ശശി മേനോൻ ആണ് ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മ അവതരിപ്പിക്കുന്ന ട്രസ്റ്റീ ബോർഡ് ചെയർ സ്ഥാനാർഥി. കാലമേറെയായി  കെ എച് എൻ എ എന്ന വലിയ കുടുംബത്തിലെ അംഗമായ ബാഹുലേയൻ രാഘവൻ ട്രസ്റ്റീ സെക്രട്ടറിയായാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്.

ഭാവി പരിപാടികളും നടപ്പിലാകാൻ പോവുന്ന ആശയങ്ങളും കൃത്യതയോടെ വിനിമയം  നടത്തിയ  വേദിയിൽ പല പ്രമുഖരും ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു.

ജാതിമതങ്ങൾക്ക് അതീതമായി, സാമൂഹിക അന്തരങ്ങൾക്കതീതമായി, മറ്റുള്ളവരിലെ നന്മയെ നമിച്ചുകൊണ്ടും കഴിവുകളെ അംഗീകരിച്ചുകൊണ്ടും ഒരു സംഘടനയുടെ മൂല്യങ്ങളെ  വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി, അധികാര യുദ്ധങ്ങളിലെ   കേവല ജയത്തിനു വേണ്ടി  അടിയറവു വെക്കാതെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്ത  ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മയെ വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹം വലിയ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക