Image

അമേരിക്കൻ മലയാളി എഴുത്തുകാരുടെ ശ്രദ്ധക്ക് (ഇ മലയാളി ഒരുക്കുന്ന പുസ്തക ചന്ത)

Published on 19 July, 2025
അമേരിക്കൻ മലയാളി എഴുത്തുകാരുടെ ശ്രദ്ധക്ക് (ഇ മലയാളി ഒരുക്കുന്ന പുസ്തക ചന്ത)

 പ്രിയമുള്ള എഴുത്തുകാരെ

നിങ്ങൾ പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങൾ ഇ-മലയാളിയിലൂടെ വിൽപ്പന നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അമേരിക്കൻ മലയാളി എഴുത്തുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അവരുടെ പുസ്തകങ്ങൾക്ക് ഒരു വിപണി കണ്ടെത്തുക എന്ന്. അതിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ വിജയിക്കണമെങ്കിൽ നിങ്ങളുടെ സഹകരണം ആവശ്യമാണ്.

നിങ്ങളുടെ പുസ്തകങ്ങളുടെ പേരും, പടവും, അതിന്റെ വിലയും ഉൾക്കൊള്ളിച്ചുകൊണ്ട്  ഇതിൽ കാണിച്ച വിധത്തിലോ നിങ്ങളുടെ ഭാവനപോലെയോ തയ്യാറാക്കി ഇ മലയാളിയിൽ പ്രദർശിപ്പിക്കാവുന്നവിധം അയച്ചുതരിക. അത് ഞങ്ങൾ മുഖപേജിൽ പ്രസിദ്ധീകരിക്കും. പരസ്യം പോലെ കൂടെ കൂടെ  അത് തുടരും. പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുമ്പോൾ നിങ്ങളെ വിവരമറിയിക്കും. അപ്പോൾ ആവശ്യക്കാർക്ക് പുസ്തകം അയച്ചുകൊടുക്കുക. യാതൊരുവിധ നൂലാമാലകളുമില്ലാത്ത  ഒരു സംവിധാനമാണിത്. 
എല്ലാ എഴുത്തുകാരും ഈ അവസരം ഉപയോഗപ്പെടുത്തുക. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ഈ ക്രമീകരണം വഴി നിങ്ങളുടെ പുസ്തകങ്ങൾക്ക് വിപണിയുണ്ടാക്കുക.

ഓർക്കുക, ഇ മലയാളിക്ക് ലോകമെമ്പാടും വായനക്കാരുണ്ട്. തന്മൂലം നിങ്ങളുടെ പുസ്തകങ്ങൾക്ക് ഒരു അന്തർദേശീയ വിപണി ലഭിക്കുന്നു.

ഉടനെ ഞങ്ങളുമായി ബന്ധപ്പെടുക. Phone 917 324 4907 or email editor@emalayalee.com

സ്നേഹത്തോടെ 
ഇ മലയാളി ടീം
 

Join WhatsApp News
josecheripuram@gmail.com 2025-07-19 01:08:54
I am not happy with title, " Pusthaka Chanda" . We could name it "Akshara Mela or Pusthakolsavam". etc. Name has to attract readers, Captions has to be eye catching.
A.C.George - Former New Yorker Now At Houston 2025-07-19 02:52:13
എൻറെ പൊന്നു ജോസ് ചെരിപുരം സാറേ, എനിക്ക് തോന്നുന്നത് പുസ്തക ചന്ത എന്നുള്ള പേരാണ് നല്ലത് എന്ന് തോന്നുന്നു. അത് ഒരു ഗൃഹാതുര ചിന്തയ്ക്ക് വഴിയൊരുക്കും. അതുപോലെ ഒരു ഗ്രാമ്യ ഭാഷ. ചന്തയാകുമ്പോൾ പിന്നെ, വെറും ചന്ത മാതിരി നമുക്ക് വിലപേശി വാങ്ങാം നമുക്ക് വിലപേശി വിൽക്കാം. അക്ഷരമേള പുസ്തകോത്സവം എന്നൊക്കെ വെച്ചാൽ " അത് പിന്നെ പൊല്ലാപ്പായി. എല്ലാം ഫ്രീയായി കൊടുക്കേണ്ടി വരും. ഏതായാലും എൻറെ പുസ്തകങ്ങൾ, ഞാൻ സ്വന്തമായി വിൽക്കുന്നില്ല. അതിനാൽ പുസ്തകം വിറ്റ് ഒരു വരുമാനവും എനിക്കില്ല. എൻറെ പുസ്തകങ്ങൾ നാട്ടിലെ പുസ്തകശാലകളിൽ നിന്ന് വാങ്ങാവുന്നതാണ്. പക്ഷേ നാട്ടിലെ ആ ബുക്ക് പബ്ലിഷേഴ്സ് എനിക്ക് ഒന്നും തന്നെ തരുന്ന ഒരു മട്ടും ഇല്ലാതാനും. പിന്നെ ആമസോണിൽ നിന്നും വാങ്ങാം ആയിരിക്കും. അതിൻറെ ഒരു കമ്മീഷനും കിട്ടാൻ ഒരു മാർഗ്ഗവും കാണുന്നില്ല. ഇതൊക്കെയാണ് അമേരിക്കൻ മലയാള എഴുത്തുകാർ നേരിടുന്ന, സാമ്പത്തിക പ്രശ്നങ്ങൾ, പുസ്തകച്ചന്ത പ്രശ്നങ്ങൾ. ചില അക്ഷര വിരോധികൾ പറയുകയാണ്, നമ്മുടെ പുസ്തകങ്ങൾ വായിക്കണമെങ്കിൽ, വായനക്കൂലി " അതായത് ഒരു നോക്കുകൂലി മാതിരി അങ്ങോട്ട് കൊടുക്കണമെന്ന്. " അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർ " പോക്കറ്റ് കാലിയാക്കി കൊണ്ട് അക്ഷര സേവനം, സാഹിത്യഭാഷാ സേവനം നിർലോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. " ചെരിപുരം സാറിൻറെ " അമൂല്യമായ അളിയൻറെ പടവലങ്ങ" എന്ന ആ പുസ്തകം ഞാനൊരു അഞ്ചാറ് കൊല്ലങ്ങൾക്കു മുമ്പ് കാശ് കൊടുത്ത് വാങ്ങി വായിച്ചത് ഓർക്കുന്നു. എന്തായാലും ഈ മലയാളിയുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു.
ജോണ്‍ വേറ്റം 2025-07-19 21:38:51
അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇ മലയാളിയിലൂടെ ലോകമാകെയുള്ള മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത് പ്രശംസനീയമായ പരിശ്രമമാണ്! അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ കൃതികള്‍ വിദേശങ്ങളിലുള്ള മലയാളി വായനക്കാര്‍ക്ക് എത്തിക്കുന്നതിനാല്‍, മലയാള സാഹിത്യത്തിന്‌ വലിയ പങ്ക് നല്‍കുന്നു. അമേരിക്കക്കു പുറത്തുള്ള മലയാളികളോടും അവരുടെ സാഹിത്യവും സംസ്ക്കാരവും സംബന്ധിച്ചു ബന്ധം പുലര്‍ത്തുന്നതിനും, വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇ മലയാളി വെബ്സൈറ്റ് വഴിയുള്ള വിപണിയിലുടെ പുസ്‌തകങ്ങള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുന്നതിനും സാധിക്കും. അമേരിക്കന്‍ മലയാള സാഹിത്യത്തെ ആഗോളവല്‍ക്കരിക്കുന്ന നല്ല പദ്ധതിയും, ഉത്തമമായ സംരംഭവുമാണ്. ഇ മലയാളിക്കും, സമര്‍ത്ഥരായ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനങ്ങള്‍!
Nainaan Mathullah 2025-07-19 22:09:04
Appreciate that 'emalayalee' editorial board decided to give publicity and help deliver books into readers hands. Hope this model other news papers also will follow.
Sudhir Panikkaveetil 2025-07-19 23:22:28
എഴുത്തുകാരുടെ മച്ചിന്റെ മേലിരുന്നു ഒളിച്ചു നോക്കാതെ പുസ്തകങ്ങൾക്ക് എല്ലായിടത്തും വായനയുടെ പൂനിലാവ് പരത്താൻ ഇ മലയാളി അവസരം ഒരുക്കുന്നത് പ്രശംസനീയം. കൊട്ടും ഞാൻ കേട്ടില്ല കുഴലും ഞാൻ കേട്ടില്ല എന്ന് പറഞ്ഞു ഒഴിയാതേ എല്ലാ എഴുത്തുകാരും അണിചേർന്നു ഈ സംരംഭം വിജയകരമാക്കട്ടെ. തന്റെ മൂക്ക് മുറിഞ്ഞാലും എതിരാളിയുടെ ശകുനം മുടക്കണമെന്ന മലയാളി ചിന്ത വെടിഞ്ഞു ഇത് എഴുത്തുകാരായ തങ്ങൾക്കു കൂടി ഉപകാരപ്രദമാണെന്നു മനസ്സിലാക്കി ചിന്തിക്കുക . നല്ല നല്ല ആശയങ്ങളും പംക്തികളും കൊണ്ട് വരുന്നെങ്കിലും നിർഭാഗ്യവശാൽ അത് പന്നികൾക്ക് മുന്നിൽ മുത്തുകൾ വിതറുന്നപോലെ ആകുന്നു. "cast not your pearls before swine" is a proverb from the Bible, specifically Matthew 7:6,
Jayan varghese 2025-07-20 01:55:16
ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി ഇ മലയാളി നിർവഹിക്കുന്ന നിഷ്ക്കാമ കർമ്മങ്ങൾ എക്കാലവും വിലമതിക്കപ്പെടുകയും അത് കേരളത്തിലെ സാംസ്ക്കാരിക ചരിത്രത്തിന്റെ ഭാഗമായി ആദരിക്കപ്പെടുകയും ചെയ്യുന്ന കാലം വരും ഇ മലയാളി പ്രവർത്തകർക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക