Image

‘പൃഥ്വിരാജിനോട് എനിക്ക് സോറി പറയേണ്ടി വന്നു’: കാരണം ആ വേഷം സൂര്യ ചെയ്തു; രേവതി വര്‍മ

രഞ്ജിനി രാമചന്ദ്രൻ Published on 19 July, 2025
‘പൃഥ്വിരാജിനോട് എനിക്ക് സോറി പറയേണ്ടി വന്നു’: കാരണം ആ വേഷം സൂര്യ ചെയ്തു; രേവതി വര്‍മ

 ജ്യോതികയെ നായികയാക്കി 2006-ൽ രേവതി ആർ. വർമ്മ സംവിധാനം ചെയ്ത 'ജൂൺ ആർ' എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. രേവതി വർമ്മയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. സിനിമയിൽ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ, ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് പൃഥ്വിരാജിനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക രേവതി.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് രേവതി ആർ. വർമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്. "ആദ്യത്തെ സിനിമയാണ് ജൂൺ ആർ. ആ സിനിമയുടെ കാസ്റ്റിംഗ് ആദ്യമേ ഫിക്സ് ചെയ്തതായിരുന്നു. നായികയായി ജ്യോതികയും, പിന്നെ ഖുശ്ബുവുമെല്ലാം. ഗസ്റ്റ് റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് പൃഥ്വിരാജിനെയായിരുന്നു. മല്ലിക സുകുമാരനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അങ്ങനെയാണ് പൃഥ്വിയിലേക്ക് എത്തിയത്. അദ്ദേഹം ഓക്കെ പറയുകയും ചെയ്തു," രേവതി വർമ്മ പറഞ്ഞു.

പിന്നീട് ജ്യോതിക തന്നോട് സംസാരിച്ചതിനെക്കുറിച്ചും രേവതി വെളിപ്പെടുത്തി. "ജ്യോതിക എന്നോട് സംസാരിച്ചു. 'ആ ഗസ്റ്റ് റോളിലേക്ക് സൂര്യ വന്നാൽ നന്നായിരിക്കും, ഇങ്ങനെയുള്ള കഥകൾ അയാൾക്ക് ഇഷ്ടമാണ്. ഒന്ന് ചോദിക്കാമോ?' എന്ന് എന്നോട് പറഞ്ഞു. അങ്ങനെ ജ്യോതിക കാരണം ആ വേഷത്തിലേക്ക് സൂര്യയെ വിളിച്ചു. പൃഥ്വിരാജിനോട് എനിക്ക് പിന്നീട് സോറി പറയേണ്ടി വന്നു," രേവതി ആർ. വർമ്മ കൂട്ടിച്ചേർത്തു. ജ്യോതികയുടെ ഇടപെടലാണ് സൂര്യയെ ഈ വേഷത്തിലെത്തിച്ചതെന്ന് സാരം.

 

 

English summary:

I had to say sorry to Prithviraj": the reason — that role was done by Suriya, says Revathi Varma.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക