വാഷിംഗ്ടൺ, ഡി.സി: ഏഷ്യാനെറ്റ് ന്യുസ്, മലങ്കര സിറിയൻ ഓർത്തഡോക്സ് നോർത്ത് അമേരിക്കൻ അതിരൂപതയുമായി സഹകരിച്ച് സംഘടിപ്പിച്ച അവാർഡ് നൈറ്റിൽ വിവിധ കർമ്മ രംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിനു വഴിവിളക്കായി മാറുകയും ചെയ്തവരെ വർണോജ്വലമായ ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു
വാഷിംഗ്ടൺ ഡല്ലസ് എയർപോര്ട്ട് ഹിൽട്ടനിൽ ഭദ്രാസനത്തിന്റെ യൂത്ത്-ഫാമിലി കോൺഫറൻസിനോടനുബന്ധിച്ചായിരുന്നു അവാർഡ് ചടങ്ങ്. മലങ്കര അതിരൂപതയുടെ പാത്രിയാർക്കൽ വികാരി ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബും പ്രസംഗിച്ചു.
വൈദ്യശാസ്ത്ര മേഖലയിലും സമൂഹ സേവനത്തിലും നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ ഡോ. ഷെൽബി കുട്ടിക്ക് ഹെൽത്ത്കെയർ എക്സലൻസ് അവാർഡ് ലഭിച്ചു.
യൂണിവേഴ്സിറ്റി ഓഫ് പിറ്റസ്ബർഗിലെ ഗാസ്‌ട്രോഎന്റർറോളജിസ്റ് ഡോ. ജെന്നിഫർ ചേന്നാട്ട് (സ്പെഷ്യൽ ജൂറി) അവാർഡ് നേടി. കോവിഡ് വാരിയർ അവാർഡ് ഏലിയമ്മ ജോണിനും മരണാനന്തര ബഹുമതിയായി ലഭിച്ചു.
ഗവൺമെന്റ് കോൺട്രാക്റ്റ് ലോജിസ്റ്റിക്സ് അനലിസ്റ്റും യുഎസ് മറൈൻ കോറിലേ വെറ്ററനുമായ ഗ്രേസ് മറ്റമനയ്ക്ക് യൂത്ത് ഐക്കൺ അവാർഡ് ലഭിച്ചു. കാനഡയിൽ താമസിക്കുന്ന ഐടി സ്പെഷ്യലിസ്റ്റും അധ്യാപകനുമായ ജെറിൻ രാജിന് യൂത്ത് ഐക്കൺ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.
കമ്മ്യൂണിറ്റി സർവീസ് അവാർഡ് സിബു നായർക്കും, ഗ്ലോബൽ കമ്പനീസിന്റെ സിഇഒ നോഹ ജോർജിന് കമ്മ്യൂണിറ്റി സർവീസ് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജോയ് ഇട്ടനു ലഭിച്ചു.
ഏഷ്യാനെറ്റ് എക്സലൻസ് അവാർഡ് ജേതാക്കളെ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് അഭിനന്ദിച്ചു.
സുറിയാനി സഭയുടെ ഭദ്രാസന കൗൺസിലുമായി സഹകരിച്ചുകൊണ്ട് കഴിഞ്ഞ വർഷം മുതലാണ് ഏഷ്യാനെറ്റ് എക്സലൻസ് അവാർഡ് നിശ സംഘടിപ്പിച്ചുതുടങ്ങിയത്. മലയാളി സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനും ലോകത്തിന് മുൻപിൽ അവരുടെ കഴിവുകൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിക്കുന്നതിനും ഇത്തരം പുരസ്കാരങ്ങൾ നല്ലതാണ്.
മലയാളികളുടെ ഭവനങ്ങളിൽ ഒഴിച്ചുനിർത്താൻ കഴിയാത്ത ഒരു ചാനൽ എന്നതുകൊണ്ടുതന്നെ ഏഷ്യാനെറ്റിന്റെ അവാർഡ് സവിശേഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഏതൊരു പ്രവാസിയെയും പോലെ മറ്റൊരു രാജ്യത്തേക്ക് വന്ന ഒരു വ്യക്തി, മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും എപ്രകാരം മറ്റുള്ളവർക്ക് മാതൃകയായി മാറുകയും ചെയ്യുന്നു എന്നതാണ് പുരസ്കാരത്തിന് അർഹരാകുന്നവരിൽ നിന്ന് പഠിക്കേണ്ടത് . ജാതിമത ഭേദമന്യേ ആണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്. നോമിനേഷൻ സ്വീകരിച്ച് ഏഷ്യാനെറ്റിലെയും ഭദ്രാസന കൗൺസിലിലെയും പ്രത്യേക ജൂറിയാണ് ആളുകളെ ഷോർട്ട്ലിസ്റ്റ് ചെയ്ത് വിജയികളെ തിരഞ്ഞെടുത്തത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് യുഎസ് ഹെഡ് ഡോ. കൃഷ്ണ കിഷോർ, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്ക കോർഡിനേറ്റർ, സെയിൽസ് ആൻഡ് ഇവന്റ്സ് ജിത്തു നായർ, ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ പ്രൊഡക്ഷൻ ഹെഡ് ഷിജോ പൗലോസ് എന്നിവർക്ക് പുറമെ ജേർണലിസ്റ്റുകളായ വിനോദ് ജോൺ, ആസാദ് ജയൻ എന്നിവർ അവാർഡ് ഷോയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചു. ചിക്കാഗോയിൽ നിന്ന് അലൻ ജോര്ജും പിന്തുണച്ചു
ഡോ. സന്ധ്യ ലാലും ഫെബി ജോണും ആയിരുന്നു എംസിമാർ.
സഭയെ പ്രതിനിധീകരിച്ചു അഭിവന്ദ്യ മോർ ജോസഫ് ബാലി, മോർ അന്തിമോസ് മാത്യൂസ് തിരുമേനി എന്നിവർ സന്നിഹിതരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ.ജെറി ജേക്കബ്, ട്രഷറർ ജോജി കാവനാൽ, കൗൺസിൽ അംഗങ്ങളായ ജെനു മഠത്തിൽ, ജിൻസ് മാത്യു എന്നിവരും അവാർഡ് നിശ വിജയിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു
see also
ഡോ. ജെന്നിഫർ ചേന്നാട്ട്: ഗവേഷണ രംഗത്ത് മികച്ച നേട്ടങ്ങൾ
ഡോ. ഷെൽബി കുട്ടിക്ക് ഹെൽത്ത്കെയർ എക്സലൻസ് അവാർഡ്
സിബു നായർ: ഭരണതലത്തിലെ ഇന്ത്യാക്കാരുടെ വക്താവ്
നോഹ ജോർജ്: സമൂഹ നന്മക്ക് മുന്നോട്ട് വരുന്ന അപൂർവ വ്യക്തിത്വം
ജെറിന്‍ രാജ്-വ്യത്യസ്ത രംഗങ്ങളിലെ മികവ്
ജോയി ഇട്ടൻ: സേവന രംഗത്തെ കയ്യൊപ്പ്
ഗ്രേസ് മറ്റമന: യുവജനതക്കു വഴികാട്ടി
ഏലിയാമ്മ ജോൺ: കോവിഡ് വാരിയർ