Image

അവരെന്നേ മരിച്ചവരാകയാൽ ( കവിത : സിംപിൾ ചന്ദ്രൻ )

Published on 20 July, 2025
അവരെന്നേ മരിച്ചവരാകയാൽ ( കവിത : സിംപിൾ ചന്ദ്രൻ )

ഓർമ്മകൾ ഭാരവും

ചോർമ്മകൾ പുണ്യവുമെന്ന്,

ആത്മഹത്യകൊണ്ട് ചിലർ

എഴുതിവയ്ക്കുന്നു!

മലയിടിച്ചിലുകളെ

അതിജീവിച്ചവരാണ്,

വീഴ്ത്തിയത്

തിരുനെറ്റിയിലേറ്റ

ഒരു ചെറുകല്ല്!

മറ്റുചിലർ

ആത്മഹത്യ ചെയ്യുന്നേയില്ല,

അവരെന്നേ മരിച്ചവരാകയാൽ!

 

drawing simple chandran

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക