നടൻ മോഹൻലാലിനൊപ്പം പല വേദികളിലും സ്ഥിരസാന്നിധ്യമായി ശ്രദ്ധ നേടിയ സമീർ ഹംസ ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് പുതിയ റിപ്പോർട്ടുകൾ. മോഹൻലാലിന്റെ ബോഡിഗാർഡോ, ആരാധകനോ, സ്പോൺസറോ എന്നൊക്കെയുള്ള സംശയങ്ങൾക്ക് വിരാമമിട്ട്, വർഷങ്ങളായുള്ള ദൃഢബന്ധമാണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് വ്യക്തമാകുന്നു. മോഹൻലാലിന്റെ ഉറ്റ ചങ്ങാതിമാരിൽ ഒരാളാണ് സമീർ. ലാലിന്റെ വീട്ടിൽ സമീറിനും കുടുംബത്തിനും വലിയ സ്ഥാനമുണ്ട്. അർദ്ധരാത്രിയിലും മോഹൻലാലിന്റെ വീട്ടിലേക്ക് കടന്നുചെല്ലാൻ മാത്രം അടുപ്പമാണ് ഇവർ തമ്മിൽ. സമീറിന്റെ മക്കളുടെ പിറന്നാൾ ആഘോഷങ്ങളിൽ മോഹൻലാൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
സമീറും മോഹൻലാലും തമ്മിലുള്ള ബന്ധം വർഷങ്ങളുടേതാണ്. സമീറിന്റെ ഭാര്യ ഹംനയുമായും മോഹൻലാലിന്റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. 2013-ൽ തൃശ്ശൂരിൽ നടന്ന ഇവരുടെ വിവാഹ സൽക്കാരത്തിൽ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു.നടൻ സഞ്ജയ് ദത്തുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല സമീറിനുള്ളത്. വെറും വാക്കുകളിൽ കൂടി സഞ്ജയ് ദത്തുമായുള്ള ബന്ധത്തെ നിർവചിക്കാൻ ആകില്ല.
മുത്തൂസ് കാറ്ററിംഗ് അടക്കമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ എം.എ. യൂസഫലിയുടെ അടുത്ത ബന്ധു കൂടിയാണ് സമീർ ഹംസ. കൊച്ചിയിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ടോണി & ഗൈ, ബാസ്കിൻ റോബിൻസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ കൈവശം വച്ചിരിക്കുന്ന യൂണിവേഴ്‌സ് വെഞ്ച്വേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സമീർ ഹംസ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിനിമയിലും വ്യവസായ രംഗത്തുമുള്ള പ്രമുഖരുമായി സമീറിന് അടുത്ത ബന്ധമുണ്ട്. നടൻ സഞ്ജയ് ദത്തുമായി അദ്ദേഹത്തിനുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹിന്ദി സിനിമകൾ കണ്ടാണ് സഞ്ജയ് ദത്തിനോടുള്ള ഇഷ്ടം തുടങ്ങിയതെങ്കിലും, ഇന്ന് ഒരു സഹോദരന് സമാനമായ സ്ഥാനമാണ് ഇവർ പരസ്പരം നൽകുന്നത്. സഞ്ജയ് ദത്തിന് പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിൽ സമീർ അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങും തണലുമായി നിന്നിട്ടുണ്ട്. അടുത്തിടെയും ഇവരുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. മോഹൻലാലുമായി സമീറിന് സമാനമായ ആത്മബന്ധമാണുള്ളതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
English summary:
Sameer Hamsa, Mohanlal's close aide; a close relative of Yusuff Ali and has a strong bond with Sanjay Dutt; Who is Sameer Hamsa?