Image

പ്രണയസ്പർശം ( കവിത : രമണി അമ്മാൾ )

Published on 21 July, 2025
പ്രണയസ്പർശം ( കവിത : രമണി അമ്മാൾ )

എന്നുള്ളിലെയോരോ നിശബ്ദതയും
നിന്റെ സ്പർശത്തെ കാത്തിരിക്കുന്നു,
മിഴിയടയ്ക്കുമ്പോൾ പോലും
കണ്മുന്നിലുണ്ടുനിന്റെ
രൂപം... !

മഴയിൽ നനഞ്ഞ കാടുപോലെ
നിന്റെ സാന്നിധ്യമെന്നിൽ നിറയുകയാണ്..
നിന്റെ സ്പർശത്തിന്റെ കരുത്ത്
ഞാനറിയാതെന്റെ മനസ്സിന്റെ കിളിവാതിൽ തുറക്കുന്നു..

ഇരുളിന്റെ മൗനത്തിൽ
നിന്റെ ചുടുനിശ്വാസമെന്റെ കവിളിൽ പതിയുമ്പോൾ,
പ്രണയമൊരിക്കലും
പറയാൻ മറന്നൊരു
വാക്കല്ലെന്നു ഞാൻ വായിക്കുന്നു, 
വാക്കിൽനിന്നുമാണെന്റെ ശ്വാസം
പുതിയ കവിതയാവുന്നത്.

മഞ്ഞ് പെയ്തൊരാ പുലരിയിൽ
ഓരുവാക്കുംമിണ്ടാതെ  നീ പോകുമ്പോഴും,
നിന്റെ കൈവിരലുകളുടെ തണുപ്പന്നെ കണ്ണീരാക്കിയുറക്കാറുണ്ട്..
ആ ഉറക്കമൊരു സ്വപ്നമാവുമ്പോൾ
നിന്റെ ചിറകുകൾ ഞാൻ തൊട്ടുപോകുന്നു..!

പ്രണയമൊരിക്കലും 
പറയാത്ത കഥയല്ല,
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥയാണ്,
ആ മധുരനൊമ്പര സ്പർശം,
ഉള്ളിലുരുകുന്ന വെളിച്ചമാകുമ്പോൾ
മഴവില്ലിന്റെ നിറങ്ങളിൽനിന്നു തിർന്നു വീഴും,
ഹൃദയമതിനെ കണ്ണീരോടെ  ചേർത്തുപിടിക്കും,

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക