17 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ബിറ്റ്കോയിന്റെ വിപണി മൂല്യം $123.1K യ്ക്കു മുകളിലേക്ക് ഉയർന്നപ്പോൾ തന്നെ, ക്രിപ്റ്റോ മാർക്കറ്റിൽ ചരിത്രപരമായ ഒരു ആധിപത്യ കുതിച്ചുചാട്ടം കാണാനിടയായി.
നിലവിൽ, ഒരു കിലോഗ്രാം സ്വർണ്ണത്തിന്റെ വില $107,921.61 ആണ്, അതേസമയം ഒരു ബിറ്റ്കോയിൻ അതിലും എത്രയോ ഉയർന്ന് $122,947.76 ൽ വ്യാപാരം ചെയ്യപ്പെടുന്നു. അതിശയം തോന്നുന്നില്ലേ!
ബിറ്റ്കോയിന്റെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ ചോദ്യം
പിന്തുടർന്നിട്ടുണ്ട്. $1,000, $5,000, $10,000, $100,000 തൂടങ്ങി ഓരോ കുതിച്ചു ചാട്ടങ്ങളും കാണുമ്പോൾ, ഇത് ഇവിടെ അവസ്സാനിക്കുമെന്നു കണക്കു കൂട്ടിയവരുണ്ട്. എന്നാൽ ഭാവി പ്രവചിക്കാൻ നമുക്ക് കഴിയില്ലെങ്കിലും, വിമർശകരും വിശ്വാസികളും എന്താണ് പറഞ്ഞതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
2010 ൽ നിങ്ങൾ ബിറ്റ്കോയിനിൽ $1,000 നിക്ഷേപിച്ചാൽ, നിങ്ങളുടെ നിക്ഷേപം ഏകദേശം $1.07 ബില്യൺ ആയിരിക്കും. 2010 ജൂലൈയിൽ ഒരു ബിറ്റ്കോയിനിന്റെ മൂല്യം $0.10 ആയിരുന്നു.
ആ നേട്ടങ്ങൾ ചിലപ്പോൾ ഭ്രാന്തമായി തോന്നിയേക്കാം. പക്ഷേ അത് ആവർത്തിക്കേണ്ടതുമായിരുന്നു. കാരണം ക്രിപ്‌റ്റോ എന്നും ഒരു ഊഹാപോഹമാണ്. പല സമയങ്ങളിലും നിങ്ങൾക്ക് മുഴുവൻ $1,000 നഷ്ടപ്പെടുമായിരുന്നു.
2025 ജൂൺ 11-ന്, ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ $120,000-ലേക്ക് കുതിച്ചുയർന്നു. ഒരു പതിറ്റാണ്ട് നീണ്ട യാത്രയിൽ, പലരും മുമ്പ് പലതവണ വൻ വില വർധന നടക്കുമെന്ന് വിശ്വസിച്ചിരുന്നു. ഒരു വർഷം മുമ്പ്, അത് $40,000–$60,000 ശ്രേണിയിൽ വ്യാപാരം ചെയ്തുവന്നത് വീണ്ടും നിക്ഷേപകരിൽ ഉണർവുണ്ടാക്കി. നിങ്ങൾ അന്ന് വാങ്ങിയില്ലെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. എനിക്കും സാധിച്ചില്ല. വില വളരെ ഉയർന്നതാണെന്ന് ഭയന്നോ, ബിറ്റ്കോയിൻ ഇതിനകം തന്നെ അതിന്റെ മാക്സിമം എത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടോ, പല നിക്ഷേപകരും അന്ന് അറച്ചു നിന്നു. എന്നാൽ ഇതാ ഇന്ന് വീണ്ടും മറ്റൊരു റെക്കോർഡിലാണ്. അപ്പോൾ നമ്മുടെ കണക്കുകൂട്ടലും പ്രവചനവും ഒന്നും ഫലിക്കുന്നില്ല!
ട്രാക്ക് ചെയ്യുന്നതിൽ പ്രശസ്തരായ ഒരു വെബ്സൈറ്റ്, "ബിറ്റ്കോയിൻ തകരുന്നു" എന്നുള്ള പ്രഖ്യാപനങ്ങൾ 431 ലധികം തവണ, രേഖപ്പെടുത്തിയിട്ടുണ്ട്.
തകർച്ചയെക്കുറിച്ചോ അപ്രസക്തതയെക്കുറിച്ചോ ആവർത്തിച്ചുള്ള പ്രവചനങ്ങൾ പ്രമുഖ സാമ്പത്തിക വിദഗ്ധരിൽ നിന്നോ, ബാങ്കർമാരിൽ നിന്നോ, പ്രധാന പ്രസിദ്ധീകരണങ്ങളിൽ നിന്നോ ഇടക്കിടെ വന്നിട്ടും, ബിറ്റ്കോയിൻ വിലയിലും ആധിപത്യത്തിലും മുമ്പിൽത്തന്നെ.
അത്തരമൊരു ബിറ്റ് കോയിന്റെ മരണവാർത്ത പ്രസിദ്ധീകരിക്കുമ്പോഴെല്ലാം, ആരെങ്കിലും വെറും 100 ഡോളർ മാത്രം നിക്ഷേപിച്ചിരുന്നെങ്കിൽ, ഇന്ന് അവരുടെ മൂല്യം 122 മില്യൺ ഡോളറിലധികം ആയേനെ!
1971-ൽ, യുഎസ് ഡോളർ അതിന്റെ അധിഷ്ഠിത സംവിധാനങ്ങൾ
സ്വർണ്ണത്തിൽ നിന്ന് വേർപെടുത്തിയപ്പോൾ മുതൽ, ഗവൺമെന്റുകൾ അറിഞ്ഞും അറിയാതെയും കറൻസികളുടെ വ്യവസ്ഥയിൽ ചലനങ്ങൾ സൃഷ്ടിച്ചു. അവിടെ പണം പരിധിയില്ലാതെ അച്ചടിക്കാൻ കഴിയുമെന്നായി. ജനാധിപത്യ സംവിധാനങ്ങളിൽ, വോട്ടർ പിന്തുണാ ഫണ്ടിംഗ് സബ്‌സിഡികൾ, ക്ഷേമം, റോഡ് നിർമ്മാണ പരിപാടികൾ എന്നിവ നിലനിർത്താൻ, അതാത് ഗവൺമെന്റുകൾ പലപ്പോഴും കൂടുതൽ നോട്ടുകൾ അച്ചടിക്കുന്നു, അതിനാൽ അവർക്ക് അധികാരം നിലനിർത്താൻ കഴിയും. അങ്ങനെ കോവിഡ് ആക്രമണം പോലുള്ള കാലഘട്ടത്തിൽ അപ്രതീക്ഷിത ചിലവുകൾ നികത്താനും, ജോലികൾ സൃഷിക്കാനും, നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഈ പ്രക്രിയ നിശബ്ദമായി പണത്തിന്റെ മൂല്യം കുറയ്ക്കുന്നു. കറൻസികൾക്ക് വാങ്ങൽ ശേഷി നഷ്ടപ്പെടുമ്പോൾ, റിയൽ എസ്റ്റേറ്റ്, ഓഹരികൾ, സ്വർണ്ണം, ബിറ്റ്‌കോയിൻ തുടങ്ങിയ ദുർലഭമായ ആസ്തികൾക്ക് വില ഉയരുന്നു. എന്നാൽ ഇവയിൽ, ബിറ്റ്‌കോയിൻ മാത്രമാണ് ലഭ്യതയിൽ കുറവുള്ള ആസ്തി. ഡൊണാൾഡ് ട്രംപിന്റെ വീണ്ടും തിരഞ്ഞെടുപ്പും ക്രിപ്‌റ്റോ ലോബിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും കാരണം, ആസ്തിയായി ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾ കൂടുതൽ നിയമസാധുത നേടിയിട്ടുണ്ട്. കൂട്ടത്തിൽ ഈറ്റി എഫ് അംഗീകാരവും കൂടിയായപ്പോൾ ബിറ്റ് കോയിന്റെ പ്രതാപം കൂടി. ( ഒരു ETF അല്ലെങ്കിൽ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് എന്നത് ഇക്വിറ്റി സ്റ്റോക്കുകൾ, ബോണ്ടുകൾ, മറ്റ് സ്ഥിര വരുമാന സെക്യൂരിറ്റികൾ, ചരക്കുകൾ, കറൻസികൾ തുടങ്ങിയ ആസ്തികൾ ഉൾക്കൊള്ളുന്ന ഒരു നിക്ഷേപമാണ്).
ബിറ്റ്‌കോയിൻ ഇടിഎഫുകളുടെ അംഗീകാരം, റീട്ടെയിൽ നിക്ഷേപകർക്ക് പ്രവേശനം തുറന്നുകൊടുത്തു. മില്ലേനിയലുകളും ന്യൂജെൻസും ബിറ്റ്‌കോയിനെ കൂടുതൽ വിശ്വസിച്ചു പിന്തുണയ്ക്കുന്നതായി കാണിക്കുന്നു
ക്രിപ്‌റ്റോ മാർക്കറ്റ് ഒരു ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു, മൊത്തം വിപണി മൂലധനത്തിൽ $4 ട്രില്യൺ കവിഞ്ഞു. യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ഇറ്റലി, കാനഡ, ബ്രസീൽ, റഷ്യ എന്നിവയുടെ വാർഷിക ജിഡിപിയേക്കാൾ ഇപ്പോൾ വലിയ മൂല്യമാണിത്.
എന്നിരുന്നാലും, ചില വിശകലന വിദഗ്ധർ പറയുന്നത് ഇനിയും ഉയർച്ച തുടരാൻ സാധ്യതയുണ്ടെന്നാണ്.