നഴ്സിംഗ് രംഗത്ത് പെൻസിൽവാനിയ ഇൻഡ്യൻ അമേരിക്ക നഴ്സസ് ഒർഗനൈസേഷൻ (PIANO) സ്ഥാപിതമായത് 1975 ൽ ആയിരുന്നു. അന്നു മുതൽ അമേരിക്കയിലും ഇൻഡ്യയിലും നഴ്സുമാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പിയാനോ കൃത്യമായി ഇടപ്പെട്ടു വരുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോണ്ട്, സർട്ടിഫിക്കറ്റ് പിടിച്ചുവക്കൽ മുതലായ കാര്യങ്ങളിലും ഉയരം, വയസ്, വിവാഹ സ്ഥിതി മുതലായവയിലും അടിമുടി വന്ന മാറ്റങ്ങളിൽ പിയാനോയുടെ സ്വാധീനം ചില്ലറയല്ല.
ശമ്പളം വർദ്ധിപ്പിക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് 115 ദിവസം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്നത് പുന്നപ്ര സമരനായകൻ അന്തരിച്ച ശ്രീ വി.എസ് അച്യുതാനന്ദൻ്റെ ശക്തമായ ഇടപെടൽ മൂലം ആയിരുന്നു. അന്ന് മാർ ബസേലിയോസിൽ കത്തിപ്പടർന്ന സമരം പ്രതിപക്ഷ നേതാവായിരുന്ന വി എസിൻ്റെ ഉറപ്പിലാണ് ഒത്തു തീർന്നത്. മൂന്ന് നഴ്സുമാർ ആത്മാഹുതി നടത്തുവാൻ മുകളിലത്തെ നിലയിൽ എത്തുകയും അവർ ബഹുമാനപ്പെട്ട വിഎസിൻ്റെ ഉറപ്പിൻ്റെ പിൻബലത്തിൽ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങുകയും ഉണ്ടായി.
അതവരുടെ ജീവിത വിജയം ആയിരുന്നു. ഒപ്പം കഷ്ടപ്പെട്ടിരുന്ന ഒരു പാട് നഴ്സ്മാരുടേയും. ആലുവയിൽ ആരോഗ്യ മന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും ശ്രീ വി എസിൻ്റേയും നേതൃത്വത്തിൽ മാനേജ്മെൻ്റ് നടത്തിയ ചർച്ച വിജയം കണ്ടു. ഇംഗ്ലീഷിൽ ഉണ്ടാക്കിയ ഉടമ്പടി മാനേജ്മെൻ്റ്റ് തിരുത്തും എന്ന പേടിയിൽ മലയാളത്തിലും വേണം എന്ന് പറഞ്ഞതും വി എസ് ആയിരുന്നു. ഈ സമരത്തിലും പിയാനോ സ്വീകരിച്ച നിലപാടുകൾ സ്മരണീയമാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ പോലും ഫലം കണ്ടിരുന്നില്ല എന്ന കാര്യത്തിലാണ് വി എസ് നമുക്ക് പ്രിയങ്കരനാകുന്നത്
ബ്രിജിത് വിൻസൻ്റ്
Founding President, (PIANO)