ഈ കഴിഞ്ഞ ഒരാഴ്ച്ചക്ക് മുൻപ് ഇന്ത്യയിൽ തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി കേരളത്തിലും പണിമുടക്ക് നടക്കുകയുണ്ടായി. തൊഴിലാളികൾക്കു കൂടുതൽ അവകാശങ്ങൾ നേടിയെടുക്കാനും കേന്ദ്ര അവഗണയ്ക്കും എതിരെയുമാണെന്നാണ് പണിമുടക്കെന്നാണ് അവർ ഇതിനെക്കുറിച്ചു പറയുന്നത് പറയുന്നത് . ദേശീയതലത്തിലുള്ള ഈ പണിമുടക്ക് പ്രധാനമായും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറിയതെങ്കിലും അവരുടെ മാതൃ രാഷ്ട്രീയ സംഘടനകൾ ഇതിനെ പിന്തുണച്ചതോട് അത് ഒരു ബന്ദിന് തുല്യമായിരുന്നു. ഒട്ടുമിക്ക കടകളും അടഞ്ഞു കിടന്നിരുന്നു. ഒട്ടുമിക്ക വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. എന്നാൽ സർക്കാർ ഓഫീസുകളിൽ ഉൾപ്പെടെ പല സ്ഥലത്തും ജീവനക്കാർ എത്തി. സമരക്കാർ അവർക്കെതിരെ പ്രതികരിക്കുകയും അത് കൈയ്യാങ്കളിയിൽ വരെ എത്തുകയും ചെയ്തു.
സമരക്കാർ വൻ വിജയമായി സമരത്തെ വിലയിരുത്തിയപ്പോൾ ജനങ്ങൾ ആ സമരത്തെ ജനദ്രോഹ സമരമായാണ് കണ്ടത് . അതു തന്നെയായിരുന്നു യാഥാർഥ്യവും. സ്വാതന്ത്രത്തിനു മുൻപും അതിനു ശേഷവും അനേകം സമരങ്ങൾ അരങ്ങേറിയ നാടാണ് ഇന്ത്യ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് തന്നെ അനേകം സമരങ്ങളിൽ കൂടിയാണ് . ബ്രിട്ടീഷുകാരുടെ തോക്കിനും ലാത്തിക്കും മുൻപിൽ ഇന്ത്യൻ ജനതയുടെ സായുധ സമരം വൻ പ്രതിരോധം തീർക്കുകയാണ് ചെയ്തത്. നിസ്സഹകരണവും നിരാഹാര സമരവും ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സമര മാർഗ്ഗങ്ങളിൽ കൂടിയായിരുന്നു. ബന്ദും ഹർത്താലുമെന്ന ശക്തമായ സമര പോരാട്ടത്തിൽ കൂടി ഭരണ വർഗ്ഗത്തിന്റെ ഒരുക്കുമുഷ്ടിയെ നിഷ്പ്രഭമാക്കാമെന്ന് ലോകത്തിനുമുന്നിൽ കാണിച്ചുകൊടുത്തതും ഇന്ത്യയായിരുന്നു.
അങ്ങനെ സായുധ സമരമുറകളിൽ കൂടി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം . ആ സമരത്തിൽ ഒട്ടു മിക്ക ജനങ്ങളും പങ്കെടുത്തിരുന്നു കാരണം അവർക്ക് അത് ആവശ്യമായിരുന്നു. അങ്ങനെയുള്ള സമരത്തിൽ കൂടിയേ തങ്ങൾക്ക് തങ്ങളുടെ നാടിനെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിയു എന്നവർക്ക് ബോധ്യമുണ്ടായിരുന്നു. അവരെ ബോധ്യപ്പെടുത്തിയിരുന്നത് ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള നേതാക്കളായിരുന്നു. അങ്ങനെ ജാനകിയ സമരമുറകളുടെ വിജയമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം.
എന്നാൽ ഒരു നിർഭാഗ്യകരമായ കാര്യം ആ സമരമുറകൾ സ്വാതന്ത്ര്യത്തിനു ശേഷവും നാം കൈവിടാതെ പിന്തുടർന്നുയെന്നതാണ്. സ്വാതന്ത്ര്യസമരത്തിന് ശേഷം ആ സമര മാർഗ്ഗങ്ങൾക്ക് അതുപോലെ പ്രസക്തിയുണ്ടായില്ലെന്നു മാത്രമല്ല അതുകൊണ്ട് കാര്യമായ നേട്ടവും ഉണ്ടായിട്ടില്ല. വളരെ കുറച്ച് സമരങ്ങൾക്ക് മാത്രമേ ആ അവകാശം പറയാൻ കഴിയു. \
അതിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ ചെയ്തവയ്ക്ക്. എന്നാൽ ഈ സമര മാർഗ്ഗങ്ങൾ എല്ലാം തന്നെ ഇന്ന് അവകാശ സമരങ്ങളായി മാറിയെന്നതാണ് വസ്തുത. അത് മാത്രമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായി മാറി. ഈ അടുത്ത കാലത്ത് നടന്ന ഒട്ടു മിക്ക സമരങ്ങളും ജനത്തെ ബുദ്ധിമുട്ടിക്കാത്തതായിട്ടുണ്ടോ. ഇപ്പോഴത്തെ ഈ സമരങ്ങൾ കൊണ്ട് ആർക്ക് എന്ത് പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ട്രെയ്ഡ് യൂണിയൻ സംഘടനകൾ നടത്തുന്ന സമരങ്ങളിൽ. ഈ അടുത്ത കാലങ്ങളിൽ നടന്ന തൊഴിലാളി സമരങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. സമരങ്ങളിൽ കൂടിയാണ് നേതാക്കൾ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അണികളെ ആവേശം കൊള്ളിക്കുന്നതും ഒപ്പം പിടിച്ചു നിർത്തുന്നതും. തൊഴിലാളി സമരങ്ങൾ തൊഴിലാളികൾക്ക് വേണ്ടിയാണെങ്കിലും അത് അനേകം തൊഴിൽ സ്ഥാപനങ്ങൾ തകർത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളമാണ് അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അനാവശ്യ തൊഴിൽ സമരങ്ങൾ നടത്തി തൊഴിൽ സഘടനകൾ കേരത്തിൽ തകർത്ത വ്യവസായ സ്ഥാപനങ്ങളുടെ കണക്കെടുത്താൽ എണ്ണാത്തത്രയാണ്. ബിർളയുടെ കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനമായിരുന്നു പുനലൂർ പേപ്പർ മിൽ. അനേകം പേർക്ക് തൊഴിൽ നൽകിയ ആ വ്യവസായ സ്ഥാപനം ഇന്ന് ഓർമ്മകളിൽ പോലുമില്ലാതായത് അനാവശ്യ അവകാശ തൊഴിലാളി സമരങ്ങളായിരുന്നു.
അവിടെയുള്ള തൊഴിലാളികക്ക് തൊഴിൽ നഷ്ടപ്പെടുകയും അവരുടെ കുടുംബം പട്ടിണിയിലുമായി. എന്നാൽ അവരെ സമരത്തിലേക്ക് തള്ളിവിട്ട നേതാക്കൾ നിയമ സഭയിലും പാർലമെന്റിലും പോയി അധികാരം പങ്കിട്ടെടുത്തു. സ്വകാര്യ കോളേജുകളിലും വിദേശ യൂണിവേഴ്സിറ്റികളിലും പഠിച്ച അവരുടെ മക്കൾ ഇന്ന് നല്ല നിലയിലായി. പുനലൂർ പേപ്പർ മിൽ മാത്രമല്ല കളമശ്ശേരിയിലെ അപ്പോളോ ടയേഴ്‌സ് തുടങ്ങി ചെറുതും വലുതുമായ നിരവധി സ്ഥാപങ്ങളാണ് കേരത്തിൽ ട്രെയ്ഡ് യൂണിയൻ സമരങ്ങളിൽ കൂടി ഇല്ലാതായത് . ഈ സമരങ്ങൾ കാരണം കേരളത്തിൽ വരേണ്ട പല വ്യവസങ്ങളും മാറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി സ്ഥാപിച്ചു. എന്നിട്ട് മലയാളികൾ അവിടെ പോയി ഒരു മടിയുമില്ലതെയും സമരം ചെയ്യാതെയും ജോലിചെയ്യും .
അവകാശങ്ങൾ നേടാൻ സമരങ്ങൾ ഒരു പരിധിവരെ ആവശ്യമാണ്. എന്നാൽ ആ സമരത്തിൽ കൂടി വ്യവസായങ്ങൾ തന്നെ ഇല്ലായ്‌മ ചെയ്യരുത് ഇത് ഉമ്മൻ ചാണ്ടി ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയു. അതുപോലെ വ്യവസങ്ങളിൽ കുടിയെ തൊഴിൽ സാധ്യത ഉണ്ടാകു. സമരം നടത്താൻ തൊഴിലാളികൾക്ക് അവകാശം ഉള്ളതുപോലെ അതിൽ നിന്ന് വിട്ടുനിൽക്കാനും അവർക്ക് അവകാശമുണ്ട്. അങ്ങനെ വിട്ടു നിൽക്കുന്നവരെ തടയുന്നതും ഉപരോധിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും സംസ്ക്കാര ശൂന്യതയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആശയങ്ങളിൽകൂടിയാണ് സമരം ചെയ്യേണ്ടത് അല്ലാതെ ഉരുക്കു മുഷ്ടി കാട്ടിയല്ല. ആവശ്യമെന്ന തോന്നൽ തൊഴിലാളിക്കുണ്ടെന്ന് തോന്നുമ്പോൾ അവർ സമരത്തെ പിന്തുണച്ചുകൊണ്ട് നിങ്ങൾക്കൊപ്പം വരും അല്ലാതെ ഭീഷണിപ്പെടുത്തിയല്ല അവരെ ഒപ്പം നിർത്തേണ്ടത്. അതാണ് ജനാതിപത്യ മര്യാദ . ആ മര്യാദ ആദ്യം നേതാക്കൾ പഠിക്കണം.