Image

ചലിക്കുന്ന ചക്രങ്ങൾ (കവിത : ഷൈല ബാബു)

Published on 23 July, 2025
ചലിക്കുന്ന ചക്രങ്ങൾ (കവിത :  ഷൈല ബാബു)

ആവരണമണിയുന്നൊ-
രാഭരണമെന്നപോൽ
കണ്ണാടിച്ചില്ലിലെ പുഞ്ചിരി മൊട്ടുകൾ

മിഴിയിണപ്പൂക്കളിൽ
തെളിയുന്നനുസൃതം,
സരസഭാവങ്ങളായ്
നവരസക്കൂട്ടുകൾ!


ഉൻമാദ ഭാവങ്ങൾ
ചൊടികളിലൊളിപ്പിച്ചു
കൗമാര ചാപല്യ
പ്രണയകുസൃതികൾ!

മായാപ്രപഞ്ചത്തിൻ
വർണഭേദങ്ങളിൽ
കളിയരങ്ങാകുന്ന
കലിയുഗഭൂതികൾ!

ദേഹങ്ങളൊക്കെയു-
മകലത്തിലാകവേ,
ദേഹി ബന്ധങ്ങളും
ശിഥിലമായീടുന്നു.

മാംസദാഹത്തി-
ന്നരുതുകൾ തേടവേ
ശോണിമയാർന്നുള്ള
നയനങ്ങൾ തുറിക്കുന്നു!

വരണമാല്യങ്ങളെ,
വിഷസർപ്പമാക്കിടും
നീച ബാഹുക്കളും
നീളുന്നു ചുറ്റിലും!

ജ്വാലാമുഖികളായ്
പ്രതികാരച്ചൂളയിൽ
ചതിയുടെ കാപ്പിട്ടു
കമിതാക്കളൊടുങ്ങുന്നു!

ബന്ധനമതിൽക്കെട്ടിൽ കൊത്തിവലിക്കുന്നു 
കഴുകൻ്റെ പകമൂത്ത നഖമുനച്ചുരുളിനാൽ

സ്വേദകണങ്ങളിറ്റിറ്റു വീഴവേ
ശരപഞ്ജരത്തി
ലായ് പെൺകിളി
തളരുന്നു

അമരുന്ന കണ്ഠത്തിൽ കുറുകുന്ന നിശ്വാസം, 

മദോന്മത്തനാക്കവേ പരിസരം മറക്കുന്നു.

ഈആവരണമണിയുന്നൊ-
രാഭരണമെന്നപോൽ
കണ്ണാടിച്ചില്ലിലെ പുഞ്ചിരി മൊട്ടുകൾ

മിഴിയിണപ്പൂക്കളിൽ
തെളിയുന്നനുസൃതം,
സരസഭാവങ്ങളായ്
നവരസക്കൂട്ടുകൾ!


ഉൻമാദ ഭാവങ്ങൾ
ചൊടികളിലൊളിപ്പിച്ചു
കൗമാര ചാപല്യ
പ്രണയകുസൃതികൾ!

മായാപ്രപഞ്ചത്തിൻ
വർണഭേദങ്ങളിൽ
കളിയരങ്ങാകുന്ന
കലിയുഗഭൂതികൾ!

ദേഹങ്ങളൊക്കെയു-
മകലത്തിലാകവേ,
ദേഹി ബന്ധങ്ങളും
ശിഥിലമായീടുന്നു.

മാംസദാഹത്തി-
ന്നരുതുകൾ തേടവേ
ശോണിമയാർന്നുള്ള
നയനങ്ങൾ തുറിക്കുന്നു!

വരണമാല്യങ്ങളെ,
വിഷസർപ്പമാക്കിടും
നീച ബാഹുക്കളും
നീളുന്നു ചുറ്റിലും!

ജ്വാലാമുഖികളായ്
പ്രതികാരച്ചൂളയിൽ
ചതിയുടെ കാപ്പിട്ടു
കമിതാക്കളൊടുങ്ങുന്നു!

ബന്ധനമതിൽക്കെട്ടിൽ കൊത്തിവലിക്കുന്നു 
കഴുകൻ്റെ പകമൂത്ത നഖമുനച്ചുരുളിനാൽ

സ്വേദകണങ്ങളിറ്റിറ്റു വീഴവേ
ശരപഞ്ജരത്തി
ലായ് പെൺ കിളി
തളരുന്നു

അമരുന്ന  കണ്ഠത്തിൽ കുറുകുന്ന നിശ്വാസം, മദോന്മത്തനാക്കവേ പരിസരം മറക്കുന്നു.

ഈ വിധമെന്തിനായ്
ചലിക്കുന്നു ചക്രങ്ങൾ
കാലത്തിനന്ത്യവു-
മാസന്നമായിതോ..!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക