Image

ദിലീപിന്റെ 'ഭ.ഭ.ബ'യിൽ മോഹൻലാൽ; കോടികൾ മുടക്കി വമ്പൻ ആക്ഷൻ-നൃത്ത നമ്പർ

രഞ്ജിനി രാമചന്ദ്രൻ Published on 23 July, 2025
ദിലീപിന്റെ 'ഭ.ഭ.ബ'യിൽ മോഹൻലാൽ; കോടികൾ മുടക്കി വമ്പൻ ആക്ഷൻ-നൃത്ത നമ്പർ

ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമിക്കുന്ന പുതിയ ചിത്രമായ 'ഭ.ഭ.ബ'യിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ നൃത്ത രംഗങ്ങളിലൊന്ന് ഈ ചിത്രത്തിലായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മോഹൻലാലും ദിലീപും ഒരുമിച്ചെത്തുന്ന ഈ ഗാനം എറണാകുട്ടിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനരംഗത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചതായാണ് വിവരം. ഗാനത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിനായി ഒരു പ്രത്യേക വാഹനം പരിഷ്കരിച്ച് നിർമ്മിച്ചിട്ടുമുണ്ട്. കൂടാതെ, ചിത്രത്തിൽ ദിലീപിനൊപ്പം ഒരു സംഘട്ടന രംഗത്തിലും ലാലേട്ടൻ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു മാസ് കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന 'ഭ.ഭ.ബ'യിൽ ദിലീപിന് പുറമെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലായി വമ്പൻ ബജറ്റിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്. അരുൺ മോഹൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
 

 

English summary:

Mohanlal in Dileep's 'Bha.Bha.Ba'; Grand Action-Dance Number Made with Crores

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക