തമിഴ് സിനിമയിലെ ആദ്യ പാൻ-ഇന്ത്യൻ ഹിറ്റ് എന്ന വിശേഷണത്തിന് അർഹമായിരുന്നു 1996-ൽ പുറത്തിറങ്ങിയ കമൽഹാസന്റെ ‘ഇന്ത്യൻ’ എന്ന ചിത്രം. ദേശീയ അവാർഡ് നേടിയ ഈ ശങ്കർ ചിത്രം ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഇതിനുശേഷം 2017ൽ ‘ഇന്ത്യൻ 2’ പ്രഖ്യാപിച്ചു. എന്നാൽ പല തടസ്സങ്ങൾ കാരണം ഏഴ് വർഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
റിലീസ് വൈകിയെങ്കിലും ആരാധകർക്കിടയിൽ ചിത്രത്തിലുള്ള പ്രതീക്ഷ ഉയർന്നു തന്നെ നിന്നു. എന്നാൽ ‘ഇന്ത്യൻ 2’ തിയേറ്ററിൽ പരാജയപ്പെടുകയും ശങ്കറിന്റെ ഏറ്റവും മോശം ചിത്രമായി വിമർശിക്കപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ വിഎഫ്എക്‌സിനെയും സ്റ്റണ്ട് സീക്വൻസുകളെയും നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുകയും ട്രോളുകൾ ഉണ്ടാക്കുകയും ചെയ്തു.