സമാധാനവും സുഖദജീവിതവും സുരക്ഷയും ശാശ്വതമായി ലഭിക്കുന്ന തിന്, സകല ജനങ്ങളുടെയും ഒരുമയും സഹകരണവും സ്നേഹവും ആവ ശ്യമാണ്. അതെങ്ങനെ നേടാം? പണ്ട്, അസാദ്ധ്യമെന്നു കരുതിയ പല സംഗ തികളും ഇപ്പോള്‍ സാധ്യമാണ്. അതിന്‍റെ കാരണം ദൈവകൃപയാണെന്നും മറിച്ച് ശാസ്ത്രപുരോഗതിയാണെന്നും രണ്ട് അഭിപ്രായങ്ങള്‍ ഏതാണ് ശരി?
പൊരുത്തക്കേടുകളുടെ ഉറവുകളാണ് മതവും രാഷ്ട്രിയവും. സമാന്തര രേഖകള്‍ പോലെ സഞ്ചരിച്ച പല കക്ഷികളും, ഇപ്പോള്‍ സൌഹൃദത്തോടെ സഹകരിക്കുന്നു. നിഷ്പക്ഷ്തയുടെ മൂല്യവും വര്‍ദ്ധിച്ചുവരുന്നു. ഇത് ഏറെ പ്രോത്സാഹനവുമാണ്. ഭാവിയില്‍, ഒരു പുതിയ ഭൂമി സ്ഥാപിക്കപ്പെടുമെന്ന് ദൈവീകമായ പ്രവചനമുണ്ട്. പക്ഷേ, അതീവ ഗുരുതരവും വഴക്കമില്ലാത്തതു മായ മതഭിന്നത നിലവിലുള്ളതിനാല്‍, ഇത് എങ്ങനെ നിറവേറും?. ഒരിക്കലും, മതവിരുദ്ധത അറ്റുപോവുകയില്ലെന്നു കരുതുന്നവരാണ് അധികം.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളിലോന്നാണ് ഹിന്ദുമതം. .തത്വചിന്താപരമായ പാരമ്പര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും, സംഘ ടനാപരമായ വിഭാഗങ്ങള്‍ ഇതില്‍ കുറവാണ്. ഇന്‍ഡ്യയിലും നേപ്പാളിലും വ്യാപിച്ചുകിടക്കുന്ന ഈ മതം, പ്രവാസികളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പടരുന്നുണ്ട്. കോടിക്കണക്കിന് ആളുകളുടെ ആത്മീയ ജീവിതത്തെ ധന്യമാക്കുന്നുവെന്നതാണ് ഈ മതത്തിന്‍റെ പ്രാധാന്യം. ഉപനിഷത്തുകള്‍, പുരാണങ്ങള്‍, വേദങ്ങള്‍ എന്നിവയിലൂടെ അനവധി തത്വചിന്തകളും സാംസ്കാരികമൂല്യങ്ങളും ലോകത്തിന് നല്‍കിയിട്ടുണ്ട്. അഹിംസ, കര്‍മ്മ, ധര്‍മ്മ തത്വങ്ങള്‍ ഹിന്ദുമതത്തെ ആത്മീയസമൃദ്ധമാക്കുന്നു. ആയൂര്‍വേദം, ധ്യാനം, യോഗ എന്നിവ ഹിന്ദു പാരമ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. മതസൌ ഹൃദത്തിനു മാതൃകയായ ഹിന്ദുമതം, ആത്മീയതയും ഭൗതികതയും കൂടി ച്ചേര്‍ന്ന ജീവിതശൈലിയാണ് പങ്കുവയ്ക്കുന്നത്. അനവധി ആചാരങ്ങളും, ജാതിവ്യത്യാസങ്ങളും, ദൈവങ്ങളുമുള്ള ഈ മതം മനുഷ്യവര്‍ഗ്ഗലോകത്തിന് നല്ല മാര്‍ഗ്ഗദര്‍ശിയാണ്.
പുരാതനമായ ബുദ്ധമതത്തില്‍ ‘തെരവാദ’ ‘മഹായാന’ ‘വജ്രായന’ എന്ന മൂന്ന് വിഭാഗങ്ങള്‍. അനിത്യത, അറിവിന്‍റെ മാര്‍ഗ്ഗം, അഷ്ടാംഗ മാര്‍ഗ്ഗം, അഹിംസ, നിര്‍വാണം, പുനര്‍ജ്ജന്മം, മഹാസത്യങ്ങള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച സിദ്ധാന്തങ്ങളാണ് ബുദ്ധമതത്തിന്‍റെ സുപ്രധാന ആധാരശിലകള്‍.
ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദന്മാരുടെ, “തനാഖ്” എന്ന തിരുവെഴുത്ത് ഗ്രന്ഥത്തില്‍, ബൈബിളിന്‍റെ പഴയനിയമഭാഗത്തുള്ള അഞ്ച് പുസ്തകങ്ങളും, മുന്‍കാല പ്രവാചാകന്മാരുടെയും, പിന്‍കാലപ്രാവാചകന്മാ രുടെയും പുസ്തകങ്ങളും ചേര്‍ത്തിട്ടുണ്ട്. തങ്ങള്‍ “ദൈവത്താല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍” എന്ന് യഹൂദന്മാര്‍ വിശ്വസിക്കുന്നു. ഭാവിയില്‍ ഒരു രക്ഷകന്‍ വരുമെന്ന “മെസിയാനിക്” പ്രത്യാശയും; ഓര്‍ത്തഡോക്സ്, യാഥാസ്ഥിതിക, പരിഷ്കരണസംഘം എന്നീ മൂന്ന് വിഭാഗങ്ങളും യഹൂദര്‍ക്കുണ്ട്.
ഇസ്ലാംമതത്തില്‍ “സുന്നി” “ഷിയാ” എന്ന രണ്ട് സുപ്രധാന ഭാഗങ്ങളും, ഇസ്‌മായിലി, വഹാബി, സുഫി തുടങ്ങിയ ഉപവിഭാഗങ്ങളും പ്രവര്‍ത്തിക്കു ന്നുണ്ട്. മുഹമ്മദ് നബിയുടെ പ്രമാണങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നവ രാണ് സുന്നിവിഭാഗം. ഇതിന്‍റെ നേതാവ്, “അബുബക്കര്‍ സിദ്ദിക്ക്” നബിയു ടെ ഭാര്യാപിതാവ് ആയിരുന്നു. നബി മരിച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍, അബുബക്കര്‍ സിദ്ദ്ക്കിനെ ഒന്നാം ഖലീഫായായി തെരഞ്ഞെ ടുത്തു. മുഹമ്മദ് നബിയുടെ മകളുടെ ഭര്‍ത്താവും ബന്ധുവുമായിരുന്ന “ഹസ്രത്ത് അലി ഇബ്നു അബിതാലിബ്” ആയിരുന്നു ഷിയ വിഭാഗത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട നേതാവ്. ഇസ്ലാം മതത്തിന്‍റെ ആധികാരിക ഗ്രന്ഥമായ “ഖുര്‍ആന്‍” പുസ്തകത്തിലും, കുറേ ബൈബിള്‍ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
ക്രിസ്തുമതവും ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. ഇതിന്‍റെ കേന്ദ്ര ബിന്ദുവായിരിക്കുന്ന യേശുക്രിസ്തു, ദൈവപുത്രനാണെന്നും, സകല മനുഷ്യരേയും പാപത്തില്‍നിന്നു രക്ഷിക്കാനായി ഭൂമിയില്‍ ജനിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. തിന്മകളെ ഉപേക്ഷിക്കാനും, സലരേയും സഹോദരങ്ങ ളായി കാണുന്നതിനും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. അധികാരിതിന്മകളെ വിമര്‍ശിച്ചു. അമാനുഷികമായ അത്ഭുതപ്രവര്‍ത്തികളാല്‍ അനേകരെ സൌഖ്യമാക്കി. ഇത് വെല്ലുവിളിയാണെന്നു കരുതിയ ഭരണാധികാരികള്‍ അദ്ദേഹത്തെ നിയമ ലംഘകനാക്കി. കുറ്റമില്ലാത്തവനും നീതിമാനുമെന്നു കണ്ടിട്ടും, അവര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. എങ്കിലും, മുന്നമേ പറഞ്ഞ പ്രകാരം, മൂന്നാം നാളില്‍ യേശു സ്വയം ഉയിര്‍ത്തെഴുന്നേറ്റു. തന്‍റെ ശിഷ്യന്മാരോടോത്ത് നാല്പത് ദിവസം സഞ്ചരിച്ചു. വീണ്ടും വരുമെന്ന് പറഞ്ഞശേഷം, അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് കരേറി.
ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന ക്രിസ്തുമതത്തില്‍, മിക്കവാറും നാല്‍പതിനായിരം സഭകള്‍ ഉണ്ടത്രേ. അവ എങ്ങനെ രൂപപ്പെട്ടുവെന്നും, ഭിന്നഭാവങ്ങള്‍ എന്തെന്നും അറിഞ്ഞാല്‍, അത് പരിഹരിക്കാവുന്നതോ എന്ന് നിശ്ചയിക്കാം. ആചാരങ്ങള്‍, ആധികാരികത, മതശാത്രം എന്നിവയാണ് വിഭജനത്തിന്‍റെ മുഖ്യകാരണങ്ങള്‍. പോപ്പിന്‍റെ പരമാധികാരം സംബന്ധിച്ചു ണ്ടായ സംശയം തര്‍ക്കമായതോടെ, ‘പശ്ചിമ സഭ, ‘പൌരസ്ത്യ സഭ’ എന്ന് രണ്ടായി ക്രിസ്തുമതം വിഭജിക്കപ്പെട്ടു. ഭിന്നതയുടെ തുടക്കം അതായിരുന്നു.
കത്തോലിക്കാസഭയിലെ, സന്യാസിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍. ജര്‍മ്മിനി യി ല്‍നിന്നുള്ള ഇദ്ദേഹം, പതിനാറാം നുറ്റാണ്ടില്‍, പ്രൊട്ടസ്റ്റന്‍റ് പുനരുദ്ധാന ത്തിനു തുടക്കമിട്ടു. യേശുക്രിസ്തുവിന്‍റെ ദൈവീകവും മാനുഷികവുമായ സ്വഭാവ ങ്ങള്‍ സംബന്ധിച്ച തര്‍ക്കം, അംഗങ്ങ ളുടെ അസ്വതന്ത്രത, സഭയില്‍ കണ്ട അഴിമതി, ബൈബിള്‍ വായിക്കരുതെന്ന സഭയുടെ ശാസനം എന്നീ കാര്യങ്ങള്‍, ഒരു മത സംസ്കരണ പ്രക്രീയ ഉണ്ടാക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. സഭാപരമായ തിരുത്തല്‍ അനുഷ്ഠാനങ്ങളിലൂടെ, ക്രിസ്തീയ സഭയില്‍ ഒരു നവോദ്ധാനം ഉറപ്പിക്കാന്‍ മുന്നിട്ടിറങ്ങി. അതിന്‍റെ ഫലമായി, കത്തോലിക്കാസഭ മാര്‍ട്ടിന്‍ ലൂഥറിനെ പുറത്താക്കി. എന്നിട്ടും, ശക്തിയോടെ ലൂഥര്‍ പ്രവര്‍ത്തിച്ചു. ബൈബിള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. അത് വിശ്വാസികളില്‍ ആത്മീയ പ്രഭാവം വളര്‍ത്തി. ബൈബിളിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് കേട്ടറിഞ്ഞവരും, അല്ലാത്തവരും, ബൈബിള്‍ നിത്യേന വായിച്ചു. അങ്ങനെ ബൈബിള്‍ വചനങ്ങള്‍ ജനസാധാരണമായി. ക്രീസ്തീയ മതവിശ്വാസത്തെ വ്യക്തിഗതമാക്കുവാന്‍ അത് ഏറെ സഹായിച്ചു.
ആദ്യകാലത്ത്, കത്തോലിക്കാസഭ ഉപയോഗിച്ച ബൈബിള്‍ ലാറ്റിന്‍ ഭാഷയിലായിരുന്നു. അത് വായിക്കാന്‍ അംഗങ്ങളെ അനുവദിച്ചില്ല. തെറ്റായ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാന്‍ അത് ആവശ്യമായിരുന്നു. പതിനാറാം നൂറ്റാ ണ്ടിലുണ്ടായ പ്രോട്ടസ്റ്റന്‍റ് വിപ്ലവത്തോടെ, തദ്ദേശഭാഷകളില്‍ തര്‍ജ്ജമ ചെയ്ത ബൈബിള്‍ പൊതുജനങ്ങളിലെത്തി. അതിന്‍റെ പ്രയോജനം കത്തോലിക്കാസഭ മനസ്സിലാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം, തദ്ദേശഭാഷകളില്‍ ബൈബിള്‍ വായിക്കാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. തല്‍ഫലമായി, കേരള കത്തോലിക്കാ ബിഷപ്സ് കൌണ്‍സില്‍ (K.C.B.C), പാസ്റ്ററല്‍ ഓറിയന്‍റേ ഷന്‍ സെന്‍റര്‍( P.O.C.) എന്നിവയുടെ പ്രവര്‍ത്തനത്താല്‍, മലയാളം ബൈബിളും അനുബന്ധഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ഇവ, മറ്റ് സഭകളുടെ വിവര്‍ത്തന പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഓരോന്നിലും കൂട്ടിച്ചേര്‍ത്ത സാരമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.
ക്രിസ്തുവിന് മുന്‍പ്, പല ഘട്ടങ്ങളില്‍, വേറിട്ട എഴുത്തുകാര്‍ ഹീബ്രു ഭാഷയില്‍ എഴുതിയ പാഠങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ബൈബിളിന്‍റെ പഴയനിയമ ഭാഗം. ഇതിന്‍റെ ഏറ്റവും പഴയ കയ്യെഴുത്തുപ്രതികളാണ്, ചാവുകടല്‍ത്തീരത്തുള്ള, കുമ്രാന്‍ ഗുഹകളില്‍ നിന്നും കിട്ടിയ ഗ്രന്ഥച്ചുരുളു കള്‍( Dead Sea Scrolls ). ക്രിസ്തുവിനുശേഷം, ഗ്രീക്ക് ഭാഷയില്‍ എഴുതിയതാണ് പുതിയനിയമ ഭാഗം. ഈ രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത സമാഹാരത്തിന്‍റെ ഏറ്റവും പഴക്കമുള്ള പകര്‍പ്പ് “വത്തിക്കാന്‍ കോഡ്‌ക്സ്” ( Codex Vatticanus ), വത്തിക്കാന്‍ ലൈബ്രറിയില്‍ സുക്ഷിക്കപ്പെടുന്നു. മൂലഭാഷകളായ ആരാമിക്, ഹീബ്രു, ഗ്രീക്ക് എന്നിവയില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തപ്പോള്‍ ഉണ്ടായ, ഭാഷകളിലെ സാങ്കേതികതകളും, സന്ദേഹാസ്പദ പദങ്ങളും വ്യാഖ്യാനിക്കപ്പെട്ടു. അവ മുഖാന്തിരം, വിശ്വാസഭിന്നതയും, വ്യത്യസ്ത സഭകളും ഉണ്ടായി. ഏഴ് “അപ്പോകിഫാ” പുസ്‌തകങ്ങള്‍ കൂടി കത്തോലിക്കാസഭ ബൈബിളില്‍ ചേര്‍ത്തിട്ടുണ്ട്. ബൈബിള്‍ തര്‍ജ്ജമകള്‍, ക്രിസ്തു സഭയുടെ, ഭിന്നതക്ക് ഒരു കാരണമായെന്ന് ഉറപ്പിച്ചു പറയാം.
പിതാവാം ദൈവം, പുത്രനാം ദൈവം ( യേശുക്രിസ്തു) റൂഹായാം ദൈവം (പരിശുദ്ധാത്മാവ്) എന്നീ മൂന്ന് രൂപങ്ങള്‍ (ത്രീത്വം) ദൈവത്തിനു ണ്ടെന്ന്, കത്തോലിക്കാസഭയും, അന്ത്യോക്യന്‍, ഓര്‍ത്തഡോക്സ് സഭകളും വിശ്വസിക്കുന്നു. ഭൂരിപക്ഷം പ്രൊട്ടസ്റ്റന്‍റ് സഭകളും ത്രീത്വസിദ്ധാന്തം സ്വീകരിച്ചിട്ടുണ്ട്. ന്യൂന പക്ഷവും, “യഹോവാ സാക്ഷികളും” ഇത് ആംഗീ കരിച്ചിട്ടില്ല. “യഹോവ” ഏക ദൈവമാണെന്നും, യേശുക്രിസ്തു ദൈവപുത്ര നാണെങ്കിലും, ദൈവമല്ലെന്നും, പരിശുദ്ധാത്മാവ് വ്യക്തിയല്ല പിന്നയോ, ദൈവത്തിന്‍റെ ശക്തിയാണെന്നും, ത്രീത്വം ബൈബിള്‍ അധിഷ്ഠിതമല്ലെന്നും അവര്‍ പഠിപ്പിക്കുന്നു.
നീ പത്രോസ് ആകുന്നു. ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും (ബൈബിള്‍. മത്തായി 16 : 18) എന്ന ക്രിസ്തുവചനത്തെ അടിസ്ഥാനമാക്കി, പത്രോസിന്‍റെ അധികാരാവകാശിയായിട്ടാണ് പോപ്പിനെ കാണുന്നത്. പത്രോസ് റോമില്‍ ചരിഞ്ഞതായി വിശ്വസിക്കപ്പെടുന്നതിനാല്‍, പോപ്പിന്‍റെ സിംഹാസനവും റോമിലായി. പോപ്പ്, കത്തോലിക്കാസഭയുടെ ആത്മീയ പിതാവും മാര്‍ഗ്ഗദര്‍ശകനുമാണ്. തത്വചിന്താപരമായ അര്‍ത്ഥത്തില്‍ അദ്ദേഹം ഒരു വ്യക്തിയല്ല. പ്രധിനിധിത്വമാണ്. സഭയുടെ വിശുദ്ധതയും മതപരമായ അധികാരവും പരിരക്ഷിക്കുന്നു. സഭാശാസ്ത്രമനുസരിച്ച്, സഭയെ ക്രിസ്തു വിന്‍റെ ശരീരമായും കണക്കാക്കുന്നു. ഈ ശരീരത്തിലെ തലയായി ക്രിസ്തു നില്‍ക്കുമ്പോഴും, ഭൂമിയില്‍ തലവന്‍ പോപ്പാണെന്നു കരുതുന്നു. അദ്ദേഹം, ലോകത്ത്, നായകത്വത്തിന്‍റെയും, സമാധാനത്തിന്‍റെയും ശക്തിയുള്ള ശബ്ദവും, ആത്മീയദിശാ നിര്‍ദ്ദേശകനും, സഭാതത്വങ്ങളുടെ സംരക്ഷകനുമാണ്.
AD 451-ല്‍, ഖല്‍സിഡോണൃയില്‍ നടത്തപ്പെട്ട ലോകസഭായോഗത്തില്‍, പരസ്പരം കലരാത്തതും, വിഭജിക്കുവാനോ വേര്‍പെടുത്താനോ കഴിയാത്ത തുമായ രണ്ട് സ്വഭാവങ്ങള്‍ ക്രിസ്തുവില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചു. മനുഷ്യ സ്വഭാവം ഉള്ളതിനാല്‍, മനുഷ്യനെപ്പോലെ കഷ്ടതയനുഭവിച്ചു മരിച്ചു. ദൈവ സ്വഭാവം നിലനിന്നതിനാല്‍, മരിച്ചിട്ടും ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്കു കരേറി. ഇപ്രകാരം രണ്ട് സ്വഭാവങ്ങള്‍ ഉള്ളതിനാല്‍, യേശുക്രിസ്തു പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമാണന്നു കത്തോലിക്കാ സഭ വിശ്വസിക്കുന്നു. എത്യോപ്യന്‍, കോപ്റ്റിക്ക്, ഓര്‍ത്തഡോക്സ് സഭകള്‍ ഇത് സ്വീകരിച്ചിട്ടില്ല. ക്രിസ്തുവിലുള്ള, മാനുഷികവും ദൈവീകവുമായ സ്വാഭാവങ്ങള്‍ ഐക്യപ്പെ പ്പെട്ട്, ഒറ്റ സ്വഭാവമായി ചേര്‍ന്നിരിക്കുന്നു എന്നാണ് അവരുടെ വിശ്വാസം. അതായത്, ക്രീസ്ത്‌വിലുള്ളത് ദ്വൈതസ്വഭാവമല്ല ഏക സ്വഭാവമാണെന്ന് വിശ്വാസം. യേശു മനുഷ്യരൂപം ധരിച്ച പൂര്‍ണ്ണ ദൈവവും, പൂര്‍ണ്ണ മനുഷ്യ നും, പാപമില്ലാത്ത, മുക്തിദാദാവുമെന്ന് പ്രോട്ടസ്റ്റന്‍റ് സഭകളും കരുതുന്നു.
യേശു ഏക ജാതാനായിരുന്നുവെന്നും, അവന്‍ സൃഷ്ടിയല്ലെന്നും, സൃഷ്ടി കളുടെ സ്രഷ്ടാവാണെന്നും ബൈബിള്‍ വചനങ്ങള്‍ ( കൊലൊസ്യര്‍ 1:15-16 ) പ്രകാരം, കത്തോലിക്കാസഭയും, ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും, പൗരസത്യ ഓര്‍ത്തഡോക്സ് സഭകളും വിശ്വസിക്കുന്നു. എന്നാല്‍, യേശു ആദ്യജാതന്‍ ആയിരുന്നുവെന്ന് ബൈബിള്‍ ഭാഗങ്ങള്‍ (മത്തായി 13 :55) (മര്‍ക്കൊസ് 6:3) ഉദ്ധരിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്‍റ് സഭകള്‍ പഠിപ്പിക്കുന്നു. സഹോദരന്മാര്‍ എന്ന ഉപയോഗം, സഹോദരങ്ങളായി പരിഗണിച്ചവരേക്കു റിച്ചാണെന്നു പാരമ്പര്യ സഭാവിഭാഗങ്ങള്‍ കരുതുന്നു. “യേശുവിന് സഹോദ രന്മാര്‍ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം പെറ്റമ്മയെ തന്‍റെ ശിഷ്യനെ ഏല്‍പ്പി ക്കുമായിരുന്നില്ല.” “മറ്റ് മക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍, അവരെ അവഗണി ച്ചിട്ട്, യേശുവിന്‍റെ ശിഷ്യനോടോത്ത് മറിയം പോകുമായിരുന്നില്ല”. “വേറെ മക്കള്‍ ഉണ്ടായിരുന്നെങ്കില്‍, അവരിലൊരാളെങ്കിലും മറിയമിനെ സ്നേഹി ക്കയും സംരക്ഷിക്കയും ചെയ്യുമായിരുന്നു”. ഈ അര്‍ത്ഥമുള്ള അഭിപ്രയങ്ങ ളും, യേശുവിന് ‘രക്തസഹോദരന്മാര്‍’ ഇല്ലായിരുന്നു എന്ന് തെളിയിക്കുന്നു.
ജ്ഞാനസ്നാനം, കുമ്പസാരം, കുര്‍ബാന, സ്ഥിരീകരണം, വിവാഹം, പൗരോഹിത്യ അഭിഷേകം, രോഗശാന്തിയുടെ അഭിഷേകം എന്നിങ്ങനെ, ഏഴ് കൂദാശകള്‍ കത്തോലിക്കാസഭക്കുണ്ട്. എന്നാല്‍, സ്നാനത്തിലൂടെ യേശുവി നെ രക്ഷകനായി സ്വീകരിക്കുക, യേശുവിനോട് ചേര്‍ക്കുന്ന ആത്മീയ ഭക്ഷണം (വിശുദ്ധ കുര്‍ബാന) അനുഭവിക്കുക എന്നീ രണ്ട് കൂദാശകള്‍ മാത്രമാണ് പ്രൊട്ടസ്റ്റന്‍റെ് വിഭാഗങ്ങള്‍ക്കുള്ളത്.
ബൈബിള്‍ (യോഹന്നാന്‍ 20: 21,23) എടുത്തുകാണിച്ചുകൊണ്ട്, കുമ്പസാ രിപ്പിക്കുന്നത് ന്യായവും യുക്തവുമെന്നു കത്തോലിക്കാസഭ സ്ഥാപിക്കുന്നു. അതിനെ നിരാകരിച്ച പ്രൊട്ടസ്റ്റന്‍റെുകാരും ബൈബിള്‍ ഭാഗം (1 യോഹന്നാന്‍ 1:9) ഉദ്ധരിക്കുന്നുണ്ട്. ക്രിസ്തുമതത്തില്‍, സഭകളുടെ ഏകോപനത്തിനു തടസ്സമായി, നിരവധി തര്‍ക്കവിഷയങ്ങള്‍ നിലവിലുണ്ട്. അവ: ദൈവത്തിന്‍റെ മനുഷ്യസൃഷ്ടി, ബൈബിള്‍ ദൈവോദ്ഭവമാണ്, ബൈബിള്‍ കാലാനുസൃതം വ്യാഖ്യാനിക്കപ്പെടണം, ബ്രഹ്മചര്യം, പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും സഭയില്‍ പ്രവര്‍ത്തിക്കണം, “സ്ത്രീ പുരുഷനെ അധീകരിക്കരുത്, യേശുവില്‍ വിശ്വസിക്കുന്നവര്‍മാത്രം രക്ഷിക്കപ്പെടും, ദൈവാലയചിത്രങ്ങള്‍, രുപങ്ങള്‍, പ്രതിമാവന്ദനം, നരക സ്വര്‍ഗ്ഗങ്ങള്‍, മരണാനന്തര വിചാരണ, മരിച്ചവരുടെ മദ്ധ്യസ്ഥം, വൈദികരുടെ അധികാരചിഹ്നങ്ങള്‍, സ്ഥാനവസ്ത്രങ്ങള്‍, ശിശുസ്നാനം തുടങ്ങിയ വിഷയങ്ങളാണ്.
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന സിദ്ധാന്തത്തെ ശാസ്ത്രം അംഗീകരിക്കു ന്നില്ലെന്നു പരാമര്‍ശിക്കുന്നവരും, ശാത്രം ഒരു ദൈവീകദാനമാണെന്നു കരുതുന്നവരും ഉണ്ട്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ശാത്രം പറയുന്നില്ല. എന്നാലും, ലോകത്തിന്‍റെ അന്ത്യത്തെക്കുറിച്ച് സൂചന തന്നിട്ടുണ്ട്. സൂര്യന്‍റെ ജ്വലനശക്തി ക്രമേണ കുറഞ്ഞ് ഇല്ലാതാവുമെന്നും, ഭൂമിയിലുള്ള സകല ജീവ ജാലങ്ങളും താപമരണം പ്രാപിക്കുമെന്നും, ഭൂമിയും ക്രമേണ ചുരുങ്ങി ഇല്ലാതാകുമെന്നുമാണ് ശാത്രത്തിന്‍റെ മുന്നറിയിപ്പ്. അനേകലക്ഷം വര്‍ഷങ്ങ ള്‍ക്കുശേഷം സംഭവിക്കാവുന്ന ഈ സൂചനക്ക്, ഏതാനും ബൈബിള്‍ വചനങ്ങളോട് ചേര്‍ച്ചയുണ്ട്: “അന്ന് ആകാശം വലിയശബ്ദത്തോടെ കടന്നുപോകും; മൂലപദാര്‍ത്ഥങ്ങള്‍ തീവ്രമായ ചൂടിനാല്‍ ഉരുകുകയും ഭൂമി യും അതിലുള്ള പണികളും എരിഞ്ഞുപോകുകയും ചെയ്യും” (2 പത്രൊസ് 3:10). “നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേള്‍ക്കും. ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും പകര്‍ച്ചാവ്യാധിയും അവിടവിടെ ഉണ്ടാകും” (മത്തായി 24:6-7). .
ഭൂലോകം അവസാനിക്കുമെന്നും, അത്, പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നതിനു വേണ്ടിയാണെന്നും, ബൈബിള്‍ രേഖപ്പെടുത്തിയി ട്ടുണ്ട്: “ഇതാ ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെ കാര്യങ്ങള്‍ ആരും ഓര്‍ക്കുകയില്ല; ആരുടെയും മനസ്സില്‍ വരുകയുമില്ല. (യെശയ്യാവ് 65:17)”. “ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞു പോയി; സമുദ്രവും ഇനി ഇല്ല. (വെളിപാട് 21:1).” ഇത് ഒരു സമ്പൂണ്ണ നാശത്തെക്കുറിച്ചല്ല പറയുന്നത്. ദൈവം തന്‍റെ രാജ്യം സ്ഥാപിക്കുന്നതിന്, ലോകത്തെ നീതിയോടെപുതുക്കുന്ന ആന്തരിക നവീകരണമാണെന്നു വ്യക്തം. ശാസ്ത്രം സിദ്ധാന്തിക്കുന്നതുപോലെ; ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതൊക്കെയും നശിക്കുമെന്നല്ല. ആദ്ധ്യാത്മികവും ഭൗതികവുമായ പുനസൃഷ്ടി നടക്കുമെന്നും, നീതി നിറഞ്ഞ ഒരു സമാധാനലോകം ഉണ്ടാക്കു മെന്നുമാണ്. ആ ലോകം, ദു:ഖരഹിതവും പാപമുക്തവും ആയിരിക്കും!
പുതിയ ആകാശവും പുതിയ ഭൂമിയും യേശുവിന്‍റെ രണ്ടാമത്തെ വരവിനുശേഷം സംഭവിക്കേണ്ടതാണ്. അതിന്‍റെ സമയം സമീപമല്ലെങ്കിലും, അതിലേക്കുള്ള നീക്കം ആരംഭിച്ചുവെന്നു കരുതാന്‍ കാരണങ്ങളുണ്ട്: അഗ്നിപര്‍വ്വതസ്പോടനങ്ങള്‍, ആകാശത്തുണ്ടാന്ന ആകസ്മിക ദൃശ്യങ്ങള്‍, ആത്മീയതയുടെ കുറവ്, ആണവായുധ ഭീഷണി, ആധുനികമായ രാഷ്ട്രീയ സംഭവങ്ങള്‍, കാട്ടുതീ, കാലാവസ്ഥാമാറ്റം, ചുഴലിക്കാറ്റ്, തെറ്റു കുറ്റങ്ങളെ ന്യായീകരിക്കുന്ന നിലപാടുകള്‍, ദൈവത്തെ അപമാനിക്കുന്ന പെരുമാറ്റങ്ങള്‍, നിര്‍മ്മിത ബുദ്ധിയുടെ വികസനം, ഭൂകമ്പങ്ങള്‍, മാനുഷിക അക്രമങ്ങള്‍, ജലപ്രളയം. ഇവ, പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും സ്ഥാപനത്തിന് മുന്നോടിയായി വരുന്നവയാണെന്നും വിശ്വസിക്കുന്നു. ക്രൈസ്തവ സഭകളുടെ ഏകോപനത്തിനായുളള നുതന നീക്കങ്ങളും, വര്‍ദ്ധിക്കുന്ന സര്‍വ്വമത സമ്മേളനങ്ങളും, ഒരുമയിലേക്കുള്ള ഗതിയായി കാണപ്പെടുന്നു. പ്രപഞ്ചത്തിലെ പുതിയ മാറ്റങ്ങള്‍ നിരത്തിവച്ചുകൊണ്ട്, ലോകാന്ത്യത്തിലേക്കുള്ള നീക്കം ആരംഭിച്ചു എന്ന് ശാസ്ത്രവും പറയുന്നു!
ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെങ്കില്‍, അതിനെ രൂപാന്തരപ്പെടുത്തി, പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കാനും ദൈവം ശക്തനാണെന്നു വിശ്വസിച്ച്, ആത്മീയ പ്രത്യാശയോടെ ജീവിക്കുന്നവര്‍ അധികമാണ്!
_____________________