Image

എ എ പി ഐ ചെയർ ആയി ഡോക്ടർ ഹെതൽ ഗോർ ചുമതലയേറ്റു (പിപിഎം)

Published on 28 July, 2025
എ എ പി ഐ ചെയർ ആയി ഡോക്ടർ ഹെതൽ ഗോർ ചുമതലയേറ്റു (പിപിഎം)

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ ആയി ന്യൂ ജേഴ്സിയിലെ ബോർഡ്-സെർട്ടിഫൈഡ് ഒബ്സ്ട്രേട്രിഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ ഹെതൽ ഗോർ ചുമതലയേറ്റു.

ഒഹായോവിൽ സിൻസിനാറ്റിയിൽ നടക്കുന്ന എ എ പി ഐ 43ആം കൺവെൻഷനിൽ ആയിരുന്നു ശനിയാഴ്ച്ച സ്ഥാനാരോഹണം. സ്ഥാനമൊഴിഞ്ഞ ഡോക്ടർ സുനിൽ കാസ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ചു.

ബെർജൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപകയും എഫ് ഓ ജി എസ് ഐയുടെ യുഎസ് ചാപ്റ്റർ പ്രസിഡന്റുമാണ് ഡോക്ടർ ഗോർ.

ഡോക്ടർ കാസയിൽ നിന്നും മറ്റു ബോർഡ് അംഗങ്ങളിൽ നിന്നും ലഭിച്ച പിന്തുണയ്ക്കു സ്ഥാനമൊഴിയുന്ന എ എ പി ഐ പ്രസിഡന്റ് ഡോക്ടർ സതീഷ് കത്തുള നന്ദി പറഞ്ഞു.

എ എ പി ഐ അവാർഡുകൾ ഡോക്ടർ നവീൻ നന്ദ, ഡോക്ടർ പി കെ വേദാന്തം, ഡോക്ടർ കൃഷ്ണൻ കുമരം, ഡോക്ടർ ജഗദീഷ് ഗുപ്ത, ഡോക്ടർ രവി പാരിഖ്, ഡോക്ടർ അവി സിംഗ് ഗാന്ധി എന്നിവർ ഏറ്റുവാങ്ങി.

Dr Gor takes over as AAPI chair 

എ എ പി ഐ ചെയർ ആയി ഡോക്ടർ ഹെതൽ ഗോർ ചുമതലയേറ്റു (പിപിഎം)എ എ പി ഐ ചെയർ ആയി ഡോക്ടർ ഹെതൽ ഗോർ ചുമതലയേറ്റു (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക