ഫിഡെ വനിതാ ചെസ് ലോക കപ്പ് ഇന്ത്യയുടെ പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന്.ജോർജിയ യിലെ ബാത്തുമിയിൽ നടന്ന ടൂർണമെൻ്റിൻ്റെ ഫൈനലിൽ ദിവ്യ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി. (1.5-0.5). ആദ്യ രണ്ടു ഗെയിമുകളും സമനിലയിൽ കലാശിച്ചിരുന്നു.
നാഗ്പൂരിൽ നിന്നുള്ള ദിവ്യ ലോക കപ്പിനൊപ്പം ഗ്രാൻഡ് മാസ്റ്റർ പട്ടവും സ്വന്തമാക്കി.ഗ്രാൻഡ് മാസ്റ്റർ ആകുന്ന നാലാമത്തെ ഇന്ത്യൻ വനിതാ താരമാണ് ദിവ്യ. 2021 ൽ വിമൻ ഗ്രാൻഡ് മാസ്റ്റർ ആയ ദിവ്യ 2023 ൽ ഇൻ്റർനാഷനൽ മാസ്റ്റർ ആയി.
ചൈനയുടെ മുൻ ലോക ചാംപ്യൻ ടാൻ സോംകിയെ സെമിയിൽ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ( 1.5 - 05) ദിവ്യ ഫൈനലിൽ കടന്നത്.
ചൈനയുടെ ലെയ് ടിൻജിയെ തോൽപിച്ചാണ് ഹംപി ഫൈനലിൽ കടന്നത്.
ആദ്യമാണ് ഇന്ത്യൻ താരങ്ങൾ വനിതാ ചെസ് ലോക കപ്പ് ഫൈനലിൽ കടന്നത്.ഓപ്പൺ വിഭാഗത്തിൽ വിശ്വനാഥൻ ആനന്ദ് 2000ത്തിലും 2002ലും ലോക കപ്പ് നേടിയിരുന്നു.
ദിവ്യ ലോക ജൂനിയർ, യൂത്ത് കിരീടങ്ങൾ നേടിയിട്ടുണ്ട്.