Image

ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോ നിര്‍ത്തുന്നു

Published on 28 July, 2025
ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോ നിര്‍ത്തുന്നു

പാലക്കാട് : പാചക വീഡിയോകളിലൂടെ യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോകൾ നിർത്തുന്നു. പുതിയ ചുവട് വയ്പ്പിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഫിറോസ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് വീഡിയോ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.


ഒമ്പത് ദശലക്ഷത്തിലധികം വരിക്കാരുള്ള വില്ലേജ് ഫുഡ് ചാനൽ’ എന്ന ചാനലിലൂടെയാണ് ഫിറോസ് ഈ വിവരം അറിയിച്ചത്.

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും, പുതിയൊരു ബിസിനസ് സംരംഭത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഷാർജയിലുള്ള ഫിറോസ്, ഒരു പുതിയ ബിസിനസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് സൂചിപ്പിച്ചു. ”ഇത് ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതായിരിക്കണമെന്നില്ലെന്നും, റസ്റ്റോറന്റ് ബിസിനസിൽ വലിയ വെല്ലുവിളികളുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

“യൂട്യൂബ് ചാനൽ പൂർണമായും ഉപേക്ഷിക്കുന്നില്ലെന്നും, വലിയ വീഡിയോകൾക്ക് പകരം റീലുകളിൽ സജീവമായി തുടരുമെന്നും” ഫിറോസ് കൂട്ടിച്ചേർത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക