Image

ഐ.പി.സി ഹെബ്രോൻ; യുവജന ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി

- നിബു വെള്ളവന്താനം Published on 29 July, 2025
ഐ.പി.സി ഹെബ്രോൻ; യുവജന ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി

ഫിലാഡൽഫിയ: ഐ.പി.സി ഹെബ്രോൻ ഫിലാഡൽഫിയ സഭയുടെ യുവജന (യങ്ങ് അഡൽറ്റ്) ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി.

മിഷിഗണിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഗ്രാൻഡ് കാന്യൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസ് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഫിലാഡൽഫിയ പെന്തക്കോസ്ത് സഭയുടെ യൂത്ത് ഡയറക്ടറായും ന്യൂയോർക്ക് പെന്തക്കോസ്ത് സഭയുടെ യൂത്ത് പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിവൈവൽ പ്രസംഗകൻ എന്ന നിലയിൽ അറിയപ്പെടുന്ന പാസ്റ്റർ ജീവൻ ഫിലിപ്പ് യങ്ങ് അഡൽറ്റ് ശുശ്രൂഷകളിൽ പ്രതിഭാധനനുമാണ്. ഭാര്യ: ബ്ലെസി. മക്കൾ: ജോസെക്, ജോസൈയ, ജിയാന

ഐ.പി.സി ഹെബ്രോൺ ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററായി റവ. ഡോ. മോനിസ് ജോർജ്ജ് സേവനമനുഷ്ഠിക്കുന്നു. പെൻസിൽവാനിയയിലേക്ക് വരുന്നവർ ആത്മീയ കൂട്ടായ്മയ്ക്കായി ബദ്ധപ്പെടെണ്ട വിലാസം:

IPC HEBRON
105 East street Road 
Warminster, PA-18974

Ph: +19729040994 
email- mnsgeorge@gmail.com
YouTube: ipchebronpa

വാർത്ത: നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക