ഇന്ത്യ, റഷ്യ, ചൈന എന്നിവരുടെ ഒരു പുതിയ കൂട്ടുകെട്ട് രൂപപ്പെടുന്നതായി വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അമേരിക്ക തങ്ങളുടെ രാജ്യത്തേയ്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ അല്ലെങ്കിൽ താരിഫ് ഏർപ്പെടുത്തിയത് മുതലാണ് ബ്രിങ്ക്സ് രാജ്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ മൂന്ന് രാജ്യങ്ങൾ തമ്മിൽ പുതുയ ഒരു കൂട്ടുകെട്ടിന് രൂപം നൽകുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ രാജ്യങ്ങൾ പരസ്യമായി ഇതിനെ കുറിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല.
ചൈനയുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ്മ രൂപപ്പെടുന്നു എന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുയെന്നതാണ് ഇപ്പോൾ ഈ കുട്ടു കേട്ട് ചർച്ച ചെയ്യാൻ കാരണം. ഈ കുട്ടു കേട്ട് അമേരിക്കയുടെ ലോക ആധിപത്യം ഇല്ലാതാക്കാനാണെന്നും ആ സ്ഥാനത്തേയ്ക്ക് ഇവർക്ക് എത്തണണെന്നുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഈ കുട്ടകെട്ടിനെ പലരും അഛ്‌ചര്യത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് കാണുന്നത്.
ഇന്ത്യയും ചൈനയും അയൽ രാജ്യങ്ങളെങ്കിലും എന്നും അതിർത്തി തർക്കത്തിൽ പോരടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് . ഇന്ത്യയുടെ ചൈന അതിർത്തിയിലെ അരുണാചൽ പ്രദേശിന്റെ പല ഭാഗങ്ങളും ചൈന കൈയ്യടക്കി പ്രകോപനം സൃഷ്ട്ടിച്ചത് ഏറെ കോളിളക്കം ഉണ്ടായതാണ് . അത് മാത്രമല്ല ഇന്ത്യയുടെ മറ്റൊരാതിർത്തി രാജ്യമായ പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രകോപനപരമായി പ്രവർത്തിക്കുന്നത് ചൈനയുടെ പിന്തുണയോടെയാണെന്നത് രഹസ്യമായ പരസ്യമാണ്. ആയുധമുൾപ്പെടെയുള്ള പിന്തുണ അവർക്ക് നൽകുന്നതിന്റെ ഉത്തമോദാഹരണമാണ് ഈ അടുത്ത് സയത്ത് നടന്ന കാശ്മീർ ഭീകരാക്രമണം. അതിനുശേഷം നടന്ന ഇന്ത്യ പാക് യുദ്ധത്തിൽ പാകിസ്ഥാനെ പിന്തുണച്ചുകൊണ്ട് പരസ്യമായി ചൈന രംഗത്ത് വരികയുമുണ്ടായി. ഒരിക്കൽ ഇന്ത്യ യൂ എന്നിൽ സ്ഥിരാഗമാകാനുള്ള ശ്രമം നടത്തിയപ്പോൾ അതിന് യൂ എന്നിൽ എതിർത്തുകൊണ്ട് വോട്ട് ചെയ്ത രാജ്യമാണ് ചൈന. അങ്ങനെ ഇന്ത്യയെ കാലം ഇതുവരെയും ഏതൊക്കെ രീതിയിലും എവിടെയൊക്കെ അവസരങ്ങൾ കിട്ടിയാലും തകർക്കാൻ ശ്രമിക്കുന്ന ചൈനയാണ് ഈ കൂട്ടുകിട്ടിലെ പ്രധാന രാജ്യം.
ചൈന ഇന്ത്യയുമായി പുതിയ കൂട്ടുകക്ഷിയാകാൻ എന്താണ് അടിസ്ഥാനം . തങ്ങളുടെ ശത്രുവിനെ ഇന്ത്യയുമായി ചേർന്ന് നേരിടുക. അടി കിട്ടിയാൽ തങ്ങൾക്ക് മാത്രമാകരുതെന്ന തന്ത്രവും ഇതിൽ ഉണ്ട്. അത് മാത്രമല്ല ലോക രാഷ്ട്രങ്ങളുടെ ഇടയിൽ അമേരിക്കക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന മേധാവിത്വം ഇല്ലാതാക്കുക ആ സ്ഥാനത്തേക്ക് കയറി ലോക പോലീസാകുക. അങ്ങനെ ലോക രാഷ്ട്രങ്ങളെ നിയന്ത്രിക്കുക. അത് മാത്രമല്ല അവരുടെ ഉല്പന്നങ്ങൾ വിൽക്കാൻ അമേരിക്കയല്ലാതെ മറ്റൊരു സ്ഥലം കണ്ടെത്തുക. ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റായിരുന്നു അമേരിക്കൻ വിപണി. 600 ബില്യന്റെ ഉല്പന്നങ്ങളായിരുന്നു ചൈന അമേരിക്കയിലേക്ക് പ്രതി വര്ഷം കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. ട്രംപ് താരിഫ് ഏർപ്പെടുത്തിയപ്പോൾ അതിന് വൻ ഇടിവ് ഉണ്ടായതായി ചൈന തന്നെ സമ്മതിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യാനാകാതെ ഉല്പന്നങ്ങൾ രാജ്യത്ത് കിട്ടികിടക്കാൻ തുടങ്ങി. ചൈനയുടെ സാമ്പത്തിക നിലയെ പോലും സാരമായി ബാധിക്കാൻ തുടങ്ങിയപ്പോൾ അമേരിക്കയുമായി ചർച്ചകൾക്ക് ചൈന മുന്നോട്ട് വരികയുണ്ടായി. അങ്ങനെ ചൈന അമേരിക്കയുമായി ഒരു തുറന്ന പോരാട്ടത്തിന് തയ്യാറാകാതെ സന്ധിയുമായി രംഗത്ത് വന്നത് അവർക്ക് ക്ഷീണം തന്നെയായിരുന്നു.
അതിലുപരി അമേരിക്കയും യൂറോപ്യൻ യൂണിയനും ഒന്ന് ചേർന്ന് പോകുന്നതിനുള്ള ധാരണയിലെത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് താരിഫിലും റഷ്യ യുക്രൈൻ വിഷയത്തിലും. അമേരിക്കയും ഇ യുവും ഒന്നിച്ചാൽ അത് മറ്റിരു ശക്തിയാകുമോ എന്ന ഭയവും ചൈനക്ക് ഇല്ലാതില്ല. അങ്ങനെ പല കാരണങ്ങൾ കൊണ്ട് ചൈനക്ക് അമേരിക്കയുടെ അപ്രമാദിത്യം ഇല്ലാതാക്കണം. അതിനൊരു പുതിയ കൂട്ടു കേട്ട് രൂപപ്പെടുത്തേണ്ടത് ചൈനയുടെ അത്യാവശ്യമാണ്. അതിനാണ് ഇന്ത്യയെയും റഷ്യയെയും അവർ കുട്ടുപിക്കുന്നത്. അതിലുപരി അമേരിക്കയും യൂറോപ്യൻ യൂണിയനും ഒന്ന് ചേർന്ന് പോകുന്നതിനുള്ള ധാരണയിലെത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് താരിഫിലും റഷ്യ യുക്രൈൻ വിഷയത്തിലും. അമേരിക്കയും ഇ യുവും ഒന്നിച്ചാൽ അത് മറ്റിരു ശക്തിയാകുമോ എന്ന ഭയവും ചൈനക്ക് ഇല്ലാതില്ല. അങ്ങനെ പല കാരണങ്ങൾ കൊണ്ട് ചൈനക്ക് അമേരിക്കയുടെ അപ്രമാദിത്യം ഇല്ലാതാക്കണം. അതിനൊരു പുതിയ കൂട്ടു കേട്ട് രൂപപ്പെടുത്തേണ്ടത് ചൈനയുടെ അത്യാവശ്യമാണ്. അതിനാണ് ഇന്ത്യയെയും റഷ്യയെയും അവർ കൂട്ടുപിടിക്കുന്നത്.
അമേരിക്കയും യൂറോപ്യൻ യൂണിയനും ഒന്നിക്കുമ്പോൾ പിന്നെയുള്ളത് ആഫ്രിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളുമാണ്. ആഫ്രിക്കൻ രാജ്യങ്ങൾ ഒട്ടുമിക്കവയും പട്ടിണിയിലും ആഭ്യന്തര കലാപത്തിലും തകർന്നുകൊണ്ടിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ രാജ്യങ്ങളും അത്ര ശക്തരല്ല. വടക്കേ അമേരിക്കയിലുള്ള മെക്സിക്കോയും കാനഡയും അമേരിക്കനുയോടെ പോരാട്ടമുണ്ടെങ്കിലും അത്ര ശക്തമാക്കാൻ അവർക്ക് കഴിയില്ല. കാരണം തങ്ങളുമായി സാമ്പത്തീക സഹായാവും വ്യാപാര തിരുവകളിലും അമേരിക്ക നീക്കുപോക്ക് നടത്തുമെന്ന് അവർ കരുതുന്നു. അതുകൊണ്ട് അവർ ഒരു തുറന്ന ശക്തമായ പോരാട്ടം അമേരിക്കയുമായി നടത്തില്ല. അപ്പോൾ ഏഷ്യയിലെ രണ്ട് ശക്തർ ചൈന കഴിഞ്ഞാൽ ഇന്ത്യയും റഷ്യയുമാണ്.
റഷ്യ ഉക്രയിൻ വിഷയത്തിൽ അമേരിക്കയുടെ ഉക്രയിൻ പിന്തുണ റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ സഹായം അവർക്ക് ലഭിക്കുന്നതുകൊണ്ടാണ് യുക്രയ്‌നെ തങ്ങൾക്ക് പരാജയപ്പെടുത്താൻ കഴിയാത്തതെന്ന് റഷ്യക്ക് ഉത്തമ ബോധ്യമുണ്ട്. യൂറോപ്യൻ. ഇന്ത്യക്കും അമേരിക്കയുടെ താരിഫ് വിഷയത്തിൽ അവരോട് നീരസമുണ്ട്. മാത്രമല്ല ഇന്ത്യയുടെ പാകിസ്ഥാൻ ആക്രമണത്തിൽ ട്രംപ് നടത്തിയ വിവാദ പ്രസ്താവനയും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനാണെകിൽ യൂദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ഉപരോധം റഷ്യക്ക് മേൽ ഉണ്ടാകുമെന്ന് താക്കിതും നൽകിയിരിക്കുകയാണ്. അതോടൊപ്പം പഴയ പ്രതാപം വീണ്ടെടുക്കണമെങ്കിൽ അമേരിക്കയുടെ മേധാവിത്വം ഇല്ലാതാകണമെന്ന ചിന്ത റഷ്യക്കുണ്ട്. ഇങ്ങനെ അമേരിക്കയുമായി എതിർക്കുന്ന ശക്തരുടെ കൂട്ടായ്മ്മ രൂപപ്പെടുത്തിയെടുത്ത് അവരുടെ ആധിപത്യം ഇല്ലാതാക്കുക എന്നതാക്കുക എന്നതാണ് ചൈനയുടെ ലക്‌ഷ്യം. ആ ലക്ഷ്യത്തിന് തല ഇട്ടുകൊടുത്തൽ കെണിയിൽ വീണ എലിയുടെ അവസ്ഥയായിരിക്കും .
അവരുമായി സഖ്യമുണ്ടാക്കുന്ന രാജ്യങ്ങൾക്ക് ഉണ്ടാകുക. പ്രത്യേകിച്ച് ഇന്ത്യക്ക്. കാരണം ചൈനയുടെ ഈ പ്രേമം അവരുടെ അവരുടെ കാര്യാ സാധ്യത്തിനു മാത്രമാണെന്ന് അവരുടെ മുൻകല ചരിത്രം നോക്കിയാൽ മതിയാകും. ശ്രീലങ്കയോടും പാകിസ്താനിടുമുള്ള അവരുടെ കഴിഞ്ഞ കല സമീപനം അതിനുദാഹരനാണ്. ശത്രു ഒരു സുപ്രഭാതത്തിൽ മിത്രമായി വന്നാൽ അവന്റെ ഉദ്ധേശം എന്താണെന്ന് ഊഹിക്കാം. ഒന്നുകിൽ നമ്മെ തകർക്കുക അല്ലെങ്കിൽ നമ്മെക്കൊണ്ട് അവരുടെ ലക്‌ഷ്യം നേടുക. അത് രണ്ടായാലും അതിൽ ഗുഢത ഒളിഞ്ഞിരിപ്പുണ്ട് . അത് തിരിച്ചറിയാൻ ഇന്ത്യക്ക് കഴിയണം. ഇല്ലെങ്കിൽ അത് തിരിഞ് കൊത്തും.