Image

വെടിയേറ്റു മരിച്ച ഓഫിസർ ബംഗ്ലാദേശി അമേരിക്കൻ (പിപിഎം)

Published on 29 July, 2025
വെടിയേറ്റു മരിച്ച   ഓഫിസർ  ബംഗ്ലാദേശി അമേരിക്കൻ  (പിപിഎം)

ന്യൂ യോർക്ക് സിറ്റിയിൽ തിങ്കളാഴ്ച്ച വൈകിട്ടു വെടിയേറ്റു മരിച്ച എൻ വൈ പി ഡി ഓഫിസർ ദിദാറുൽ ഇസ്ലാമിനെ മേയർ എറിക് ആഡംസും കമ്മീഷണർ ജെസീക്ക ട്രിഷും 'ഹീറോ' എന്നു വാഴ്ത്തി. നാലു വർഷം മുൻപ് ഫോഴ്സിൽ ചേർന്ന ബംഗ്ളാദേശിക്കു രണ്ടു ആണ്കുട്ടികളുണ്ട്, ഭാര്യ എട്ടു മാസം  ഗര്ഭിണിയുമാണ്.

44 നിലകളുള്ള 345 പാർക്ക് അവന്യു കെട്ടിടത്തിൽ ബ്ലാക്‌സ്‌റ്റോൺ കമ്പനിക്കു വേണ്ടി ഒഴിവ് സമയത്തു സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു ഇസ്ലാം. ലോബിയിലേക്കു കുതിച്ചെത്തിയ ഷെയ്ൻ തമുറ എന്ന അക്രമി കണ്ണും മൂക്കും അടച്ചു വെടിവച്ചപ്പോൾ ഓഫിസറും മരിച്ചു വീണു.  

ഇസ്ലാമിന് പിന്നിൽ നിന്നാണ് വെടിയേറ്റത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

2021 ഡിസംബറിലാണ് ഇസ്ലാം എൻ വൈ പി ഡിയിൽ ചേർന്നത്.

"വിശ്വാസിയായ മനുഷ്യൻ," ആഡംസ് രാത്രി മാധ്യമങ്ങളോട് പറഞ്ഞു. "അദ്ദേഹം ഈ നഗരത്തെ സ്നേഹിച്ചിരുന്നു.

"അദ്ദേഹം പോലീസ് ഡിപ്പാർട്മെന്റിലെ എല്ലാ അംഗങ്ങളും ചെയ്യുന്ന പോലെ ഏറ്റവും പ്രിയപ്പെട്ട കാര്യമാണ് ചെയ്തു കൊണ്ടിരുന്നത് -- മനുഷ്യജീവൻ രക്ഷിക്കുക.

"ഇസ്ലാം ന്യൂ യോര്കിൽ ഉള്ളവർക്കു കാവലായിരുന്നു. അദ്ദേഹം ബംഗ്ളദേശിൽ നിന്നു വന്ന കുടിയേറ്റക്കാരനാണ്. അദ്ദേഹം ഈ നഗരത്തെ സ്നേഹിച്ചു. ദൈവ വിശ്വാസിയായ മനുഷ്യനെന്ന് അറിയുന്ന എല്ലാവരും പറയുന്നു. ആ രീതിയിൽ ജീവിക്കാനാണു അദ്ദേഹം ശ്രമിച്ചിരുന്നതെന്നും."

ഏറെ വികാരഭാരത്തോടെയാണ് കമ്മീഷണർ ട്രിഷ് സംസാരിച്ചത്. "ഇസ്ലാം മഹാത്യാഗമാണ് ചെയ്തത്. അദ്ദേഹം ജീവിച്ചതു പോലെ തന്നെയാണ് മരിച്ചതും: ഹീറോ ആയി.

"ഞങ്ങൾ ഏല്പിച്ച ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. ഈ നഗരത്തിനു കാവലാകുമ്പോൾ നൽകിയ വാഗ്‌ദാനം നടപ്പാക്കാനുള്ള യൂണിഫോം ആണ് അദ്ദേഹം അണിഞ്ഞിരുന്നത്. കണ്ണിൽ ചോരയില്ലാതെയാണ് കൊലയാളി വെടിവച്ചത്.

"സഹോദരനെ നഷ്ടപ്പെട്ട എല്ലാ എൻ വൈ പി ഡി സേനാന്ഗങ്ങൾക്കും ഞാൻ അനുശോചനം അറിയിക്കുന്നു."

Islam hailed as hero cop 

വെടിയേറ്റു മരിച്ച   ഓഫിസർ  ബംഗ്ലാദേശി അമേരിക്കൻ  (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക