അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) പ്രസിഡന്റായി ഡോക്ടർ അമിത് ചക്രബർത്തി സ്ഥാനമേറ്റു. ഒഹായോ സിൻസിനാറ്റിയിൽ നടന്ന 43ആം കൺവെൻഷനിൽ ആയിരുന്നു സ്ഥാനാരോഹണം. ഡോക്ടർ ഹെതൽ ഗോർ ചെയർ ആയി സ്ഥാനമേറ്റിരുന്നു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോക്ടർ സതീഷ് കത്തുള ശനിയാഴ്ച്ച രാത്രി നടന്ന ചടങ്ങിൽ ചക്രബർത്തിക്കു ചുമതല കൈമാറി. എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോക്ടർ മെഹർ മേദവരം (നിയുക്ത പ്രസിഡന്റ്), ഡോക്ടർ കൃഷൻ കുമാർ (വൈസ് പ്രസിഡന്റ്), ഡോക്ടർ സൗമ്യ നിരവെറ്റ്ല (ട്രഷറർ) എന്നിവരും ചുമതലയേറ്റു.
വൈ പി എസ് പ്രസിഡന്റ് ഡോക്ടർ ഗൗതം കംതൻ ആയിരിക്കും. ഡോക്ടർ പ്രിയങ്ക കൊള്ളി എം എസ് ആർ എഫ് പ്രസിഡന്റായി സ്ഥാനമേറ്റു.
എ എ പി ഐയെ കാൽ നൂറ്റാണ്ടോളം സേവിച്ച ശേഷമാണു ചക്രബർത്തി പ്രസിഡന്റാവുന്നത്. അലബാമയിൽ പ്രവർത്തിക്കുന്ന യൂറോളജിസ്റ്റ് കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളാനും പ്രത്യേകിച്ച് യുവ തലമുറയെ ആകർഷിക്കാനും മുൻഗണന നൽകുന്നു. യുഎസിലെ ഡോക്ടർമാരുടെ രണ്ടാമത്തെ വലിയ സംഘടനയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Dr Chakrabarthy takes over as AAPI president