റാമല്ല: ഓസ്‌കര്‍ അവാര്‍ഡ് ചിത്രം 'നോ അദര്‍ ലാന്‍ഡ്'നിര്‍മാണ പങ്കാളി ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; ഫലസ്തീനി സന്നദ്ധ പ്രവര്‍ത്തകനും അധ്യാപകനുമായ ഔദ ഹാഥലീന്‍ ആണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ കുന്നുകളോടു ചേര്‍ന്ന ഉമ്മുല്‍ ഖൈര്‍ ഗ്രാമത്തില്‍ ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റാണ് മരണം.
ഫലസ്തീനി കൃഷിഭൂമിയില്‍ ബുള്‍ഡോസര്‍ വന്‍തോതില്‍ നാശം വരുത്തിയതിനു പിന്നാലെയായിരുന്നു പരിസരത്തുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരന്‍ വെടിവെച്ചത്. ''ഇന്ന് വൈകീട്ട് എന്റെ പ്രിയ സുഹൃത്ത് ഔദ അറുകൊല ചെയ്യപ്പെട്ടിരിക്കുന്നു'' -നോ അദര്‍ ലാന്‍ഡ് സഹ സംവിധായകന്‍ ബാസില്‍ അദ്‌റ കുറിച്ചു.
ജറൂസലമിലുടനീളം അനധികൃത ഇസ്രായേലി കുടിയേറ്റക്കാര്‍ വ്യാപകമായ ആക്രമണമാണ് സര്‍ക്കാര്‍ പിന്തുണയോടെ ഫലസ്തീനി മേഖലകളില്‍ നടത്തുന്നത്.