Image

ധർമ്മസ്ഥലയിലെ കൂട്ടക്കൊലകൾ പറയുന്നത് (ഷുക്കൂർ ഉഗ്രപുരം)

Published on 30 July, 2025
ധർമ്മസ്ഥലയിലെ കൂട്ടക്കൊലകൾ പറയുന്നത് (ഷുക്കൂർ ഉഗ്രപുരം)

പലപ്പോഴും ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള പാശ്ചാത്യർ ഇന്ത്യയെ ബ്ലാക്ക് മാജികിൻ്റെ ഒരു നാട് എന്ന തലത്തിലാണ് മനസ്സിലാക്കുകയും പറയുകയും ചെയ്യുന്നത്. അന്തവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ജാതീയതയുടേയുമെല്ലാം ഭീകരമായ പേക്കൂത്തുകൾ നടക്കുകയും മനുഷ്യത്വത്തിനും മനുഷ്യ ജീവനും യാതൊരു വിലയും നൽകാത്ത - സ്വന്തം പൗരന്മാരെ പോലും വിഭജിച്ച് ഭിന്നിപ്പിച്ച് നിർത്തുകയും ആധുനികതക്ക് ചേരാത്ത വിധം തമ്മിലടിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടവും പുരോഗതിയെ പറ്റിയും പൈതൃകത്തെ പറ്റിയും വലിയ വായിൽ സംസാരിക്കുകയും സകല അന്തവിശ്വാസങ്ങളേയും അനാചാരങ്ങളേയും വോട്ട് രാഷ്ട്രീയത്തിനും വേണ്ടി മാത്രം ശാസ്ത്രീയ പരീക്ഷണങ്ങളേയും ശാസ്ത്ര സത്യങ്ങളേയും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളുള്ള ഒരു രാജ്യമായ നമ്മുടെ ഇന്ത്യയെ അവർ പരിഹാസ പൂർണമാണ് ഇപ്പോഴും നോക്കിക്കാണുന്നത് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്ന കാലത്ത് തന്നെ നമ്മുടെ ജാതീയ വെറിയും സ്ത്രീവിരുദ്ധ നിലപാടുകളും കണ്ട് അത്ഭുതം കൂറിയവരാണവർ. അതുകൊണ്ടുകൂടിയാണ് അവർ സതി സമ്പ്രദായം നിർത്തലാക്കിയത്.

കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങടി താലൂക്കിൽ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്രനഗരമാണ് ധർമ്മസ്ഥല എന്നത്. ധർമ്മസ്ഥലയിലെ ശ്രീമഞ്ജുനാഥ ക്ഷേത്രം പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ്.
800 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. ശൈവപാരമ്പര്യത്തിലുള്ള ഈ ക്ഷേത്രത്തിലെ പൂജാരിമാർ വൈഷ്ണവരായ മാധ്വ ബ്രാഹ്മണരാണെന്നതും ക്ഷേത്രനടത്തിപ്പ് ജൈനമതസ്ഥരായ ഒരു ബന്ത് കുടുംബവുമാണെന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. എന്നാൽ ഇപ്പോൾ ധർമ്മസ്ഥല വാർത്തകളിൽ ഇടം നേടിയത് മുകളിൽ പറഞ്ഞ ഏതെങ്കിലു ആത്മീയ കാര്യങ്ങളെക്കൊണ്ടല്ല. മറിച്ച് ആത്മീയതയുടെ മറവിൽ നടക്കുന്ന കൊടും ചൂഷണങ്ങളുടെ കൊലപാതകങ്ങളുടെ / ലൈംഗിക പീഡനങ്ങളുടെ ഭീകര കഥകളാലാണ് ധർമ്മസ്ഥല വാർത്തകളിൽ ഇടം നേടാനുണ്ടായ കാരണം.

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് അഭിഭാഷകനിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 
1994 മുതൽ 2014 വരെയുള്ള കാലയളവിലാണ് നൂറിലേറെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടതെന്നാണ് ക്ഷേത്രം ജീവനക്കാരൻ്റെ മൊഴി. പലപ്പോഴും ഭീഷണിപ്പെടുത്തിയാണ് സംസ്കാരം നടത്തിച്ചത്. കാടിനുള്ളിൽ കുഴിയെടുക്കാൻ മാനേജർ വിളിച്ചു പറയും പിന്നീട് മൃതദേഹം ഇങ്ങോട്ടേക്ക് എത്തിക്കുകയാണ് പതിവ്. വിദ്യാർഥികൾ ഉൾപ്പെടെ പലരുടേയും വസ്ത്രമില്ലാത്ത മൃതദേഹങ്ങൾ കുഴിച്ച് മൂടിയിട്ടുണ്ട്. ലോഡ്ജിൽ നിന്ന് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളും കാട്ടിൽ കുഴിച്ച് മൂടിയിട്ടുണ്ട്. സ്ത്രീകൾക്കൊപ്പം പുരുഷൻമാരും ലോഡ്ജിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. താൻ കുഴിച്ചെടുത്തത്‌ എന്നവകാശപ്പെട്ട്‌ എല്ലുകളുമായി പരാതിക്കാരൻ കഴിഞ്ഞ 11ന്‌ ബൾത്തങ്ങാടി കോടതിയിൽ രഹസ്യമൊഴിയി നൽകി.

1998നും 2014നും ഇടയില്‍ ധർമസ്ഥല ഗ്രാമപരിധിയിലും പരിസര പ്രദേശങ്ങളിലും ലൈംഗിക പീഡനത്തിന് ഇരയായ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശുചിത്വ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ടിനും ധർമസ്ഥല പൊലീസ് സ്റ്റേഷനും പരാതി നൽകിയിരുന്നു. വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 1998-2014 കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയതായുമായാണ് വെളിപ്പെടുത്തല്‍. തന്റെ കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതോടെ നാട് വിടുകയും മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നുവെന്ന് സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടെന്ന് മുൻ ക്ഷേത്ര ശുചീകരണ ജീവനക്കാരൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ഇയാൾ വെളിപ്പെടുത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന് സമീപത്തെ കാട്ടിൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 
കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ തന്നെ നിർബന്ധിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. അദ്ദേഹത്തിന്റെ പരാതിക്ക് പിന്നാലെ വലിയ കോളിളക്കം ഉണ്ടായി. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. തുടർന്ന് ജൂലൈ നാലിന് ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 19 ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപീകരിച്ചു.

സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്തും ഒമ്പതു മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപത്തുള്ള ഹൈവേയുടെ അരികിലുമാണെന്നാണ് റിപോര്‍ട്ട്. 
മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എ എന്‍ എഫ്) വിന്യസിച്ചിട്ടുണ്ട്. സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്തും 9 മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപത്തുള്ള ഹൈവേയുടെ അരികിലുമാണെന്നാണ് റിപോര്‍ട്ട്. നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പതിമൂന്നാമത്തേത്. ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തും. സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തോളം മംഗളൂരുവില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്.  
ശനിയാഴ്ചയും ഞായറാഴ്ചയുമായി മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസിലാണ് അഭിഭാഷകര്‍ക്കൊപ്പം ഇയാള്‍ ഹാജരായത്. പത്തുവർഷം മുമ്പ്‌ നിരവധി സ്‌ത്രീകളെ കൊന്ന്‌ കുഴിച്ചിടാൻ സഹായിച്ചെന്ന ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ ഭീതിയോടെയാണ് സമൂഹം നോക്കിക്കാണുന്നത്.

ധർമസ്ഥല കൂട്ടകൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) അന്വേഷണം ആരംഭിച്ചു. കേസിലെ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയുടെ മുമ്പാകെ മൊഴി രേഖപ്പെടുത്തി. മംഗളൂരുവിലെ കദ്രിയിലെ മല്ലിക്കാട്ടെയിലുള്ള പി.ഡബ്ല്യു.ഡി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്‌.ഐ.ടി ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രപരിസരത്ത് നൂറുകണക്കിന് ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന ക്ഷേത്ര ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലും സമഗ്രമായ അന്വേഷണവുമുണ്ടാകണമെന്ന് ഭഗത്‌സിങ് പൊളിറ്റിക്കൽ ഫോറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 
ഡി.ഐ.ജി അനുച്ഛേതിൻ്റെ നിർദേശ പ്രകാരം ഡി.സി.പി ജിതേന്ദ്ര കുമാറാണ് മൊഴിയെടുപ്പ് നടത്തിയത്. ജീവനക്കാരൻ മൊഴി മാറ്റാൻ സാധ്യതയുള്ളതിനാൽ മൊഴി വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്.

അവർ അന്വേഷണത്തിന്റെ ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ ദയാമ ധർമസ്ഥല പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു

ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രണവ് മൊഹന്തി നയിക്കുന്ന ഈ സംഘത്തിൽ, ഡി.ഐ.ജി എം.എൻ അനുചേത്ത്, സി.എ.ആർ ആസ്ഥാനത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡി.സി.പി) സൗമ്യലത, പൊലീസ് സൂപ്രണ്ട് (എസ്.പി ) ജിതേന്ദ്ര കുമാർ ദയാമ എന്നിവർ അംഗങ്ങളാണ്.

കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു. ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; കൂട്ടക്കൊല നടത്തിയത് ആരെന്ന് സാക്ഷിക്കറിയാം, വിശ്വസിക്കാവുന്ന പൊലീസുദ്യോഗസ്ഥർക്ക് മുന്നിൽ മാത്രമേ എവിടെയാണ് മൃതദേഹം ഓരോന്നും മറവ് ചെയ്തതെന്ന് സാക്ഷി വെളിപ്പെടുത്തൂ. കേരള നിയമസഭ ഐക്യഖണ്ഡേന പ്രമേയം പാസാക്കണമെന്നും കേസിലെ അഭിഭാഷകൻ ധനഞ്ജയ് ആവശ്യപ്പെട്ടു. കുറ്റബോധം കൊണ്ടാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് സാക്ഷി പറയുന്നത്. പൊലീസിനെ ഓരോരോ ഇടത്തായി കൊണ്ടുപോയി മൃതദേഹം കുഴിച്ചെടുക്കാൻ തയ്യാറാണെന്ന് സാക്ഷി പറയുന്നത്. പലയിടങ്ങളിലായല്ല, ഒരു ക്ഷേത്രപട്ടണത്തിൽ മൃതദേഹം കുഴിച്ചിടുക. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. സംശയങ്ങൾ ന്യായമാണ്. അത് ദുരീകരിക്കാൻ സാക്ഷിയെ ഓരോ ഇടത്തേക്ക് കൊണ്ട് പോയി കുഴിച്ച് പരിശോധന നടത്തുകയാണ് വേണ്ടത്. അത് പൊലീസ് ചെയ്യുന്നില്ലെന്നും എസ്ഐ ടി ഇനി എന്ത് ചെയ്യുമെന്നതാണ് നിർണായകമെന്നും അഡ്വ കെവി ധനഞ്ജയ് പറഞ്ഞു. ഇത്തരത്തിലൊരു കേസ് ഇതുവരെ നമ്മുടെ കോടതികൾ കൈകാര്യം ചെയ്തിട്ടില്ല. ഇതാരൊക്കെയാണ് കൊല്ലപ്പെട്ടത് എന്നത് ചോദ്യം ചെയ്യാൻ സാക്ഷിക്ക് കഴിയുമായിരുന്നില്ല. കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നു. 15 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയെ സ്കൂൾ യൂണിഫോമും ബാഗും ചേർത്ത് അടക്കം ചെയ്തെന്ന് സാക്ഷി പറയുന്നുണ്ട്. പരിശോധന നടന്നാൽ കൊല്ലപ്പെട്ടതാരെന്ന സൂചന ആ വസ്ത്രം കൊണ്ടോ ബാഗ് കൊണ്ടോ കിട്ടിയേക്കാം.

പൊലീസിനോട് എവിടെയൊക്കെയാണ് മൃതദേഹം മറവ് ചെയ്തതെന്ന വിവരം നേരത്തേ നൽകാൻ സാക്ഷി തയ്യാറല്ല. അങ്ങനെ ചെയ്താൽ ലോക്കൽ പൊലീസ് ആ വിവരം കുറ്റവാളികൾക്ക് ചോർത്തുമെന്നും അവിടെ നിന്ന് മൃതദേഹം നീക്കം ചെയ്യുമെന്നും സാക്ഷി ഭയപ്പെടുന്നുണ്ട്. ഓരോരോ ഇടങ്ങളായി, ഒന്ന് കഴിഞ്ഞാൽ ഒന്ന് എന്ന നിലയിൽ മാത്രമേ മൃതദേഹം എവിടെയെന്ന വിവരം സാക്ഷി പൊലീസിന് നൽകൂ. അതും വിശ്വസിക്കാവുന്ന ഉന്നത പൊലീസുദ്യോഗസ്ഥന് മാത്രമേ നൽകൂ. ഇതുവരെ പൊലീസ് മൃതദേഹം കുഴിക്കാൻ ശ്രമിക്കാത്തതിന്‍റെ അർത്ഥം സാക്ഷി പറയുന്നത് സത്യമാണെന്ന് പ്രാദേശിക പൊലീസ് ഭയപ്പെടുകയാണ്. സാക്ഷി പറയുന്നത് ഗൗരവതരമായി എടുക്കുന്ന സംഘമാണ് വരുന്നതെന്നത് പ്രതീക്ഷ നൽകുന്നതാണെന്നും എസ്ഐടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെവി ധനഞ്ജയ് മറുപടി പറഞ്ഞു. മിസ്സിംഗ് കേസുകൾ നിരവധി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നത് ശരിയാണ്. സാക്ഷി പറയുന്നത് അനുസരിച്ച് പരിശോധന തുടങ്ങിയാൽ ആളുകൾ ധൈര്യം സംഭരിച്ച് കേസ് നൽകാൻ വരാൻ സാധ്യതയുണ്ട്. ആ നടപടിയാണ് ആദ്യം തുടങ്ങേണ്ടത്. 

ധർമ്മവും നന്മയും പ്രചരിപ്പിക്കേണ്ട ആത്മീയ സംരംഭങ്ങൾ പോലും മനുഷ്യനെ തിന്മയുടെ പിശാചുക്കൾ ആക്കി മാറ്റുന്ന സംവിധാനങ്ങളെ പിടിച്ചു കെട്ടേണ്ടത് നിയമാ സംവിധാനങ്ങളിലൂടെയാണ്. ഇത്തരം തിന്മകൾക്കെതിരെ ഭരണകൂടങ്ങൾ ഉരുക്കുമുഷ്ടി പ്രയോഗിക്കേണ്ടതുണ്ട്. കൊലചെയ്യപ്പെട്ട മനുഷ്യർക്ക് പരിപൂർണ്ണ നീതി നൽകാൻ സാധിക്കില്ല എങ്കിലും നമ്മുടെ മഹത്തായ ഭരണഘടന പുറത്തു നൽകുന്ന രീതിയെങ്കിലും ആ മനുഷ്യരുടെ കുടുംബത്തിന് ലഭ്യമാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക